അംബാനിയുടെ മരുമോളുടെ ചെരുപ്പിന്റെ വില കേട്ടോ;വാങ്ങാന്‍ പാങ്ങില്ലെങ്കിലും നമ്മുക്ക് ഇങ്ങനെയൊക്കെ കാണാം; ആകാശ് അംബാനിയുടെ ഭാര്യയുടെ ചെരുപ്പ് വൈറല്‍..!

Malayalilife
അംബാനിയുടെ മരുമോളുടെ ചെരുപ്പിന്റെ വില കേട്ടോ;വാങ്ങാന്‍ പാങ്ങില്ലെങ്കിലും നമ്മുക്ക് ഇങ്ങനെയൊക്കെ കാണാം; ആകാശ് അംബാനിയുടെ ഭാര്യയുടെ ചെരുപ്പ് വൈറല്‍..!

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെ ആഡംബരത്തിന്റെ വാര്‍ത്തകള്‍ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. നിത അംബാനിയുടെ കോടികള്‍ വിലയുളള ബാഗിന്റെ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരുന്നു. ചീങ്കണ്ണിയുടെ തോലിനാല്‍ നിര്‍മ്മിച്ച രണ്ടരക്കോടി രൂപയുടെ നിത അംബാനിയുടെ ബാഗും ഫാഷന്‍ ഷോയിലെ ഇഷ അംബാനിയുടെ വസ്ത്രവും ചില്ലറയൊന്നുമല്ല ആള്‍ക്കാരെ അമ്പരപ്പിച്ചത്.ഇപ്പോള്‍ അമ്മയ്ക്കും മകള്‍ക്കും പിന്നാലെ  മരുമകള്‍ ശ്ലോക മേത്തയും ആഡംബരത്തില്‍ ഒട്ടും പിന്നില്‍ അല്ല എന്നാണ് വ്യക്തമാകുന്നത്. 

മരുമകള്‍ ശ്ലോകയും ഫാഷന്‍ ലോകത്ത് താരമാവുകയാണ്. ബാഗിനും  വസ്ത്രത്തിനുമൊക്കെ പിന്നാലെ ശ്ലോകയുടെ ചെരിപ്പാണ് ഇപ്പോള്‍ തരംഗമാകുന്നത്. ചിത്രശലഭത്തിന്റെ മാതൃകയിലുള്ള ചെരുപ്പുമിട്ട് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിരമിക്കല്‍ ചടങ്ങിനെത്തിയതാണ് ശ്ലോക മേത്ത. ഭര്‍ത്താവ് ആകാശ് അംബാനിയും ഒപ്പമുണ്ടായിരുന്നു. വെള്ള നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പിനും ആകാശ നീല നിറത്തിലുള്ള സ്‌കര്‍ട്ടിനോടുമൊപ്പം ഡയമണ്ട് കമ്മലുകളും വൈറ്റ് ബാന്‍ഡ് വാച്ചും ധരിച്ചാണ് ശ്ലോക മേത്ത ചടങ്ങിനെത്തിയത്.

എന്നാല്‍ ശ്ലോക ധരിച്ചിരുന്ന സിംപിളായ ഭംഗിയുളള ചെരിപ്പിന്റെ വിലയാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡിസൈനര്‍ ചെരുപ്പായ ഇതിന്റെ വില 50,000 രൂപയാണ്. സോഫിയ വെബ്സ്റ്റേഴ്സ് ഐകോണിക് ബട്ടര്‍ഫ്ളൈ ചെരുപ്പാണിത്. പിന്‍ഭാഗത്തായി കാണുന്ന ചിത്രശലഭത്തിന്റെ രൂപമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പല നിറത്തിലും ഡിസൈനിലും വിപണിയില്‍ ഈ ചെരുപ്പ് ലഭ്യമാണ്. വാങ്ങാന്‍ കഴിവില്ലെങ്കില്‍ കണ്ട് തൃപ്തരാകാം എന്ന അടിക്കുറിപ്പോടെയാണ് പലരും ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.

ആഡംബരം നിറഞ്ഞ ആകാശ് അംബാനിയുടേയും ശ്ലോക മേത്തയുടേയും വിവാഹം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുത്ത വിവാഹം അത്ഭുതത്തോടെയാണ് സാധാരണക്കാര്‍ നോക്കിക്കണ്ടത്. എന്നാല്‍ വിവാഹത്തിന് ശേഷം ഇരുവരേയും അധികം കാണാന്‍ കിട്ടിയില്ല. ലണ്ടനില്‍ ലോകകപ്പ് മത്സരം കാണാന്‍ എത്തിയ നിത അംബാനിയുടെ ബാഗും അതിന്റെ വിലയും ഫാഷന്‍ ലോകത്ത് തന്നെ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. 2 കോടി 60 ലക്ഷം രൂപ വിലയുള്ള ബാഗ് പ്രമുഖ ബ്രാന്‍ഡായ ഹെര്‍മിസിന്റേതായിരുന്നു. ലോകത്തിലെ ഏറ്റവും വില കൂടിയ ഈ ബാഗിന്റെ പേര് ബിര്‍കിന്‍ എന്നാണ്. ഹിമാലയത്തില്‍ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല്‍ ഉപയോഗിച്ചാണ് ബാഗ് നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് ബാഗ് മാത്രമേ ഇത്തരത്തില്‍ നിര്‍മ്മിക്കുകയുള്ളൂ. ഒട്ടകപക്ഷിയുടെ തൂവല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇഷ അംബാനിയുടെ കാന്‍സിലെ വസ്ത്രവും ആഡംബരം കൊണ്ട് പ്രശസ്തമായിരുന്നു.


 

Read more topics: # shloka mehta-chappal-viral
shloka mehta chappal viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES