തെഴിലിടത്തെ മാനസിക സമ്മര്‍ദ്ദത്തിനോട് ഗുഡ്‌ബൈ പറയു; അസ്വദിക്കാം ജോലിയെ ഇവയിലൂടെ

Malayalilife
topbanner
 തെഴിലിടത്തെ മാനസിക സമ്മര്‍ദ്ദത്തിനോട് ഗുഡ്‌ബൈ പറയു; അസ്വദിക്കാം ജോലിയെ ഇവയിലൂടെ

ഫീസിലെ ജോലി ഭാരവും സമ്മര്‍ദ്ദവും പലരേയും അലട്ടുന്ന പ്രശ്നമാണ്. ജീവിതത്തെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് ഈ പ്രശ്നങ്ങള്‍ വളരുമ്പോഴാണ് പലര്‍ക്കും തിരിച്ചറിവുണ്ടാകുന്നത്.

ജോലിയെ സംബന്ധിച്ച അമിത പ്രതീക്ഷയും മത്സരബുദ്ധിയുമൊക്കെ മാനസിക സംഘര്‍ഷം കൂട്ടുകയും കുടുംബ ബന്ധത്തേയും വ്യക്തി ജീവിതത്തേയും ബാധിക്കുകയും ചെയ്യും.

അകാരണമായ അസ്വസ്ഥത, ഒരു ജോലിയിലും മനസുറപ്പിക്കാന്‍ കഴിയാതിരിയ്ക്കുക, മൂഡിയായിരിയ്ക്കുക തുടങ്ങിയവയാണ് ജോലിസ്ഥലത്തെ സ്ട്രെസിന്റെ ലക്ഷണങ്ങള്‍. ജോലി സ്ഥലത്തെ സമ്മര്‍ദ്ദമകറ്റാനുള്ള ചില നുറുങ്ങു വിദ്യകള്‍ ഇതാ.

Image result for tension at job

നോ പറയാം

എത്ര കഠിനമായ ജോലി കിട്ടിയാലും ബോസിനെപ്പേടിച്ച് യെസ് പറയുന്ന സ്വഭാവം ഉപേക്ഷിക്കുക. നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കാമെന്നുറപ്പുണ്ടെങ്കി ല്‍ മാത്രമേ ഏറ്റെടുക്കാവൂ. ചെയ്തുതീര്‍ക്കാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ അത് മേലധികാരിയെ അറിയിക്കുന്നതില്‍ മടി വിചാരിക്കേണ്ട ആവശ്യമില്ല.

അല്ലെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണെന്നത് മേലധികാരിയെ ബോധ്യപ്പെടുത്തി സമയം ആവശ്യപ്പെടാം. ഒരേ സമയം പല ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുക. പകരം ഏറ്റെടുത്ത ജോലി ആത്മാര്‍ത്ഥമായി ചെയ്തുതീര്‍ക്കുക.

ഷെഡ്യൂള്‍ തയാറാക്കാം


ജോലികള്‍ കൃത്യമായി ഷെഡ്യൂള്‍ ചെയ്താല്‍ അവസാന നിമിഷം ടെന്‍ഷനടിക്കേണ്ടി വരില്ല. ഓരോ കാര്യത്തിനും എത്ര സമയം ആവശ്യമാണെന്നത് മുന്‍കൂറായി തീരുമാനിക്കുക.ജോലി ചെയ്യുന്നതിന് മാത്രമല്ല, ഭക്ഷണം, വിശ്രമം, വ്യായാമം, വിനോദം, ഉറക്കം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും കൃത്യമായെൈ ടംടേബിള്‍ തയാറാക്കി അതിനനുസരിച്ച് ചെയ്യുക.

 

മനസിന് വേണം കരുതല്‍


ജോലിയിലെ പലതരം സമ്മര്‍ദ്ദങ്ങള്‍ മാനസികാരോഗ്യത്തെ ബാധിക്കാം. മനസിനെ ശാന്തമാക്കാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക. ശരിയായുള്ള ഉറക്കമാണ് മനസിനെ ശാന്തമാക്കി സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള എളുപ്പമാര്‍ഗം.

എപ്പോഴും പെര്‍ഫെക്ട് ആകേണ്ട


ചെയ്യുന്ന കാര്യങ്ങളിലെല്ലാം പെര്‍ഫെക്ഷന്‍ വേണമെന്ന് ശാഠ്യം പിടിക്കേണ്ട. എപ്പോഴും എല്ലാ കാര്യങ്ങളിലും പെര്‍ഫെക്ട് ആകാന്‍ ആര്‍ക്കും കഴിയില്ലെന്ന സത്യം മനസിലുണ്ടാവണം.

ജോലിയില്‍ പെര്‍ഫെക്ടാകാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് പല മേഖലയില്‍ നിന്നും പുറകോട്ടു പോയേക്കാം. തെറ്റും പരാജയങ്ങളും മനസിലാക്കി മുന്നോട്ടു പോകുന്നവര്‍ക്കേ വിജയമുണ്ടാകൂ.

സ്വയം പരിശോധിക്കാം

കരിയറില്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്നാലോചിക്കുന്നതിനൊപ്പം തുടക്കത്തില്‍ എങ്ങനെയായിരുന്നു എന്ന് കൂടി ചിന്തിക്കുന്നത് നന്നായിരിക്കും. എങ്കിലേ കരിയറില്‍ വളര്‍ച്ചയുണ്ടായോ ഇല്ലയോ എന്ന് സ്വയം വിലയിരുത്താനാകൂ. തെറ്റു തിരിച്ചറിഞ്ഞ് നിരാശപ്പെടാതെ പിഴവുകള്‍ തിരുത്തുമ്പോഴാണ് കരിയറില്‍ ഉയര്‍ച്ചയുണ്ടാകുന്നത്.


 

uploads/news/2018/12/272624/mentalhealth151218a.jpg

സ്വയം പ്രശംസിക്കാം


പ്രശംസയും അംഗീകാരവും കിട്ടുമ്പോഴാണ് കൂടുതല്‍ മെച്ചമായി ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടാകുന്നത്. എന്നാല്‍ ഒന്നാമതെത്താനുള്ള ഓട്ടത്തിനിടയില്‍ പരസ്പരം അഭിനന്ദിക്കാന്‍ ആരും തയാറാകില്ല.

അതിനാല്‍ സ്വയം പ്രശംസിക്കാന്‍ ശ്രമിക്കുക. കരിയറില്‍ നേട്ടമുണ്ടാകുമ്പോള്‍ സ്വയം അഭിനന്ദിച്ചുകൊണ്ട് ഒരു കത്തെഴുതൂ. ജോലിയില്‍ സമ്മര്‍ദ്ദം അനുഭവിക്കുമ്പോഴോ മാനസികമായി തളര്‍ന്നുപോകുമ്പോഴോ ആ കത്ത് വായിച്ചുനോക്കൂ. ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല.

Image result for tension at job

മാനസിക സംഘര്‍ഷം കുറയ്ക്കാന്‍


മാനസിക സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യങ്ങളെ കൃത്യമായി തിരിച്ചറിയുകയാണു ആദ്യം വേണ്ടത്. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ചിന്ത, വികാരങ്ങള്‍, പെരുമാറ്റം എന്നിവയില്‍ വരുന്ന മാറ്റങ്ങളെ മനസ്സിലാക്കാനായാല്‍ സ്വയം നിയന്ത്രിക്കാനാകും.

മാനസിക സമ്മര്‍ദ്ദമുളവാക്കുന്ന വ്യക്തികളോടും സാഹചര്യങ്ങളോടും പ്രകോപനപരമായി പ്രതികരിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

1. ഓഫീസിലെ ജോലി ഓഫീസില്‍ തന്നെ ഒതുക്കി നിര്‍ത്തുകയാണ് ഏറ്റവും നല്ലത്. ഇത് വീട്ടിലേക്കു കൊണ്ടുവരുന്നത് കുടുംബ ബന്ധങ്ങളെയും ബാധിക്കും.
2. ഇരുന്ന ഇരിപ്പിലിരുന്നു ജോലി ചെയ്യാതെ ഇടയ്ക്കിടെ ബ്രേക്കെടുക്കുന്നത് നല്ലതാണ്. മനസിന് കൂടുതല്‍ ഉന്മേഷം ലഭിയ്ക്കും.

3. ചെയ്തു തീര്‍ക്കേണ്ട ജോലി പിന്നത്തേയ്ക്കു മാറ്റി വയ്ക്കുന്നത് എപ്പോഴും (Procastination) നല്ലതല്ല. ഇത് പിന്നീട് ജോലി ഭാരം കൂടാന്‍ കാരണമാകും.
4. ചെയ്യേണ്ട ജോലികള്‍ മുന്‍ഗണനാക്രമത്തില്‍ ലിസ്റ്റ് ചെയ്യുക. കൂടുതല്‍ പ്രാധാന്യമുള്ളതും വേഗം തീര്‍ക്കേണ്ടതുമായ കാര്യങ്ങള്‍ ആദ്യം തന്നെ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുക.

5. ഓഫീസില്‍ നല്ല സൗഹൃദങ്ങളുണ്ടാക്കുക. ഇത് ജോലിസ്ഥലത്തെ സ്ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇവരുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും സംസാരിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.
6. ഓഫീസില്‍ ഇരിക്കുന്ന കസേര ശരിയായുള്ളതായിരിക്കണം. അല്ലെങ്കില്‍ നടുവേദന പോലുള്ള പ്രശ്നങ്ങളുണ്ടാകും. ഇത്തരം കാര്യങ്ങള്‍ സ്ട്രെസിന് ഇട വരുത്തും.

7. എപ്പോഴും പൊസിറ്റീവ് സമീപനം കാത്തു സൂക്ഷിക്കുക. ഇത് ജോലിയിലും നിങ്ങളിലും നിങ്ങളോടുള്ള മറ്റുള്ളവരുടെ സമീപനത്തിലുമെല്ലാം പ്രതിഫലിയ്ക്കും.
8. ഇടയ്ക്കെങ്കിലും ഒരു വിനോദയാത്ര പോവുക. ഇത് നിങ്ങളിലെ ഊര്‍ജമുയര്‍ത്തും. ഓഫീസ് ജോലിയില്‍ പിന്നീട് കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.

9. ക്ഷീണമുള്ള ഒരു ശരീരം മനസിനേയും ക്ഷീണിപ്പിക്കും. നല്ലപോലെ ഉറങ്ങുക. ഇത് ഗുണം നല്‍കും. നിങ്ങളുടെ ഓഫീസ് സ്ട്രെസ് കുറയ്ക്കും.
10. ഓഫീസിലെ നിങ്ങളുടെ ടേബിള്‍ വൃത്തിയാക്കിയിടുക. ഇത് വാരി വലിച്ചിടരുത്. ഇത് നിങ്ങളറിയാതെ തന്നെ നിങ്ങളില്‍ നെഗറ്റീവ് ഊര്‍ജം നിറയ്ക്കുന്ന ഒന്നാണെന്നു തിരിച്ചറിയുക.

11 . പാട്ടു കേട്ട് ജോലി ചെയ്യുന്നത് സ്ട്രെസ് കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.
12. ജോലി സമ്മര്‍ദ്ദം കുറക്കുന്നതിനായി മദ്യത്തിലോ, മറ്റു ലഹരി പദാര്‍ത്ഥങ്ങളിലോ ആശ്രയിക്കാതിരിക്കുക. അല്പനേരത്തേയ്ക്കു ടെന്‍ഷനെ മറികടക്കാന്‍ ഉപയോഗിക്കുന്ന ലഹരി മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓര്‍ക്കുക.

13. ചെയ്യുന്ന ജോലിയില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക. ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും അവരവര്‍ ഇഷ്ടപ്പെട്ട ജോലി ലഭിച്ചിട്ടില്ല എന്ന് ഓര്‍ക്കുക. മാനസിക സന്തോഷം നല്കുന്ന തൊഴില്‍ ലഭിക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടേയിരിക്കുക.
14. യോഗ, മെഡിറ്റേഷന്‍ എന്നിവ ജോലിയിലെ സ്ട്രെസ് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്.

relaxing the tension at office work

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES