Latest News

കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ്വമായ തീവ്രതയും ആഴവും നല്‍കിയ പ്രതിഭ'; തലമുറകളോളം ഓര്‍മിക്കപ്പെടുന്ന മായാത്ത മുദ്ര; നാനാ പടേക്കറുടെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍ 

Malayalilife
 കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ്വമായ തീവ്രതയും ആഴവും നല്‍കിയ പ്രതിഭ'; തലമുറകളോളം ഓര്‍മിക്കപ്പെടുന്ന മായാത്ത മുദ്ര; നാനാ പടേക്കറുടെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍ 

അന്തരിച്ച നടന്‍ നാനാ പടേക്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. ഓരോ കഥാപാത്രങ്ങളിലൂടെയും അപൂര്‍വ്വമായ തീവ്രതയും ആഴവും സത്യസന്ധതയുമാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭാഷകള്‍ പഠിക്കൂ 'നാനാ പടേക്കര്‍ ജി താങ്കള്‍ അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും അപൂര്‍വമായ തീവ്രതയും ആഴവും സത്യസന്ധതയും നല്‍കി. 

താങ്കളുടെ അഭിനയമികവും കരുണയും തലമുറകളോളം ഓര്‍മിക്കപ്പെടുന്ന മായാത്ത മുദ്രയാണ് അവശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,' തനതായ അഭിനയശൈലി കൊണ്ടും കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ടും ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ നാനാ പടേക്കറുടെ വിയോഗത്തില്‍ ചലച്ചിത്ര ലോകമൊന്നാകെ അനുശോചനം രേഖപ്പെടുത്തി. 

അഞ്ചു പതിറ്റാണ്ടിലേറെ നാടക-സിനിമ മേഖലകളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് ഏഴിന് മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ഡൊണാജെ ഫാംഹൗസില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് നികത്താനാകാത്ത ശൂന്യത സൃഷ്ടിച്ചാണ് ഈ മഹാനടന്റെ പടിയിറക്കം.

mohanlal expresses condolences

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES