ഒരിടവേളയ്ക്കു ശേഷം താടിവടിച്ച് പുതിയ ഗെറ്റപ്പില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്. 'തുടരും' എന്ന ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ലുക്ക്. ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു. 'ചുമ്മാ' എന്ന അടിക്കുറിപ്പോടെയാണ് മീശ പിരിച്ചുളള ചിത്രം താരം പങ്കുവച്ചത്.
2020ല്‍ റിലീസ് െചയ്ത 'ബിഗ് ബ്രദര്‍' എന്ന ചിത്രത്തിനു ശേഷമാണ് മോഹന്‍ലാല്‍ ഈ ലുക്കില്‍ മറ്റൊരു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റുമൊക്കെ മോഹന്‍ലാലിന്റെ താടി വലിയൊരു ചര്‍ച്ചാ വിഷയമായി മാറി. 'തുടരും' സിനിമയില്‍ ഇതുമായി ബന്ധപ്പെട്ടൊരു സെല്‍ഫ് ട്രോള്‍ ഡയലോഗും മോഹന്‍ലാല്‍ പറയുകയുണ്ടായി
ഇനിയൊരിക്കലും മോഹന്‍ലാലിലെ താടിയില്ലാതെ കാണാനാകില്ലെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. തരുണ്‍ മൂര്‍ത്തി പൊലീസ് ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മലയ്ക്ക് പോകാന്‍ മാലയിട്ട പൊലീസായിട്ടാകും മോഹന്‍ലാല്‍ വരികയെന്ന് വരെ ചിലര്‍ പരിഹസിച്ചു.
ആ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. രാവിലെ തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച വിവരം പങ്കിട്ടു കൊണ്ട് മോഹന്‍ലാല്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ ലാലേട്ടന് താടിയുണ്ടായിരുന്നു. പിന്നാലെയാണ് താടി വടിച്ച, മീശ പിരിക്കുന്ന പുതിയ ചിത്രം പുറത്ത് വിട്ടത്.
ചിത്രം വൈറലായി മാറാന്‍ നിമിഷങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇതിനിടെ മോഹന്‍ലാലിന്റെ കുറച്ചുനാള്‍ മുമ്പത്തെ അഭിമുഖത്തില്‍ നിന്നുള്ള വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. മീശ പിരിച്ച് വിന്റേജ് ലുക്കില്‍ ഇനി കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
''ഒരുപാട് സിനിമകളുടെ കണ്ടിന്യുവിറ്റി ഉള്ളതിനാലാണ് ഇപ്പോള്‍ ഷേവ് ചെയ്യാന്‍ പറ്റാത്തത്. വേണമെങ്കില്‍ മീശ ഷേവ് ചെയ്യാം. അല്ലെങ്കില്‍ മീശ പിരിക്കാം. അത് ഉടന്‍ കാണാം. അത്തരം കഥാപാത്രങ്ങള്‍ വരട്ടെ. ഇനി ചെയ്യാന്‍ പോകുന്നത് ദൃശ്യം ത്രീയാണ്. അതിന് ശേഷം ഒരു പൊലീസ് ഓഫീസറുടെ വേഷമുണ്ട്. അതില്‍ മീശ പിരിക്കാം. പിന്നീട് വേണമെങ്കില്‍ മീശ ഷേ ചെയ്യാം'' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
അതേസമയം മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തിന് തൊടുപുഴയില്‍ തുടക്കമായിരിക്കുകയാണ്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. ആഷിഖ് ഉസ്മാന്‍ ആണ് സിനിമയുടെ നിര്‍മാണം. തുടരും സിനിമയിലെ അണിയറ പ്രവര്‍ത്തകരും ചിത്രത്തിലുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം. ജേക്ക്സ് ബിജോയ് ആണ് സംഗീതം.