Latest News

തരൂരിനെ പോലും വെല്ലുന്ന ഇംഗ്ലീഷ് പദങ്ങള്‍ ; പൃഥ്വിരാജിന് ആശംസ നേര്‍ന്ന് ജയസൂര്യ

Malayalilife
 തരൂരിനെ പോലും വെല്ലുന്ന ഇംഗ്ലീഷ് പദങ്ങള്‍ ; പൃഥ്വിരാജിന് ആശംസ നേര്‍ന്ന് ജയസൂര്യ

ലയാളികളുടെ പ്രിയ താരമാണ് ജയസൂര്യ . താരത്തിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായികൊണ്ടിരിക്കുകയാണ് . പൃഥ്വിരാജിന് ആശംസ നേര്‍ന്ന് കൊണ്ട് താരം പങ്കുവച്ച് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് .  ഇത്രയും ഇംഗ്ലീഷൊക്കെ ജയസൂര്യയ്ക്ക് അറിയാമായിരുന്നോ.. എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം . സ്വകാര്യ ചാനലിന്റെ മികച്ച സംവിധായകനുളള അവാര്‍ഡ്പൃഥ്വിരാജ് നേടിയ സാഹചര്യത്തില്‍ ആണ് ജയസൂര്യ പൃഥ്വിരാജിന് ആശംസ നേര്‍ന്ന് കൊണ്ടുളള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ച്ചത് . 


ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ , more than an award , its my heart full of love raju . thank you , asianet .  ഇനി നിങ്ങള്‍ക്ക് മസ്സിലാക്കാന്‍ .
dear raju , albiet ,my hippopotomonstrosequipedaliophobia, i cordially congratulate you for your honorficabilitudinitatibus , keeping writing your success saga in brobdingnagian propotions in the ensuring years. 
എന്നായിരുന്നു താരത്തിന്റെ അഭിനന്ദനകുറിപ്പ് . 

എന്റെ മനസ്സു നിറയെ സ്‌നേഹമാണ് പൃഥിരാജ്,  എന്ന് പറഞ്ഞ് ആരംബിക്കുന്ന പോസ്റ്റില്‍ പൃഥ്വിരാജിന് ഇനി മനസ്സിലാകാനായി എന്ന് പറഞ്ഞാണ് താരം ഇംഗ്ലീഷില്‍ തരൂരിനെ പോലും വെല്ലുന്ന തരത്തിലുള്ള ഇംഗ്ലീഷ് പദങ്ങള്‍ ആണ് കുറിച്ചിരുന്നത് . എന്നാല്‍ ഇതിന് മറുപടിയുമായി പൃഥിരാജ് രംഗത്ത് എത്തുകയും ചെയ്തിരുന്നു . അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്നായിരുന്നു പൃഥിരാജ് നല്‍കിയ മറുപടി .  ജയസൂര്യയുടെ പോസ്റ്റും പൃഥിയുടെ മറുപടിയും ആരാധകര്‍ ഏറ്റടുത്ത് കഴിയുകയും ചെയ്തു . സോഷ്യല്‍മീഡിയയില്‍ പൃഥിരാജിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍  ഏറെ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു .  ലൂസിഫര്‍ എന്ന ചിത്രത്തിനാണ് 
പൃഥ്വിരാജ് അവാര്‍ഡ് നേടിയത് . 

Read more topics: # jayasurya,# english post viral
jayasurya english post viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES