Latest News

വിറ്റാമിന്‍ ഇ  സൗന്ദര്യത്തിന്

Malayalilife
 വിറ്റാമിന്‍ ഇ  സൗന്ദര്യത്തിന്

വരണ്ടുണങ്ങിയ ചുണ്ടുകള്‍ക്ക്

വിണ്ടു കീറിയ ചുണ്ടുകളെ സംരക്ഷിക്കാന്‍ ഇനി വിറ്റാമിന്‍ E ഓയില്‍ മതി. അര ടീ സ്പൂണ്‍ തേനിലേയ്ക്ക് ഒരു വിറ്റാമിന്‍ E ക്യാപ്‌സ്യൂള്‍ പൊട്ടിച്ചൊഴിക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ തേക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി ചുണ്ടുകള്‍ കൂടുതല്‍ ഹൈഡ്രേറ്റ് ആകുന്നു. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഈ മിശ്രിതം തേക്കുന്നതാണ് എപ്പോഴും നല്ലത്.

കണ്‍തടത്തിലെ കറുപ്പ് നിറത്തിന്

വിവിധ കാരണങ്ങളാല്‍ കണ്ണിനടിയില്‍ കറുപ്പ് നിറം ഉണ്ടാകാം. ഉറക്കക്കുറവ്, പോഷകക്കുറവ്, പാരമ്പര്യം എന്നിവ അവയില്‍ ചിലത് മാത്രം. വിറ്റാമിന്‍ E അടങ്ങിയ അണ്ടര്‍ ഐ ക്രീം തേക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ഒരു വിറ്റാമിന്‍ E ഗുളിക പൊടിച്ച ശേഷം ബദാം ഓയിലില്‍ ചാലിച്ച് കണ്‍തടങ്ങളില്‍ തേച്ചാല്‍ ഈ കറുപ്പ് നിറം മാറിക്കിട്ടും. വിറ്റാമിന്‍ E ഗുളികയ്ക്ക് പകരം വിറ്റാമിന്‍ E ക്യാപ്‌സ്യൂള്‍ അല്ലെങ്കില്‍ വിറ്റാമിന്‍ ഇ ഓയില്‍ ഇവയിലേതെങ്കിലും ചേര്‍ത്താലും മതി.

മുടി പൊട്ടിപ്പോകുന്നതിന്

മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഘടകമാണ് വിറ്റാമിനുകള്‍. അതില്‍ ഏറ്റവും പ്രധാനമാണ് വിറ്റാമിന്‍ ഋ. അല്പം ആവണക്കെണ്ണയിലേയ്‌ക്കോ ഒലീവ് ഒലീവ് ഓയിലിലേയ്‌ക്കോ ഒരു വിറ്റാമിന്‍ ഋ ക്യാപ്‌സ്യൂള്‍ പൊട്ടിച്ച് ഒഴിച്ച് നന്നായി മിക്‌സ് ചെയ്ത ശേഷം മുടിയിലും മുടിയുടെ അഗ്രങ്ങളിലും തേക്കാവുന്നതാണ്. വിറ്റാമിന്‍ ഋ ഓയിലില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ കേടു വന്ന ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യം വീണ്ടെടുത്ത് സംരക്ഷിക്കാന്‍ സഹായിക്കും. കൂടാതെ മുടിയുടെ വളര്‍ച്ചയെയും ഇത് പരിപോഷിപ്പിക്കും.

ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍

ചര്‍മ്മത്തില്‍ കാണപ്പെടുന്ന കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ വൈറ്റമിന്‍ E കാപ്സ്യൂളുകള്‍ സഹായിക്കും. ഒരു വിറ്റാമിന്‍ ഋ ക്യാപ്സ്യൂള്‍ രണ്ടായി മുറിച്ച് നിറവ്യത്യാസമുള്ള ഭാഗങ്ങളില്‍ തേക്കുക. ഇത് എളുപ്പത്തില്‍ പാടുകള്‍ ഇല്ലാതാക്കാന്‍ വളരെ ഗുണകരമാണ്.


വിറ്റാമിന്‍ E ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കേശ-ചര്‍മ്മ സൗന്ദര്യം സംരക്ഷിക്കാന്‍ സഹായിക്കും. മുട്ട, പാല്‍, ബദാം, ഗോതമ്പ്, തുടങ്ങിയ ഭക്ഷണങ്ങള്‍ വിറ്റാമിന്‍ E-യാല്‍ സമ്പന്നമാണ്.
 

vitamin e oil for health and beauty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES