സുന്ദരമായ ചര്‍മകാന്തിയാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ കാലാവസ്ഥയും ജീവിതരീതിയും മാറുമ്പോള്‍ ചര്‍മവും നിറം മങ്ങി തുടങ്ങും. പ്രത്യേകിച്ചും വേനല്‍കാലങ്ങളില്‍. സുന്ദരവും തിളങ്ങുന്നതുമായ ചര്‍മം സ്വന്തമാക്കാന്‍ ചില എളുപ്പ വഴികള്‍.
തിളങ്ങുന്ന ചര്‍മത്തിനായി
ചര്‍മത്തിന് തിളക്കം ലഭിക്കുന്നതിനായി നല്ല സൗന്ദര്യ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക. വിറ്റാമിന്‍ അടങ്ങിയവ തെരഞ്ഞെടുക്കുക. ഇത് ലോലമായ ചര്‍മം നല്‍കും. ദിവസത്തില്‍ രണ്ടുതവണ എന്ന രീതിയില്‍ കുറഞ്ഞത് നാല് ആഴ്ചയെങ്കിലും ഈ രീതിയില്‍ ചര്‍മത്തെ ശുശ്രൂഷിച്ചാല്‍ മാറ്റം തിരിച്ചറിയാന്‍ സാധിക്കും. കൃത്യമായ ഇടവേളകളില്‍ മുഖം കഴുകുക. ശുദ്ധജലം മുഖത്ത് തളിക്കുന്നതും മുഖക്കുരു തടയുന്നതിന് സഹായകമാകും.
സിറം ഉപയോഗിക്കുക:
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചര്‍മവും മാറിതുടങ്ങുന്നുണ്ടെങ്കില്‍, വേനല്‍ കാലത്ത് അലര്‍ജികള്‍ ഉണ്ടാകുന്നുവെങ്കില്‍, സിറം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മസംരക്ഷണത്തിന് വേലികെട്ടുന്നതിലൂടെ ലോലവും മൃദുലവുമായ ചര്‍മം ലഭ്യമാകും. പ്രമുഖ സൌന്ദര്യവര്‍ദ്ധക കമ്പനികളുടെ പേരിലുള്ള സിറം വിപണിയില്‍ ലഭ്യമാണ്.
നല്ലതും ഗുണപരവുമായ ക്രീമുകള്‍ ഉപയോഗിക്കുക:
മഞ്ഞു കാലങ്ങളില്‍ ചര്‍മം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് അണുവിമുക്തമാക്കിയ ക്രീമുകള്‍ ഉപയോഗിക്കുക എന്നത്. പ്രമേഹം, സമ്മര്‍ദം, വെയില്‍, മലിനീകരണങ്ങള്‍ എന്നിവയെല്ലാം ചര്‍മത്തെ കാര്യമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. വെയിലില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്ന ക്രീമുകള്‍ മാത്രം ഉപയോഗിക്കുക. വേനല്‍ക്കാലത്ത് ചുറുചുറുക്കോടെ ഇരിക്കാന്‍ ശ്രദ്ധിക്കണം. യോഗയും വ്യായമവും ചാര്‍മ്മത്തിന് കാന്തി പകരുകയും ചെയ്യും.
ആഹാരരീതി ശ്രദ്ധിക്കുക:
വേനല്‍ക്കാലത്ത് മധുര പദാര്‍ത്ഥങ്ങളും എണ്ണ പലഹാരങ്ങളും കഴിവതും ഒഴുവാക്കുക. ഗോതമ്പ് ഉത്പന്നങ്ങള്‍ കഴിക്കുന്നതിലും നിയന്ത്രണം വരുത്തുക. അതോടൊപ്പം വേവിക്കാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക. മുഖക്കുരുവിനെ തടയാന്‍ ആഹാരരീതിക്ക് സാധിക്കും.
ജീവിതശൈലിയില്‍ മാറ്റം വരുത്തുക:
വേനല്‍ക്കാലങ്ങളില്‍ അതിനിണങ്ങുന്ന ജീവിതരീതികള്‍ തന്നെ തിരഞ്ഞെടുക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ മാലിന്യത്തെ പുറം തള്ളാന്‍ വെള്ളത്തിന് സാധിക്കും. ഒപ്പം നിത്യേന വ്യായാമം ശീലമാക്കുക. വ്യായാമത്തിനു ശേഷം ത്വക്കിന്റെ ഉപരിതലത്തിലുണ്ടാകുന്ന അനേകം നിര്‍ജ്ജീവ കോശങ്ങള്‍ നീക്കം ചെയ്യുക