സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ രൂക്ഷവിമര്‍ശനവുമായി അന്തരിച്ച ഹാസ്യനടന്‍ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യല്‍ മീഡിയ താരവുമായ രേണു സുധി. തന്റെ പുതിയ ആല്‍ബത്തിലെ രംഗങ്ങളെ ചൊല്ലി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ശാന്തിവിള ദിനേശിന്റെ പരിഹാസങ്ങള്‍ക്കും എതിരെയാണ് രേണു സുധി രംഗത്തെത്തിയത്. തന്നെ 'തൈക്കിളവി' എന്ന് വിളിക്കാന്‍ ശാന്തിവിള ദിനേശ് ആരാണെന്ന് രേണു ചോദിക്കുന്നു. താന്‍ ദുബായില്‍ അശ്ലീല നൃത്തം ചെയ്യുന്ന വീഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശിന്റെ ആരോപണത്തെ രേണു വെല്ലുവിളിയോടെയാണ് നേരിട്ടത്.
തനിക്ക് 34 വയസ്സ് മാത്രമാണുള്ളതെന്നും, അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് എന്ത് അവകാശമാണുള്ളതെന്നും രേണു സുധി ചോദിച്ചു. 'ഒരു ശാന്തിയുമില്ലാത്ത അപ്പൂപ്പന്' എന്ന് പരിഹാസത്തോടെയാണ് അവര്‍ ദിനേശിനെ അഭിസംബോധന ചെയ്തത്. 'ശാന്തിവിള ദിനേശ് അപ്പൂപ്പാ... കുറേ ആയല്ലോ താന്‍ എന്നെ പറ്റി പറയാന്‍ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ? എന്നെ തൈക്കിളവി എന്ന് വിളിക്കാന്‍ താന്‍ ആരാ? എടോ എനിക്ക് 34 വയസേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാന്‍ അപ്പൂപ്പന് നാണമില്ലേ?' എന്നും രേണു ചോദിച്ചു.
താന്‍ ദുബായില്‍ അശ്ലീല നൃത്തം ചെയ്യുന്ന വീഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശിന്റെ ആരോപണത്തെ രേണു ശക്തമായി നേരിട്ടു. അങ്ങനെയൊന്നുണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ അവര്‍ വെല്ലുവിളിച്ചു. 'ഞാന്‍ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ദുബായില്‍ നിന്ന് ആരോ അയച്ചു തന്നു എന്ന് താന്‍ പറഞ്ഞല്ലോ? ധൈര്യമുണ്ടെങ്കില്‍ താനത് സോഷ്യല്‍ മീഡിയയില്‍ ഇടടോ,' രേണു പറഞ്ഞു. താന്‍ ഇപ്പോഴും 'എയറില്‍' തന്നെയാണ് എന്നും തന്നെ പിന്തുണയ്ക്കുന്ന വ്‌ലോഗര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു ശാന്തിയും ഇല്ലാത്ത അപ്പൂപ്പന് എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. നിരവധി പേരായിരുന്നു രേണുവിന് പിന്തുണ അറിയിച്ചത്.
കൊല്ലം സുധിയുടെ മരണശേഷം ഉപജീവനത്തിനായി അഭിനയരംഗത്ത് സജീവമായ രേണുവിന് ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങളെയൊന്നും താന്‍ കാര്യമാക്കാറില്ലെന്നും രേണു വ്യക്തമാക്കി. സിനിമാപ്രവര്‍ത്തകരെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും, തന്റെ ഭര്‍ത്താവും ഒരു സിനിമാക്കാരനായിരുന്നുവെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. തനിക്കനുകൂലമായി സംസാരിക്കുന്ന വ്‌ലോഗര്‍മാരോട് നന്ദിയുണ്ടെന്നും, എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ പലപ്പോഴും അവരിലൂടെയാണ് കേള്‍ക്കാറുള്ളതെന്നും രേണു കൂട്ടിച്ചേര്‍ത്തു.
യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് രേണു സുധിയെക്കുറിച്ച് സംസാരിച്ചത്. ദുബായിലേക്ക് വേറെ പല പരിപാടികള്‍ക്കും വേണ്ടിയാണ് രേണു പോവുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പ്രകടമായി പറഞ്ഞില്ലെങ്കിലും അദ്ദേഹം രേണുവിനെയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു കമന്റുകള്‍. കേരളത്തിലെ അവതാരക ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ഇപ്പോള്‍ ചാനലുകള്‍ക്കൊന്നും അവരെ വേണ്ട. ആ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ഇവളാണെന്നായിരുന്നു പറഞ്ഞത്. ദാനം തന്ന ആള്‍ക്കാരെ ചീത്ത പറയുന്നു എന്ന വാക്കുകള്‍ മതി ദിനേശ് ഉദ്ദേശിക്കുന്നത് രേണുവിനെയാണെന്ന് എന്നും വ്ളോഗേഴ്സ് പറഞ്ഞിരുന്നു.