യഷ്-ഗീതു മോഹന്‍ദാസ് ചിത്രം 'ടോക്‌സിക്' കഥാപാത്ര പരിചയപ്പെടുത്തല്‍ ടീസറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടി ഭാവന. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും, അത്തരം കാര്യങ്ങള്‍ സംവിധായക ഗീതു മോഹന്‍ദാസുമായി സംസാരിക്കാറില്ലെന്നും ഭാവന വ്യക്തമാക്കി. ഒരു ടീസറിന്റെ മാത്രം അടിസ്ഥാനത്തില്‍ സിനിമയെക്കുറിച്ച് സംസാരിക്കാനാവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
എനിക്ക് ആ ചിത്രത്തിന്റെ ഉളളടക്കത്തെക്കുറിച്ച് അറിയില്ല. അത്തരം കാര്യങ്ങള്‍ ഞാന്‍ ഗീതുവുമായി സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ ഒരു ടീസര്‍ വെച്ച് എനിക്ക് ചിത്രത്തെക്കുറിച്ച് സംസാരിക്കാനും പറ്റില്ല,' ഭാവന പറഞ്ഞു. നിലവില്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ തന്റെ മുന്‍പത്തെ ചില പ്രസ്താവനകളുടെ പേരിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒരു നായകന്‍ ഇങ്ങനെ മാത്രമേ അഭിനയിക്കാവൂ എന്ന് താന്‍ ഒരിക്കലും പറയില്ലെന്നും, നല്ല റോളുകള്‍ മാത്രമേ ചെയ്യൂ എന്ന തീരുമാനം ഒരു നടനെ സംബന്ധിച്ചിടത്തോളം നല്ലതായി തോന്നുന്നില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
സിനിമ എന്നത് ഒരു വിഷ്വല്‍ മീഡിയയാണെന്നും, അതില്‍ നല്ലതും മോശവുമായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ജീവിതകാലം മുഴുവന്‍ ട്രോമയില്‍ കഴിയാനുള്ള ആവശ്യമില്ല; പ്രതികരിച്ച് ചിന്മയി അതേസമയം, ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രമായ 'അനോമി' ഫെബ്രുവരി ആറിന് തിയറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത പക്വതയുള്ളതും ബോള്‍ഡുമായ ലുക്കിലാണ് ഭാവന എത്തുന്നത്. ഒരു സൈക്കോ കില്ലര്‍ നടത്തുന്ന കൊലപാതകങ്ങളും അതിനെ പിന്തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്ന ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് 'അനോമി' ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ ഭാവന ഒരു ഫോറന്‍സിക് അനലിസ്റ്റായ സാറയുടെ വേഷത്തിലെത്തുമ്പോള്‍, നടന്‍ റഹ്മാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജിബ്രാന്‍ എന്ന ശക്തമായ പോലീസ് ഓഫീസറുടെ റോളിലെത്തുന്നു. സാധാരണ കുറ്റാന്വേഷണ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി പാരലല്‍ അന്വേഷണ സാധ്യതകളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ ചിത്രമാണിതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.