Latest News

പ്രൊമോട്ട് ചെയ്യാനായി ചിലര്‍ കാശ് മുടക്കി ഡീപ് ഫേക്ക് എഐ വിഡിയോ ഉണ്ടാക്കുകയാണ്; എന്നെ തളര്‍ത്താന്‍ പണം മുടക്കുന്നവര്‍ ചെയ്യുന്നത് ഫ്രീ പി.ആര്‍'; അപവാദ പ്രചരണങ്ങളെ ഭയക്കില്ല, നെഗറ്റിവിറ്റിയെ അവഗണിക്കും; എ.ഐ ഡീപ് ഫേക്ക് വീഡിയോ പ്രചാരണത്തിനെതിരെ നടി പ്രതിഭ 

Malayalilife
പ്രൊമോട്ട് ചെയ്യാനായി ചിലര്‍ കാശ് മുടക്കി ഡീപ് ഫേക്ക് എഐ വിഡിയോ ഉണ്ടാക്കുകയാണ്; എന്നെ തളര്‍ത്താന്‍ പണം മുടക്കുന്നവര്‍ ചെയ്യുന്നത് ഫ്രീ പി.ആര്‍'; അപവാദ പ്രചരണങ്ങളെ ഭയക്കില്ല, നെഗറ്റിവിറ്റിയെ അവഗണിക്കും; എ.ഐ ഡീപ് ഫേക്ക് വീഡിയോ പ്രചാരണത്തിനെതിരെ നടി പ്രതിഭ 

തന്റെ പേരില്‍ എ.ഐ ഡീപ് ഫേക്ക് വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നടി പ്രതിഭ. ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ തന്നെ തളര്‍ത്തുകയില്ലെന്നും തന്നെ വലിച്ച് താഴെയിടാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഫ്രീ പി.ആര്‍ ചെയ്തു നല്‍കുകയാണെന്നും താരം വ്യക്തമാക്കി. ആന്റണി വര്‍ഗീസ് പെപ്പെ നായകനായ 'കൊണ്ടല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരണം കുറിച്ചത്. 

''എന്നെ പ്രൊമോട്ട് ചെയ്യാനായി ചിലര്‍ കാശ് മുടക്കി ഡീപ് ഫേക്ക് എഐ വിഡിയോ ഉണ്ടാക്കുകയാണ്. നേര്‍ വിപരീതം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചാണ് അവരത് ചെയ്യുന്നത്. ഗായ്സ്, നിങ്ങള്‍ എന്നെ സ്വന്തം വിഡിയോകള്‍ കണ്ടാല്‍ പേടിക്കരുത്. നമ്മള്‍ ജീവിക്കുന്നത് എഐയും എജിഐയും എഎസ്ഐയും ഉണ്ടാക്കിയവര്‍ പോലും അതിന്റെ അനന്തരഫലത്തെയോര്‍ത്ത് ആശങ്കപ്പെടുന്നൊരു ലോകത്താണ്. 

വീഡിയോ സ്ട്രീമിംഗ് പേടിക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം, നമ്മള്‍ അനുവാദം നല്‍കാത്തതെന്തും സഹിക്കണം എന്നുമല്ല. പക്ഷെ ചില്ലാകൂ. നമ്മളെല്ലാം ഹോമോ സാപ്പിയന്‍സാണ്. നമുക്കെല്ലാം ഒരേ ബോഡിലി ഓട്ടോണോമിയാണ്. ഈ സാങ്കേതികവിദ്യ നമ്മള്‍ തിരിച്ചറിയുന്നതേക്കാളും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. നെഗറ്റിവിറ്റിയെ അവഗണിക്കുക, നിങ്ങള്‍ക്ക് സമാധാനം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 

 ചിലര്‍ നിങ്ങളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും. പക്ഷെ അവര്‍ ചെയ്യുന്നത് നിങ്ങളെ പ്രൊമോട്ട് ചെയ്യലായിരിക്കും. ഫ്രീ പിആര്‍. തമാശ എന്തെന്നാല്‍, ഇതെല്ലാം ചെയ്യുന്നതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ശ്രദ്ധ പിടിച്ചുപറ്റലാണ്. പക്ഷെ അവഗണനയ്ക്ക് എത്ര ശക്തിയുണ്ടെന്ന് ഞാന്‍ തിരിച്ചറിയുകയാണ് ചെയ്തത്. നന്ദി. എല്ലാം നല്ലതിന്. എല്ലാവരോടും സ്നേഹം''- പ്രതിഭ പറഞ്ഞു.
 

Read more topics: # പ്രതിഭ
actress pratibha deepfake ai videos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES