സ്ലീം ബ്യൂട്ടികള്‍ക്ക് മാത്രമുള്ളതല്ല ഫാഷന്‍ ഷോ; റാംപില്‍ തിളങ്ങിയ ഈ സുന്ദരികള്‍ വേറെ ലെവലാ! 

Malayalilife
topbanner
സ്ലീം ബ്യൂട്ടികള്‍ക്ക് മാത്രമുള്ളതല്ല ഫാഷന്‍ ഷോ; റാംപില്‍ തിളങ്ങിയ ഈ സുന്ദരികള്‍ വേറെ ലെവലാ! 

ഫാഷന്‍ റാംപുകളില്‍ സാധാരണ കാണുന്നത് മെലിഞ്ഞ് കൊലുന്നനെയുള്ള സുന്ദരികളുടെ അന്ന നടയാണ്. രൂപലാവണ്യത്തിന് ഒരുടവും തട്ടാതെയുള്ള ഈ സുന്ദരിമാരുടെ ഫാഷന്‍ ഷോകള്‍ മാത്രം കണ്ടു ശീലിച്ചവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു ഫാഷന്‍ ഷോ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നു. പ്ലസ് സൈസ് കാരുടെ ഫാഷന്‍ ഷോയാണ് ഇത്. ചാടിയ വയറും അമിത വണ്ണമുള്ള ശരീരവും ഉള്ളവര്‍ക്കും സൗന്ദര്യമുണ്ടെന്ന് തെളിയിച്ചാണ് ഫാഷന്‍ ഷോ അരങ്ങേറിയത്.

പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡായ പാരഫൈറ്റും മുംബൈയിലെ ജെഡബ്ല്യൂ മാരിയറ്റും ചേര്‍ന്നാണ്  ദ് പാരഫൈറ്റ് എക്‌സ്‌ക്ലൂസീവ് സൈസ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. മോഡേണ്‍ ഡ്രസുകള്‍ പോലും പലപ്പോഴും ധരിക്കാന്‍ വണ്ണമുള്ള സ്ത്രീകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് വണ്ണമുള്ള ബിക്കിനി മോഡലുകള്‍ ക്യാറ്റ് വാക്ക് നടത്തി കാണികളെ ഞെട്ടിച്ചത്. എന്നാല്‍ വണ്ണമാണ് ഞങ്ങളുടെ സൗന്ദര്യം എന്നാണ് ഫാഷന്‍ ഷോയില്‍ പങ്കെടുത്ത സ്ത്രീകളുടെ അഭിപ്രായം.

ആത്മവിശ്വാസവും ധൈര്യവുമാണ് സ്ത്രീകള്‍ക്കുണ്ടാവേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. 20 രാജ്യങ്ങളില്‍ നിന്ന് പല പ്രായത്തിലുള്ള സ്ത്രീകളാണ് ഫാഷന്‍ ഷോയില്‍ പങ്കെടുത്തത്. 50 വയസുള്ള സ്ത്രീകള്‍ വരെ ഷോയില്‍ ഉണ്ടായിരുന്നു. ബോഡി ഷെയിമിങ്ങുകള്‍ നടക്കുന്ന ഇക്കാലത്ത് കൂടുതല്‍ സ്ത്രീകള്‍ക്ക് മുന്നോട്ട് കടന്നു വരാനുള്ള പ്രചോദനമായിട്ടു കൂടിയാണ് ഷോ അരങ്ങേറിയത്. പാരഫൈറ്റിന്റെ ഇന്ത്യന്‍ കടന്നുവരവിന് മുന്നോടിയായിട്ടാണ് ഷോ നടത്തിയത്. പാരഫൈറ്റിന്റെ സ്പ്‌റിങ്ങ് സമ്മള്‍ കളക്ഷനുമായിട്ടാണ് വണ്ണമുള്ള സുന്ദരികള്‍ വേദി കീഴടക്കിയത്.

50 വയസുള്ള സ്ത്രീകള്‍ വരെ ഷോയില്‍ ഉണ്ടായിരുന്നു. ബോഡി ഷെയിമിങ്ങുകള്‍ നടക്കുന്ന ഇക്കാലത്ത് കൂടുതല്‍ സ്ത്രീകള്‍ക്ക് മുന്നോട്ട് കടന്നു വരാനുള്ള പ്രചോദനമായിട്ടു കൂടിയാണ് ഷോ അരങ്ങേറിയത്. 

Read more topics: # variety fashion show Mumbai
variety fashion show Mumbai

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES