വിഖ്യാത ബോളിവുഡ് നടന് നാനാ പടേക്കറുടെ അപ്രതീക്ഷിത വിയോഗത്തില് അനുശോചനവും ഓര്മ്മകളും പങ്കുവെച്ച് നടനും ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് (NFDC) ചെയര്മാനുമായ കൃഷ്ണകുമാര്. വെള്ളിത്തിരയില് ഏറെ ആരാധിച്ചിരുന്ന മഹാപ്രതിഭയുമായി വ്യക്തിബന്ധം സൂക്ഷിക്കാന് സാധിച്ചതിനെക്കുറിച്ച് അദ്ദേഹം സോഷ്യല് മീഡിയയില് കുറിച്ചു. നാനാ പടേക്കര്ക്കൊപ്പമുള്ള ചിത്രങ്ങള് പങ്കുവെച്ചാണ് കൃഷ്ണകുമാര് ആദരാഞ്ജലികള് അര്പ്പിച്ചത്.
'സ്ക്രീനില് കണ്ടു വളരെ അധികം ഇഷ്ടപെട്ട ഒരു കലാകാരനായിരുന്നു നാനാ പടേക്കര്. കുറച്ചുകാലം മുന്പ് ഡല്ഹിയില് ഒരു ഹോട്ടലില് വച്ചു പരിചയപെട്ടു, പരസ്പര ഫോണ് നമ്പര് കൈമാറി. വല്ലപ്പോഴും മെസജ് അയക്കുമായിരുന്നു. കൃത്യമായി മറുപടിയും വരും. അങ്ങിനെ സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു. മരണവാര്ത്ത കണ്ടപ്പോള് നാനാ പടേക്കര് എന്ന വ്യക്തിയെ കുറിച്ച് കുറച്ചു നേരം ചിന്തിച്ചു. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ഭാഗങ്ങള് മനസ്സിലൂടെ കടന്നു പോയി, വിഷമവും.. പ്രണാമം'
ഗോവയിലെ ഡോണ പൗളയിലുള്ള വസതിയില് വെച്ച് കഠിനമായ ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്ച്ചെ വീട്ടിനുള്ളില് അബോധാവസ്ഥയില് കണ്ടെത്തിയ അദ്ദേഹത്തിന് 45 മിനിറ്റിലധികം സി.പി.ആര് നല്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്ന്ന് ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും പുലര്ച്ചെ 5.20-ഓടെ ഡോക്ടര്മാര് മരണം സ്ഥിരീകരിക്കുകയായിരുന്നു.