സ്വന്തം മേഖലയിൽ മികവു തെളിയിച്ച വ്യക്തിത്വമാണ് സരിത ജയസൂര്യ. എറണാകുളത്തെ പനമ്പിള്ളി നഗറിൽ സരിതയ്ക്കു ഡിസൈനിങ് സ്റ്റുഡിയോ ഉണ്ട്. സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി സരിത തിളങ്ങുന്നുമുണ്ട്.ഇപ്പോഴിതാ സരിത തന്റെ ഡിസൈൻ ബ്രാന്റിന്റെ പുതിയ വസ്ത്രപ്രദർശനവും വില്പനയും ശനി, ഞായർ ദിവസങ്ങളിൽ തൃശ്ശൂരിൽ സംഘടിപ്പിച്ചിരിക്കുകയാണ്.കുറുപ്പം റോഡിലെ ഗരുഡ ഹോട്ടലിലാണ് വസ്ത്രപ്രദർശനം നടക്കുന്നത്. സരിതയ്ക്കൊപ്പം ജയസൂര്യയും ഈ മേളയിലുണ്ടാകും.വനിതകൾക്കായുള്ള വ്യത്യസ്ത ഫാഷനുകളിലുള്ള വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും രാവിലെ പത്തുമുതൽ രാത്രി ഒൻപതു വരെയാണ്. സൽവാർ, കുർത്തി, കുർത്തി മെറ്റീരിയൽ, ദുപ്പട്ടാസ്,സിഗ്നേച്ചർ സാരികൾ, റെഡിമെയ്ഡ് ബ്ലൗസ്, ബ്ലൗസ് മെറ്റീരിയൽ തുടങ്ങിയവയാണ് മേളയിലുള്ളത്. തൃശൂരിൽ മുൻപ് വസ്ത്രപ്രദർശനം നടത്തിയപ്പോഴുള്ള നല്ല പ്രതികരണമാണ് വീണ്ടും അവിടേയ്ക്ക് വരാനുള്ള കാരണമെന്ന് സരിത പറയുന്നു.