Latest News

വിവാഹ ദിവസം സുന്ദരിയായി അണിഞ്ഞൊരുങ്ങുക എന്നത് ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്‌നമാണ്;പലപ്പോഴും സംഭവിക്കുന്നതോ നേരെ തിരിച്ചും

Malayalilife
 വിവാഹ ദിവസം സുന്ദരിയായി അണിഞ്ഞൊരുങ്ങുക എന്നത് ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്‌നമാണ്;പലപ്പോഴും സംഭവിക്കുന്നതോ നേരെ തിരിച്ചും

വിവാഹദിവസം സുന്ദരിയായി അണിഞ്ഞൊരുങ്ങുക എന്നത് ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നതോ നേരെ തിരിച്ചും. പുട്ടിയടിച്ചും ചേരാത്ത ഹെയര്‍സ്റ്റൈലുമൊക്കെയായി അന്നുവരെ കണ്ട പെണ്‍കുട്ടിയെ ആയിരിക്കില്ല വിവാഹ ദിവസം കാണുന്നത്. ഈ രീതി മാറി തുടങ്ങി. തങ്ങളുടെ സ്വാഭാവിക ഭംഗിയെ എടുത്തു കാണിക്കുന്ന തരത്തിലുള്ള സാധാരണ മേക്കപ്പാണ് കൂടുതല്‍ പെണ്‍കുട്ടികളും ആവശ്യപ്പെടുന്നത്. മേക്കപ്പ് ഉണ്ടോ എന്നു പോലും സംശയം തോന്നുന്ന തരത്തില്‍ ലുക്ക് തരുന്ന ന്യൂഡ് മേക്കപ്പിനാണ് ഇപ്പോള്‍ ഡിമാന്‍ഡ്. വിവാഹദിവസം നടി അനുഷ്‌ക്ക ശര്‍മ്മയും ഐമ സെബാസ്റ്റിയനുമൊക്കെ കൂടുതല്‍ സുന്ദരിയായത് ന്യൂഡ് മേക്കപ്പിലാണ്.

 ന്യൂഡ് മേക്കപ്പ് 
വിവാഹ ദിവസം സിംപിള്‍ ആന്‍ഡ് ഹമ്പിള്‍ ലുക്കില്‍ തിളങ്ങാന്‍ ന്യൂഡ് മേക്കപ്പ് തെരഞ്ഞെടുക്കാം. മേക്കപ്പ് ഉണ്ടോ എന്നു പോലും സംശയം തോന്നുന്ന തരത്തില്‍ പെര്‍ഫെക്ട് ലുക്ക് തരുന്നതാണിത്.താരങ്ങള്‍ മാത്രമല്ല, ക്രിസ്റ്റിയന്‍, ഹിന്ദു മണവാട്ടികള്‍ പോലും ന്യൂഡ് മേക്കപ്പിലാണ് അണിഞ്ഞൊരുങ്ങുന്നത്. ഏത് ചര്‍മ്മപ്രകൃതിയുള്ളവര്‍ക്കും ചേരുമെന്നതാണ് ഈ മേക്കപ്പിന്റെ പ്രത്യേകത. മേക്കപ്പ് ചെയ്താലും സ്‌കിന്‍ ട്രാന്‍സ്പരന്റായേ തോന്നൂ.സാധാരണ മേക്കപ്പിലേതുപോലെ ഫൗണ്ടേഷനും ബ്ലഷറും ലിപ്സ്റ്റിക്കും എല്ലാം ഉപയോഗിക്കുന്നുണ്ട്, ചര്‍മ്മത്തിന്റെ നിറത്തെ എടുത്തു കാണിക്കാത്ത രീതിയില്‍ ലൈറ്റ് ഷേഡിലുള്ളതാണെന്ന് മാത്രം.പേസ്റ്റല്‍ നിറങ്ങളിലെ വസ്ത്രങ്ങള്‍ക്ക് ന്യൂഡ് മേക്കപ്പേ ചേരുകയുള്ളൂ. ലൈറ്റ് നിറത്തിലുള്ള ഗൗണ്‍ ആണ് ധരിക്കുന്നതെങ്കില്‍ കണ്ണുകള്‍ക്കുള്ള മേക്കപ്പും അതേ തരത്തിലുള്ളതായിരിക്കണം.
ഗോള്‍ഡന്‍ ഷീനും പിസ്തയുടെ തീരെ നേര്‍ത്ത ഷെയ്ഡുമാണ് ചേരുന്നത്. സോഫ്റ്റ് ലിപ് ഷെയിഡും തിന്‍ ഫൗണ്ടേഷനും സോഫ്റ്റ് ബ്ലഷേഴ്സും കൂടിയാകുമ്പോള്‍ ട്രാന്‍സ്പരന്റ് ലുക്കാവും.

കണ്ണഴകിന് 
സ്മോക്കി ഐ മേക്കപ്പാണ് ഇന്നത്തെ ട്രെന്‍ഡ്. കണ്ണുകളെ, മുഖത്ത് ഏറ്റവും ആകര്‍ഷകമാക്കാനാണ് സ്‌മോക്ക് ചെയ്യുന്നത്. ഏത് വലിപ്പമുള്ള കണ്ണുകള്‍ക്കും ചേരുമെന്നതാണിതിന്റെ പ്രത്യേകത.ആദ്യം കറുത്ത കാജല്‍ കണ്ണിനകത്ത് എഴുതുക. അതിനുശേഷം ബ്ലാക്ക് ഐഷാഡോ പൗഡര്‍, ഡോം ബ്രഷ് ഉപയോഗിച്ച് കണ്‍പീലികളുടെ അടിയിലായി നല്‍കാം. ലൈറ്റായോ ഡാര്‍ക്കായോ ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് നിറം നല്‍കാം.കണ്ണിന്റെ വലിപ്പം, ചര്‍മ്മത്തിന്റെ നിറം എന്നിവയ്ക്കനുസരിച്ചാണ് ഷേഡ് തെരഞ്ഞെടുക്കുന്നത്. ന്യൂഡ് മേക്കപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ ലൈറ്റായ ഷേഡിലുള്ള സ്‌മോക്കി ഐസ് നല്‍കാം. ഫോട്ടോയില്‍ ഭംഗിയേറാന്‍ ലൈറ്റ് സ്‌മോക്കിങ്ങാണ് നല്ലത്. കണ്ണിന് മുകളിലെ സ്‌മോക്ക് പരമാവധി ഒഴിവാക്കുക.കോസ്റ്റിയൂമിനനുസരിച്ചുവേണം ഐ മേക്കപ്പ് ചെയ്യാന്‍. ഹെവിയായ ലാച്ചയ്ക്കും ലെഹങ്കയ്ക്കും അറബിക് സ്‌മോക്കിങ്ങാണ് ചേരുന്നത്. ക്രിസ്ത്യന്‍ ബ്രൈഡിന്റെ വെള്ള ഗൗണിന് വെസ്റ്റേണ്‍ രീതിയിലുള്ള ബ്രൗണ്‍ ഷേഡ് മേക്കപ്പാണ് നല്ലത്.

ന്യൂഡ് മേക്കപ്പ് എങ്ങനെ ചെയ്യാം 
മോയിസ്ചറൈസര്‍ ഇട്ട ശേഷം ഫൗണ്ടേഷന്‍ ഇടുക. 
1. അധികം വിയര്‍ത്തൊലിക്കാത്ത തരം ഫൗണ്ടേഷന്‍ വേണം തെരഞ്ഞെടുക്കാന്‍. 
2. അതിനുശേഷം കണ്‍സീലര്‍ കൊണ്ട് പാടുകള്‍ മറയ്ക്കുക. 
3. കോംപാക്ട് ഇടുക.

4. കവിളില്‍ ബ്ലഷ് ഇടുക. ബ്ലഷ് ഉപയോഗിക്കുന്നത് മുഖത്തിനു തുടിപ്പ് തോന്നിക്കും. 
5. ചര്‍മത്തിന്റെ ടോണിനു ചേരുന്ന ബ്ലഷ് ഉപയോഗിക്കണം. സ്‌കിന്‍ ടോണിനോട് ബ്ളെന്‍ഡ് ചെയ്തിരിക്കണം ബ്ലഷ്. പക്ഷേ, അധികം ബ്രൈറ്റ് ആവരുത്. 
6. കണ്ണിന്റെ മേക്കപ്പ് ചെയ്യുക. ന്യൂഡ് മേക്കപ്പിന് ഷിമ്മറി ഷാഡോസ് ആണ് വേണ്ടത്. അധികം ബ്രൈറ്റ് ഐ ഷാഡോ ഇടരുത്.

7. നേര്‍ത്ത ഷേഡിലുള്ള ലിപ്സ്റ്റിക് അണിയുക. 
8. ചുണ്ടുകള്‍ വളരെയധികം മാറ്റ് ഫിനിഷോ ഗ്ലോസിയോ ആകരുത്. 
9. ലിപ്ബാം ഇട്ടിട്ട് ചുണ്ടില്‍ ന്യൂഡ് ഷെയ്ഡുള്ള ലിപ്സ്റ്റിക് പുരട്ടുക.

Read more topics: # simple,# Bridel,# makeup
simple,Bridel,makeup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES