അഭിനേതാവും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയി.ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടി തന്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ വിയോഗത്തില്‍ വേദന പങ്കുവച്ച് എത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മുത്തശ്ശി വിട്ടുപിരിഞ്ഞ വാര്‍ത്ത റോഷ്ന പങ്കുവച്ചത്.
'' ഭാരമേറിയ ഹൃദയത്തോടെയാണ് ഞാന്‍ ഇത് പങ്കുവെക്കുന്നത്, എന്റെ അമ്മച്ചി ഇന്ന് ഞങ്ങളെ വിട്ടുപിരിഞ്ഞു. എന്റെ ജീവിതത്തിലെ സ്നേഹത്തിന്റെയും അറിവിന്റെയും ആശ്വാസത്തിന്റെയും ഏറ്റവും വലിയ ഉറവിടമായിരുന്നു അവര്‍. ഞാന്‍ അവരെ ഒരുപാട് മിസ്സ് ചെയ്യും, എങ്കിലും കഴിഞ്ഞ 32 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് പങ്കിട്ട ഓരോ നിമിഷത്തിനും ഞാന്‍ വളരെയധികം നന്ദിയുള്ളവളാണ്.
നിങ്ങള്‍ ഇനിയില്ല എന്ന് എങ്ങനെ വിശ്വസിക്കണം എന്ന് എനിക്കറിയില്ല. ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ ഓരോ ഓര്‍മ്മകളെയും, നിങ്ങള്‍ പറഞ്ഞ ഓരോ വാക്കിനെയും, നമ്മള്‍ പങ്കിട്ട ഓരോ കൊച്ചു നിമിഷങ്ങളെയും നെഞ്ചോട് ചേര്‍ത്തുപിടിക്കുകയാണ്.
എനിക്ക് നിങ്ങളുടെ ഫോണ്‍ കോളുകള്‍ മിസ്സ് ചെയ്യും... നിങ്ങളുടെ ശബ്ദം മിസ്സ് ചെയ്യും. എവിടെയോ ഇരുന്ന് എന്നെക്കുറിച്ച് ചിന്തിക്കാന്‍ നിങ്ങളുണ്ടായിരുന്നു എന്ന ആ അറിവ് എനിക്ക് മിസ്സ് ചെയ്യും..നിങ്ങള്‍ എപ്പോഴും എന്റെ ഹൃദയത്തില്‍ ജീവിക്കും, അമ്മച്ചി '', എന്നാണ് മുത്തശ്ശിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് റോഷ്ന കുറിച്ചത്.