Latest News

സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ നല്‍കാതെ ഉപവസിപ്പിക്കുക; സ്‌കിന്‍ ഫാസ്റ്റിങ് ടെക്‌നിക്കിനെക്കുറിച്ച് അറിയാം

Malayalilife
topbanner
 സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ നല്‍കാതെ ഉപവസിപ്പിക്കുക; സ്‌കിന്‍ ഫാസ്റ്റിങ് ടെക്‌നിക്കിനെക്കുറിച്ച് അറിയാം

കൊറോണയെന്ന മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ആളുകളെ വീട്ടില്‍ ഇരുത്തിയപ്പോള്‍ പുതിയ പുതിയ വിദ്യകള്‍ പരീക്ഷിക്കാന്‍ ആരംഭിച്ചു. അതിലൊന്നാണ് ചര്‍മ്മ സംരക്ഷണത്തിന് കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കാതെയുള്ള സ്‌കിന്‍ ഫാസ്റ്റിങ്. ടോക്കിയോയിലെ സൗന്ദര്യ സംരക്ഷണരംഗത്തെ വിദഗ്ദര്‍ ആദ്യമായി ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് ഇപ്പോള്‍ അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും പ്രിയമേറുകയാണ്. ഇതിന് പ്രത്യേകിച്ചൊരു ആളുടേ സഹായം ആവശ്യമില്ല, ഏറെ നേരത്തെ അദ്ധ്വാനം ആവശ്യമില്ല, എന്തിനേറെ ഒരു നയാ പൈസയുടെ പോലും ചെലവുമില്ല.

കൃത്യമായ ഇടവേളകളില്‍ ഉപവാസമനുഷ്ടിച്ച് ശരീരത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയ പോലെത്തന്നെയാണ് ചര്‍മ്മത്തിന് കൃത്രിമ സൗന്ദര്യ സംരക്ഷണ ഉപാധികള്‍ നല്‍കാതെ. ശുദ്ധജലം മാത്രം ഉപയോഗിച്ച് കഴുകുന്ന (സോപ്പ് പോലും ഉപയോഗിക്കാതെ) സ്‌കിന്‍ ഫാസ്റ്റിങ് എന്ന പുതിയ രീതി. ഇത് നിങ്ങളുടേ സ്വാഭാവിക സൗന്ദര്യം വര്‍ദ്ധിപ്പിക്കും എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ചര്‍മ്മത്തിന്, പൂര്‍ണ്ണമായ വിശ്രമം നല്‍കുക വഴി അത് സ്വയം കേടുപാടുകള്‍ തീര്‍ക്കുകയും പുനരുദ്ധീകരിക്കപ്പെടുകയും ചെയ്യും. മാത്രമല്ല മുഖകാന്തിയും വര്‍ദ്ധിക്കും.

കഴിഞ്ഞ കുറേ മാസങ്ങളായി വീടുകളില്‍ ഒതുങ്ങിക്കൂടിയപ്പോഴാണ് പലരും ഈ ജാപ്പനീസ് തന്ത്രം പരീക്ഷിക്കാന്‍ ആരംഭിച്ചത്. അത് ഫലവത്തായി എന്നു മാത്രമല്ല, ഇനി കുറേ നാളുകള്‍ കൂടി മാസ്‌ക് ധരിക്കേണ്ടിവരും എന്നതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ സ്‌കിന്‍ ഫാസ്റ്റിങ് ചെയ്യുവാനും സാധിക്കും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രേറ്റസിന്റെ തത്വചിന്തകളിലാണ് സ്‌കിന്‍ ഫാസ്റ്റിങ് എന്ന രീതിയുടെ ഉദ്ഭവം. സുഖഭോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഏതൊരു രോഗത്തേയും ഭേദമാക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം.

കൃത്രിമ വസ്തുക്കള്‍ നല്‍കുന്നതുപോലെ തത്സമയ സൗന്ദര്യ വര്‍ദ്ധനക്ക് ഇത് ഉതകില്ല. അതേസമയം ഇതിലൂടെ ലഭിക്കുന്ന മുഖകാന്തി ദീര്‍ഘനാള്‍ നിലനില്‍ക്കും. കൃത്യമായ ഇടവേളകളില്‍ ഇത് ചെയ്താല്‍ അതേ മുഖകാന്തി വര്‍ഷങ്ങളോളം നിലനിര്‍ത്താനും സാധിക്കും. ഈ രീതി ഉപയോഗപ്രദമാണെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കാനാകുമെന്നണ് ഡോ. ഹാമ്പ്‌ലിന്‍ പറയുന്നത്. ത്വക്കിന്റെ സ്വാഭാവിക സംതുലനത്തെ കൃത്രിമ സൗന്ദര്യവര്‍ദ്ധകോപാധികള്‍ അസ്ഥിരപ്പെടുത്തുന്നു. ഇത് ചര്‍മ്മത്തെ ദുര്‍ബലമാക്കുന്നു. ഇത്തരത്തിലുള്ള വസ്തുക്കള്‍ ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളുടെ എണ്ണത്തെ മാറ്റുക വഴി ആരോഗ്യ പ്രതിരോധ ശേഷിയെ പ്രതികൂലമായി സ്വാധീനിക്കുന്നു.

ചുരുങ്ങിയത് 14 ദിവസമെങ്കിലും സ്‌കിന്‍ ഫാസ്റ്റിങ് ചെയ്യണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. 28 ദിവസം തുടര്‍ച്ചയായി ചെയ്യുമ്പോഴായിരിക്കും പൂര്‍ണ്ണമായ ഫലം ലഭിക്കുക. ഈ 28 ദിവസം കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കാതെ, സോപ്പ് പോലും ഉപയോഗിക്കാതെ ശുദ്ധജലത്തില്‍ മുഖം കഴുകണം. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആയാല്‍ പിന്നെ സൗന്ദര്യ സംവദ്ധക വസ്തുക്കളുടെ ആവശ്യമേ ഉണ്ടാകില്ലെന്നാണ് ഇവര്‍ പറയുന്നത്.

Read more topics: # skin fasting,# technique for,# healthy skin
skin fasting technique for healthy skin

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES