Latest News

എട്ട് വയസ്സ് മുതല്‍ 12 വയസ്സ് വരെ നേരിട്ടത് ക്രൂരമായ പീഡനങ്ങള്‍;  രണ്ടാനച്ഛന്‍ ആണെന്ന് അറിയാതെ തല്ലിയത് സഹിച്ച; മോഹന്‍ശര്‍മ്മയെക്കുറിച്ച് നടി ഐശ്വര്യ ഭാസ്‌കര്‍;  നടന്‍ ലക്ഷ്മിയെ ചതിച്ചുവെന്നും  ഭാര്യയെ ഉപദ്രവിച്ച് സ്വത്തുക്കള്‍ കൈയ്യടക്കിയെന്നും കുട്ടിപദ്മിനിയും; ആരോപണങ്ങള്‍ തള്ളി മോഹന്‍ ശര്‍മ്മയും

Malayalilife
 എട്ട് വയസ്സ് മുതല്‍ 12 വയസ്സ് വരെ നേരിട്ടത് ക്രൂരമായ പീഡനങ്ങള്‍;  രണ്ടാനച്ഛന്‍ ആണെന്ന് അറിയാതെ തല്ലിയത് സഹിച്ച; മോഹന്‍ശര്‍മ്മയെക്കുറിച്ച് നടി ഐശ്വര്യ ഭാസ്‌കര്‍;  നടന്‍ ലക്ഷ്മിയെ ചതിച്ചുവെന്നും  ഭാര്യയെ ഉപദ്രവിച്ച് സ്വത്തുക്കള്‍ കൈയ്യടക്കിയെന്നും കുട്ടിപദ്മിനിയും; ആരോപണങ്ങള്‍ തള്ളി മോഹന്‍ ശര്‍മ്മയും

അടുത്തിടെയാണ് മുതിര്‍ന്ന നടന്‍ മോഹന്‍ ശര്‍മ്മയുടെ ഇപ്പോഴത്തെ അവസ്ഥയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ പുറത്ത് വന്നത്. കോടികള്‍ ആസ്തിയുണ്ടായിരുന്ന താരം കടം കയറി കിടപ്പാടം പോലും നഷ്ടപ്പെട്ട് വൃദ്ധസദനത്തില്‍ അഭയം തേടിയപ്പോഴാണ് നടന്റെ ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നാലെ സിനിമാ രംഗത്ത് നിന്ന് അടക്കം നിരവധി പേര്‍ നടന് സഹായവുമായി എത്തി. എന്നാല്‍ കുട്ടി പത്മിനി മോഹന്‍ ശര്‍മ്മയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. 

പോയസ് ഗാര്‍ഡിലെ വീട് ലക്ഷ്മിയെ പറ്റിച്ച് മോഹന്‍ ശര്‍മ സ്വന്തമാക്കിയതാണെന്നും മൂന്നാമത്തെ ഭാര്യയെ നടന്‍ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നുമാണ് നടി കുട്ടി പത്മിനി ആരോപിച്ചത്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹന്‍. കുട്ടി പത്മിനി പറഞ്ഞതെല്ലാം നുണയാണെന്നും നടികര്‍ സംഘം പോലും ഇവരെ പലവട്ടം ഇത്തരം ആരോപണങ്ങള്‍ നടത്തിയതിന്റെ പേരില്‍ താക്കീത് ചെയ്ത് വിട്ടതാണെന്നും മോഹന്‍ ശര്‍മ്മ പറയുന്നു

ഞാന്‍ എന്തിന് ഡ്രാമ കളിക്കണം. എനിക്ക് എന്താ ഭ്രാന്തുണ്ടോ?. സമ്പാദ്യവും താമസിക്കാന്‍ സൗകര്യവുമെല്ലാം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ വൃദ്ധസദനത്തില്‍ പോയി താമസിക്കുമായിരുന്നോ?. ഒരു സ്ത്രീ അവരുടെ ചാനലിനെ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടി ചെയ്യുന്ന പ്രവൃത്തികളാണ് എന്റെ പേരില്‍ വരുന്ന ഇത്തരം ആരോപണങ്ങള്‍ എല്ലാം. ആ സ്ത്രീ പറഞ്ഞതെല്ലാം നുണയാണ്. ഫിലിം ചേംബറിനെ ഞാന്‍ പറ്റിച്ചുവെന്ന് അവര്‍ പറയുന്നുണ്ട്. അങ്ങനെ ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ അവര്‍ എന്തിന് വീണ്ടും പണം തന്ന് സഹായിച്ചു?. രണ്ട് ലക്ഷം രൂപ കഴിഞ്ഞ ദിവസം ഫിലിം ചേംബറിന്റെ ഭാരവാഹികള്‍ എനിക്ക് തന്നു. നടികര്‍ സംഘം മീറ്റിങില്‍ ഈ സ്ത്രീയെ വിമര്‍ശിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലാണ് നിങ്ങളുടെ പ്രവൃത്തികളെന്ന് അവരോട് എല്ലാവരും പറഞ്ഞു. 

അന്ന് ആ മീറ്റിങില്‍ ഞാനും പങ്കെടുത്തിരുന്നു. അന്ന് എനിക്ക് ഒരു തെറ്റിപറ്റിയെന്ന് പറഞ്ഞ് അവിടെ വെച്ച് ഈ സ്ത്രീ പെട്ടിക്കരഞ്ഞിരുന്നു. ഇനി ഇത് ആവര്‍ത്തികരുതെന്ന് നടികര്‍ സംഘം അവര്‍ക്ക് താക്കീതും നല്‍കിയിരുന്നു. എന്നെ മാനസീകമായി ബുദ്ധിമുട്ടിക്കുക മാത്രമല്ല എന്റെ കുടുംബത്തെ തന്നെ ആ സ്ത്രീ ഇല്ലാതാക്കി. എന്റെ മകന്‍ പോലും ഇപ്പോള്‍ എന്നോട് മിണ്ടുന്നില്ല. ആവശ്യമില്ലാതെ നിരവധി അഭിമുഖങ്ങള്‍ കൊടുത്ത് ആവശ്യമില്ലാത്ത ശ്രദ്ധ ആകര്‍ഷിക്കുകയാണ്. 

ഇതിന്റെ വല്ല ആവശ്യവുമുണ്ടോ?. വെറുതെ ഇരിക്കാമായിരുന്നില്ലേ?. എന്തിന് തുടരെ തുടരെ അഭിമുഖങ്ങള്‍ കൊടുക്കുന്നു എന്നാണ് മകന്‍ എന്നോട് ചോദിച്ചത്. ഞാന്‍ നിങ്ങളെ ആരെയെങ്കിലും വിളിച്ച് വരുത്തിയതാണോ അല്ലല്ലോ?. അവന് ആ സത്യം അറിയില്ല. അതുപോലെ അവന്റെ അമ്മയും എന്റെ മുന്‍ ഭാര്യയുമായ സ്ത്രീ എനിക്ക് മെസേജ് അയച്ചിരുന്നു. ഞാന്‍ ആ സ്ത്രീയുടെ പ്രോ?ഗ്രാമൊന്നും കാണുന്നയാളല്ല. 

 എന്റെ മുന്‍ ഭാര്യ ആ സ്ത്രീയുടെ അഭിമുഖം കണ്ടിരുന്നു. ശേഷം എനിക്ക് മെസേജ് അയച്ചു ആ സ്ത്രീക്ക് എതിരെ നിയമപരമായി നീങ്ങാന്‍ ആവശ്യപ്പെട്ട്. ആ സ്ത്രീ നിങ്ങളെ കുറിച്ച് മോശം കാര്യങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് മുന്‍ ഭാര്യ എന്നോട് ചോദിച്ചത്. ഞാന്‍ പറ്റിച്ചുവെന്ന് ആ സ്ത്രീ പറഞ്ഞ അതേ എന്റെ മുന്‍ ഭാര്യ തന്നെയാണ് എന്നോട് ഇതെല്ലാം പറഞ്ഞത്. ആ സ്ത്രീയെ വിശ്വസിക്കരുതെന്ന് നിരന്തരം എനിക്ക് പറഞ്ഞുകൊണ്ടിരിക്കാനാകുമോ?. 

ചാനല്‍ പ്രമോട്ട് ചെയ്യാന്‍ ഒരു സെന്‍സേഷന്‍ വാര്‍ത്ത ആവശ്യം. അതിന് അവര്‍ക്ക് എന്റെ ജീവിതം കിട്ടി അത്രയേയുള്ളു. എന്നെ കുറിച്ച് സംശയം ഉണ്ടെങ്കില്‍ മീഡിയക്കാരായ നിങ്ങള്‍ തന്നെ കണ്ട് പിടിക്കൂ. അപ്പോള്‍ സത്യം മനസിലാകുമല്ലോ. ഞാന്‍ ആരോടും ഈ നിമിഷം വരെ ധനസഹായം ആവശ്യപ്പെട്ടിട്ടില്ല. രജിനി സാര്‍ എന്നെ ഞാന്‍ ആവശ്യപ്പെടാതെ സഹായിച്ച വ്യക്തിയാണ്.

അദ്ദേഹം ചെയ്ത സഹായത്തെ ഇത്തരത്തില്‍ വില കുറച്ച് കാണുകയോ അപമാനിക്കുകയോ ചെയ്യരുത്. വേര്‍പിരിഞ്ഞപ്പോള്‍ എന്റെ മുന്‍ ഭാര്യയ്ക്ക് ഞാന്‍ 40 ലക്ഷം രൂപ കൊടുത്തിരുന്നു. അവര്‍ ഇന്ന് മനസമാധാനത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ നല്ല ടേംസിലാണ്. എന്ന് കരുതി ദിവസും സംസാരിക്കാറൊന്നുമില്ല. മ്യൂചല്‍ ഡിവോഴ്‌സായിരുന്നു എന്നും മോഹന്‍ ശര്‍മ്മ പറഞ്ഞു. 

ആദ്യകാല നടി ല്ക്ഷ്മിയുടെ മുന്‍ ഭര്‍ത്താവായിരുന്നു മോഹന്‍ ശര്‍മ, ലക്ഷ്മിയെ സാമ്പത്തികമായി പറ്റിച്ചാണോ പോയസ് ഗാര്‍ഡനില്‍ വീട് വാങ്ങിയത്. അതിന് ശേഷം രണ്ടാം ഭാര്യയെയും സാമ്പത്തികമായി ശാരീരികമായി ഉപദ്രവിച്ചതായി കുട്ടി പദ്മിനി വെളിപ്പെടുത്തിയിരുന്നു.


ആരുടെയും വ്യക്തി ജീവിതത്തെ കുറിച്ച് പറയരുത് എന്നാണ് ഞാന്‍ കരുതിയത്, പക്ഷേ ഇത് പ്രതികരിക്കതിരിക്കാന്‍ കഴിയുന്നില്ല. മോഹന്‍ ശര്‍മയുടെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് മുഖ്യമന്ത്രി അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണം എന്നൊക്കെ പറഞ്ഞ് പലരും രംഗത്തെത്തിയിട്ടുണ്ട്. ഈ സഹതാപവും സിംപതിയും അദ്ദേഹം അര്‍ഹിക്കുന്നില്ല എന്നാണ് കുട്ടി പദ്മിനി പറയുന്നത്.

ഫിലിം ചേമ്പര്‍ പ്രസിഡന്റ് ആയിരുന്നു മോഹന്‍ ശര്‍മ, ചേമ്പര്‍ തന്നെ ഒരു വിധത്തിലും സഹായിച്ചിട്ടില്ല എന്ന് മോഹന്‍ ശര്‍മ പറഞ്ഞത് പച്ചക്കള്ളമാണ് എന്ന് കുട്ടി പദ്മിനി വ്യക്തമാക്കുന്നു. 9 വര്‍ഷം ഫിലിം ചേമ്പര്‍ എക്സിക്യുട്ടീവ് അംഗമായിരുന്നു ഞാന്‍. കഴിഞ്ഞ വര്‍ഷം മോഹന്‍ ശര്‍മയ്ക്ക് ചേമ്പര്‍ രണ്ട് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. അതിന്റെ ബില്‍ റസീറ്റ് അടക്കം എന്റെ പക്കലുണ്ട്.

പിന്നെ മോഹന്‍ ശര്‍മ ഇടയ്ക്കിടെ പറഞ്ഞ് കരയുന്നുണ്ടല്ലോ, പോയസ് ഗാര്‍ഡില്‍ ഞാന്‍ ജീവിച്ചിരുന്നു ആ വീട് പോയി എന്ന്. സത്യത്തില്‍ ആ വീഡ് എങ്ങനെയാണ് പോയത് ആരാണ് വിറ്റത് എന്നതിരിക്കട്ടെ, ആരാണ് വാങ്ങിയത് എന്ന് തുറന്ന് പറയാന്‍ ധൈര്യമുണ്ടോ. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലക്ഷ്മി അക്ക മോഹന്‍ ശര്‍മയുടെ ഭര്‍ത്താവായിരുന്ന കാലത്ത്, അഞ്ചര ലക്ഷം രൂപ കൈയ്യില്‍ കൊടുത്തിട്ട് ആ വീട് വാങ്ങാന്‍ പറഞ്ഞു. 

കാശ് വാങ്ങി വച്ച മോഹന്‍ ശര്‍മ, പിന്നീട് വന്ന് ആ വീട് മറ്റൊരാള്‍ക്ക് പോയി എന്ന് കള്ളം പറഞ്ഞു. ഭര്‍ത്താവിനെ അന്ന് ലക്ഷ്മി അക്ക കണ്ണുമടച്ച് വിശ്വസിക്കുകയും ചെയ്തു. പിന്നീട് വിവാഹ മോചനത്തിന് ശേഷം, മോഹന്‍ ശര്‍മ പോയസ് ഗാര്‍ഡിലെ വീട്ടിലേക്ക് താമസം മാറിയപ്പോഴാണ് പറ്റിക്കപ്പെട്ട കാര്യം ലക്ഷ്മി അക്ക തിരിച്ചറിയുന്നത്. അന്നത്തെ കാലത്ത് അഞ്ച് ലക്ഷം എന്നത് ഇന്ന് അഞ്ച് കോടിക്ക് സമമാണ്. കഷ്ടപ്പെട്ട് അഭിനയിച്ച കാശാണ് അന്ന് അയാള്‍ അപഹരിച്ചത്.


ലക്ഷ്മി അക്കയുമായി വേര്‍പിരിഞ്ഞതിന് ശേഷം മോഹന്‍ ശര്‍മ ഒരു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ആ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഭരതനാട്യം നര്‍ത്തികയായ ശാന്തിയെ മോഹന്‍ ശര്‍മ വിവാഹം ചെയ്തത്. അവര്‍ക്ക് രണ്ട് സഹോദരങ്ങളാണ്. സമ്പന്നമായ കുടുംബത്തിലെ അംഗമാണ് ശാന്തി, എഗ്മോറില്‍ അവര്‍ക്ക് വലിയൊരു വീടുണ്ടായിരുന്നു. അമ്മയും അച്ഛനും മരണപ്പെടുന്നത് വരെ പാവത്താനെ പോലെ അഭിനയിച്ചു നിന്ന മോഹന്‍ ശര്‍മ, ശാന്തിയുടെ അച്ഛനും അമ്മയും മരിച്ചതിന് ശേഷം തന്റെ ദുഷ് പ്രവൃത്തികള്‍ എല്ലാം പുറത്തെടുത്തു.

സിനിമ നിര്‍മിക്കണം എന്ന് പറഞ്ഞ് ശാന്തിയെ ഉപദ്രവിച്ച് വാശി പിടിച്ച് ആ വീട് സ്വന്തം പേരില്‍ എഴുതി വാങ്ങി വിറ്റു തുലച്ചു. അവരെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ വിവാഹ മോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ്. എന്താണ് പ്രശ്നം എന്നാല്‍, നാട് നീളെ കടം വാങ്ങിയിരിക്കുകയാണ്, മോഹന്‍ ശര്‍മയ്ക്ക് എന്തെങ്കിലും സംഭവിട്ടാല്‍ ആ കട ബാധ്യതകളുടെ ഉത്തരവാദിത്വം ശാന്തിയ്ക്കാവും. ഈ കള്ളങ്ങളെല്ലാം ലോകമറിയണം എന്നാണ് കുട്ടി പദ്മിനി പറയുന്നത്.

രണ്ടാനച്ഛനായി എത്തിയ മോഹന്‍ ശര്‍മയില്‍ നിന്ന് നേരിട്ട പീഡനങ്ങളെ കുറിച്ച് ലക്ഷ്മിയുടെ മകളും നടിയുമായി ഐശ്വര്യ ഭാസ്‌കറും വെളിപ്പെടുത്തി.എന്റെ എട്ട് വയസ്സ് മുതല്‍ 12 വയസ്സ് വരെ രണ്ടാനച്ഛനില്‍ നിന്ന് ക്രൂരമായ പീഡിയനങ്ങള്‍ നേരിട്ടു എന്ന് പറഞ്ഞ് കരയുകയായിരുന്നു ഐശ്വര്യ ഭാസ്‌കര്‍ . മള്‍ട്ടി മമ്മി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

എന്റെ ചെറുപ്രായത്തില്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. അച്ഛനെ കണ്ട ഓര്‍മ പോലും എനിക്കുണ്ടായിരുന്നില്ല. അതിന് ശേഷം ഞാന്‍ വളര്‍ന്നത് മുത്തശ്ശിയ്ക്കൊപ്പമാണ്. അമ്മ എനിക്കൊരു അച്ഛനെ പോലെയായിരുന്നു. അക്കാലത്ത് അമ്മയ്ക്ക് ഷൂട്ടിങ് തിരക്കുകളാണ്, എനിക്കുള്ള കളിപ്പാട്ടങ്ങളും, ഡ്രസ്സുകളുമൊക്കെയായി വരുന്ന അച്ഛനെ പോലെയാണ് അമ്മയെ കണ്ടത്. എന്നെ കുളിപ്പിക്കുന്നതും ഭക്ഷണം തരുന്നതും പഠിപ്പിക്കുന്നതും, തെറ്റുകള്‍ കണ്ടാല്‍ വഴക്ക് പറയുന്നതും തല്ലുന്നതും എല്ലാം മുത്തശ്ശിയാണ്.

എന്റെ എട്ടാം വയസ്സിലാണ് അമ്മയുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ വരുന്നത്. അത് എന്റെ സ്വന്തം അച്ഛനാണെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് മറ്റൊരു വീട്ടിലേക്ക് മാറിയപ്പോള്‍ മുത്തശ്ശി ഫാം ഹൗസിലേക്ക് മാറി. അമ്മ അപ്പോഴും ഷൂട്ടിങ് തിരക്കുകളിലായിരുന്നു, എന്നെ അച്ഛന്‍ എന്ന് വിശ്വസിപ്പിച്ച ആളുടെ അടുത്താക്കിയാണ് അമ്മ പോകുന്നത്. എന്നിക്ക് സ്പോര്‍ട്സ് പറഞ്ഞു തരുന്നതും പട്ടു പാവാട വാങ്ങി തരുന്നതും എല്ലാം അദ്ദേഹമാണ്, അത് എന്റെ അച്ഛനാണ് എന്ന് ഞാന്‍ വിശ്വസിച്ചു. എന്നെ തല്ലുമ്പോള്‍ അച്ഛനല്ലേ എന്നാണ് കരുതിയത്.

തല്ല് എന്ന് പറഞ്ഞാല്‍ ചെറിയ തല്ലൊന്നുമല്ല, തല്ലി തല്ലി, ശരീരത്തില്‍ പാടുകള്‍ വരുന്നത് വരെ തല്ലും. പക്ഷേ ഞാനത് ആരോടും പറഞ്ഞില്ല, എന്റെ അച്ഛനല്ലേ തല്ലുന്നത് എന്ന വിശ്വാസമായിരുന്നു. അമ്മയോട് പറഞ്ഞാല്‍, അമ്മയ്ക്കും അയാള്‍ക്കുമിടയില്‍ പ്രശ്നം വരുമോ എന്നോര്‍ത്ത് അവിടെയും പറഞ്ഞില്ല. അതിനിടയില്‍ എന്നെ സ്‌കൂള്‍ മാറ്റി, അവിടെ വച്ച് സീനിയറായ ചേച്ചിമാരില്‍ നിന്നും കാരണമില്ലാതെ തല്ല് വാങ്ങിയിരുന്നു. രണ്ടിടത്ത് നിന്നും തല്ല് വാങ്ങി, വളരെ ട്രോമ നിറഞ്ഞ കാലം.

അതേ സമയം അമ്മയ്ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ സ്നേഹനിധിയായ അച്ഛനാണ് അയാള്‍. അമ്മ ഷൂട്ടിങ് കഴിഞ്ഞ് വന്നാല്‍ ഞങ്ങളെ പുറത്ത് കൊണ്ടു പോകും ഷോപ്പിങിന് കൊണ്ടുപോകും, ഫാമിലിയായി അമ്മ ഹാപ്പിയായിരുന്നു. ആ സന്തോഷം കളയരുത് എന്നും ഞാന്‍ കരുതി. ഒരിക്കല്‍ മുത്തശ്ശി വന്നു, അമ്മയും മുത്തശ്ശിയും എന്നെ എണ്ണ തേപ്പിച്ച് കുളിപ്പിക്കുമ്പോഴാണ് ശരീരത്തിലെ പാട് കണ്ടത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചപ്പോള്‍ ആദ്യം ഞാന്‍ പറഞ്ഞില്ല, പിന്നെ അച്ഛന്‍ തല്ലിയതാണ് എന്ന് പറഞ്ഞു. 

അന്ന് എന്റെ മുത്തശ്ശി അയാള്‍ക്ക് വാര്‍ണിങ് നല്‍കി, അതിന് ശേഷം മാതൃകാപരമായ അച്ഛനായിരുന്നു, തല്ലിയിട്ടില്ല. പിന്നീടവര്‍ വേര്‍പിരിയുകയും ചെയ്തു. അന്ന് അത് എന്റെ രണ്ടാനച്ഛനാണ് എന്നെനിക്ക് അറിയില്ലായിരുന്നു, സ്വന്തം അച്ഛനാണ് എന്ന് കരുതിയാണ് അത്രയും സഹിച്ചത് എന്ന് ഐശ്വര്യ ഭാസ്‌കര്‍ പറയുന്നു.

kutty padmini and aiswarya bhasker about mohan sharma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES