സിനിമയിലും ജീവിതത്തിലും മികച്ച വിജയങ്ങള്‍ കരസ്ഥമാക്കി മുന്നേറുകയാണ് ജയസൂര്യ. താരത്തിന്റെ ഭാര്യ സരിത ഫാഷന്‍ ഡിസൈനിങ്ങിലും സജീവമാണ്. സരിത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചുളള ചിത്രങ്ങള്‍ താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ പങ്കുവയ്ക്കാറുണ്ട്. അച്ഛന് പിറകേ ജയസൂര്യയുടെ മകന്‍ അദ്വൈത് ഷോര്‍ട്ട് ഫിലിമിലൂടെ സിനിമാരംഗത്തേക്ക് ചുവട് വച്ചിരുന്നു. മലയാളസിനിമയില്‍ ആരാധകര്‍ വളെയേറെ ഇഷ്ടപ്പെടുന്ന ഒരു കുടുംബവും ഇഷ്ടപ്പെടുന്ന നടനുമാണ് ജയസൂര്യ. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിന്റെയും മറ്റും മനോഹരമായ ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പം താരം ഒരു യാത്രയിലാണ്.
ഭാര്യ സരിത ജയസൂര്യയ്‌ക്കൊപ്പമാണ് ജയസൂര്യയുടെ യാത്ര. ജയസൂര്യ നായകനാകുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പായ്ക്കപ്പായത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഷൂട്ടിങ്ങിന് ശേഷം വീണുകിട്ടിയ ഇടവേള വിനോദയാത്രയ്ക്കായി വിനിയോഗിക്കുകയാണ് താരമിപ്പോള്‍. നേപ്പാളിലേക്കാണ് ജയസൂര്യ ഇത്തവണ അവധിക്കാലം ആഘോഷിക്കാനെത്തിയിരിക്കുന്നത്.നേപ്പാള്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയും ജയസൂര്യയും ഭാര്യ സരിതയും സന്ദര്‍ശിച്ചു. താരം പങ്കുവെച്ച ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.
തൃശ്ശൂര്‍ പൂരം' എന്ന ചിത്രത്തിന്റെ പായ്ക്കപ്പ് ദിനത്തില്‍ താരത്തിന്റെ എക്കാലത്തെയും ഹിറ്റ് സീരീസായ ആടിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. സംഗീത സംവിധായകനായ രതീഷ് വേഗ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് 'തൃശൂര്‍ പൂരം'. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് തൃശൂര്‍ പൂരത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്.ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യ സരിതയ്‌ക്കൊപ്പം പാലക്കാടേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. കല്‍പ്പാത്തിയിലെ നാ്ട്ടിന്‍പുറത്തുകാരായ ആളുകള്‍ക്കൊപ്പം സമയം ചിലവിടുന്ന ചിത്രങ്ങളും വീഡിയോകളും താരം പങ്കുവച്ചിരുന്നു. സുഹൃത്തുക്കളായ രതീഷ് വേഗ, ശരത്് കൃഷ്ണകുമാര്‍ എന്നിവരും ജയസൂര്യയ്ക്കും സരിതയ്ക്കും ഒപ്പം യാത്രയ്ക്കായി ഉണ്ടായിരുന്നു.