മലയാളത്തിന്റെ പ്രിയ നടി എന്നതിനേക്കാള്‍ മംമ്താ മോഹന്‍ദാസിനെ മലയാളികള്‍ കാണുന്നത് മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മറുവാക്കായാണ്.തന്റെ 24-ാം വയസ്സില്‍ ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന കാന്‍സര്‍ പിടിപ്പെട്ട മമ്ത തന്റെ ജീവിതം രോഗത്തിന് മുമ്പില്‍ അടിയറവ് വെക്കാന്‍ തയാറായിരുന്നില്ല.ഇപ്പോഴിതാ 24-ാം വയസില്‍ തനിക്ക് കാന്‍സര്‍ വന്നുവെന്നും 28-ാം വയസില്‍ ട്രാന്‍സ്പ്ലാന്റിന് വിധേയമായെന്നും വെളിപ്പെടുത്തുകയാണ്.
താന്‍ കടന്ന് വന്ന പാതകളിലെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പാഠമാകാനും പ്രചോദനമാകാനും വേണ്ടി പങ്കുവെക്കുന്ന നടി കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ സംവിധാനത്തിലെ ചില പോരായ്മകളെക്കുറിച്ച് താന്‍ മനസിലാക്കിയ കാര്യങ്ങള്‍ പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.24 വയസിലാണ് എനിക്ക് കാന്‍സര്‍ കണ്ടെത്തിയത്. ട്രാന്‍സ്പ്ലാന്റ് ചെയ്തത് 28 വയസിലാണ്. ആരും എന്നോട് എ?ഗ് ഫ്രീസ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞില്ല. ഡോക്ടേര്‍സിന് അറിയാം. ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാന്‍ പോയി ചോദിക്കുന്നത്. ഡോക്ടറുടെ അലസമായ മറുപടി നിങ്ങള്‍ അക്കാര്യം പറഞ്ഞില്ല എന്നായിരുന്നു.
നമ്മള്‍ക്കെങ്ങനെ അറിയാനാണ്. ഒന്നാമത് നമുക്ക് ഇന്‍ഫര്‍മേഷന്‍ ഇല്ല. ഈ ഡോക്ടര്‍മാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചതാണ്. ഡോക്ടര്‍മാരെ കുറ്റം പറയുകയല്ല, പക്ഷെ നമ്മുടെ മെഡിക്കല്‍ സിസ്റ്റത്തില്‍ പിഴവുകളുണ്ടെന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു.
അന്നത്തെ കാലത്ത് സ്റ്റിഗ്മ എന്താണ്. ഇതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാന്‍ പറ്റുമോ. സ്വന്തം മാതാപിതാക്കള്‍ സ്വന്തം സഹോദരങ്ങളോട് പോലും പറയുന്നില്ല. അത് തന്നെ വൈകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ് പറഞ്ഞത്. എനിക്ക് സപ്പോര്‍ട്ട് ആയി ആ സമയത്ത് വന്നവരുണ്ട്. കരയുന്നതിന് പകരം എനിക്കൊപ്പമിരുന്ന് തമാശ പറയും. സപ്പോര്‍ട്ട് എന്ന് പറഞ്ഞ് വരുന്ന കുറേ ആള്‍ക്കാര്‍ക്ക് സിംപതിയാണ്. അത് രോ?ഗിക്ക് ടോക്‌സിക്കാണ്.പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണുക എന്നാണ് കാന്‍സര്‍ ബാധിതരോട് മംമ്തയ്ക്ക് പറയാനുള്ളത്.
പലപ്പോഴും എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ ഞാന്‍ ഷൂട്ടിംഗിന് പോയിട്ടുണ്ട്. എന്റെ വര്‍ക്കില്‍ ഞാന്‍ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാന്‍ പറ്റൂ. അത് ആരും എവിടെ നിന്നും എടുത്ത് തരില്ല. അങ്ങനെയുള്ള സപ്പോര്‍ട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യാനും ബില്‍ഡ് ചെയ്യാനും ആകണം. സ്വന്തം കുടുംബാംഗങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് വരും. അവര്‍ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നത് കാെണ്ടും കരയുന്നത് കൊണ്ടും ഫൈറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല. ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെന്‍സ് ഓഫ് ഹ്യൂമറുള്ള ആള്‍ക്കാരാണ്. ഒന്ന് ചിരിച്ച് ലൈറ്റ് ആക്കുക. അത് രോ?ഗിയെ ഒരുപാട് സഹായിക്കും. കാന്‍സര്‍ വരുന്നതെങ്കില്‍ നിങ്ങളുടെ കാന്‍സറിനെക്കുറിച്ച് അറിയാനും സമ്മര്‍ദ്ദമില്ലാത്ത ജീവിതം ജീവിക്കുകയെങ്ങനെയെന്ന് അറിയാനും നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുക. ജീവിത ശൈലിയില്‍ മാറ്റം വരുത്തുക. ഇതൊക്കെയാണ് നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം. അതേസമയം കാന്‍സറിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാന്‍ പറ്റില്ല. നല്ല ജീവിത ശൈലിയായിരുന്നു എനിക്ക്. വ്യായാമമുണ്ടായിരുന്നു. മദ്യപാനമോ മറ്റ് ദുശീലമോ ഇല്ലായിരുന്നു. എന്നിട്ടും തനിക്ക് കാന്‍സര്‍ വന്നെന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു.