സാധാരണയായി എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തു വേദന. ഇത് അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. ഇത് കൂടുതലായി കണ്ടു വരുന്നത് ഇരുന്നു ജോലി ചെയ്യുന്നവരിലാണ്. ഇത് ആരോഗ്യത്തെ വളരെ അധികം ബാധിക്കുകയും ചെയ്യും. എന്നാൽ ഇതിന് വീട്ടിൽ നിന്ന് തന്നെ പ്രധിവിധി കണ്ടെത്താവുന്നതാണ്.
വേദനയുണ്ടാകുന്ന നേരം ആ ഭാഗത്ത് ചൂടുവെള്ളത്തില്‍ തുണിമുക്കി പിടിക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും പേശികള്‍ അയയാനും സഹായിക്കും. ചൂട് കൂടാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. കോഴിമുട്ടയുടെ വെള്ളയില്‍ ഇന്തുപ്പും നെയ്യും ചേര്‍ത്തു ചാലിച്ച് ചൂടാക്കി കഴുത്ത് അനക്കാന്‍ കഴിയാത്ത അത്രയും വേദനയാണെങ്കില്‍ കഴുത്തില്‍ പുരട്ടിയാല്‍ ആശ്വാസം ലഭിക്കും.
കഴുത്തു വേദന ശമിക്കാന്‍ എരുക്കിലയില്‍ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച് കഴുത്തില്‍ വച്ചു കെട്ടുന്നതും സഹായിക്കും. തണുത്ത കാറ്റും മഞ്ഞും കഴുത്ത് വേദനയുള്ളവര്‍ ഏല്‍ക്കാതെ നോക്കണം. കര്‍പ്പൂരതൈലം പുരട്ടി ആവി പിടിക്കുന്നതും വേദന കുറയ്‌ക്കും.