Latest News

പൂക്കളിലെ കിടിലന്‍ ഡിസൈനര്‍ സാരി കളക്ഷനുമായി സരിത ജയസൂര്യ..! ആരും നോക്കിനില്‍ക്കും..!

Malayalilife
പൂക്കളിലെ കിടിലന്‍ ഡിസൈനര്‍ സാരി കളക്ഷനുമായി സരിത ജയസൂര്യ..! ആരും നോക്കിനില്‍ക്കും..!

നടന്‍ ജയസൂര്യയുടെ ഭാര്യ എന്നതിലുപരി മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് സരിത. സരിത ജയസൂര്യ ഡിസൈനര്‍ സ്റ്റുഡിയോയുടെ വസ്ത്രങ്ങള്‍ ഇപ്പോള്‍ ജനപ്രിയമാണ്. ജയസൂര്യ നായകനാകുന്ന ചിത്രങ്ങളില്‍ താരത്തിന് വേണ്ടി ഭാര്യ ഒരുക്കിയ വസ്ത്രങ്ങളെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍ സരിത ഒരുക്കിയ പുതിയ ഡിസൈനര്‍ വെയര്‍ സാരികളുടെ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്.

സാരികളില്‍ പലതരം പൂവുകളുടെ ഡിസൈനുകളുമായി ഇപ്പോള്‍ എത്തിയിരിക്കയാണ് സരിത. സരിതയുടെ അനുജത്തിയും നടിയുമായ ശരണ്യ മേനോന്‍ മോഡലായ ഈ സാരികളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്. ചെമ്പകം, കനകാംബരം, സൂര്യകാന്തി, ചെമ്പരത്തി, മുല്ലപ്പൂ, ആമ്പല്‍  എന്നീ പൂക്കളില്‍ ഡിസൈന്‍ ചെയ്ത അടിപൊളി സാരികളും ഹാഫ് സാരിയുമാണ് സരിത തയ്യാറാക്കിയിരിക്കുന്നത്. മലര്‍ എന്ന പേരിലാണ് പൂക്കള്‍ തുന്നിയ സാരികള്‍ സരിത ഡിസൈന്‍ ചെയ്ത് എത്തിക്കുന്നത്. പുത്തന്‍ ട്രെന്‍ഡുകളും പാരമ്പര്യത്തനിമയും ചേര്‍ന്നുള്ള സാരികള്‍ ആരുടെയും മനം കവരുന്നതാണ്. വൈറലാകുന്ന മലരിന്റെ ഡിസൈനര്‍ കളക്ഷനുകള്‍ കാണാം.


--

saritha jayasurya designer saree collection

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES