മുഖത്തേക്കള്‍ കനം കുറഞ്ഞ ചര്‍മ്മമാണ് നമ്മുടെ കഴുത്തിലേക്. അതുകൊണ്ട് തന്നെ സൂര്യാഘാതമൊക്കെ കഴുത്തില്‍ പെട്ടെന്ന് തന്നെ കേടുപാടുകള്‍ ഉണ്ടാക്കും..
കഴുത്തിലെ കറുപ്പ് കുറക്കാന്‍ ഏറ്റവും ഉചിതം വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്. ജീവിതശൈലിയില്‍ ചില പരിഷ്‌കാരങ്ങള്‍ കൂടി വരുത്തിയാല്‍ പിന്നെ ആശങ്കയേ വേണ്ട. ഇന്ന് കഴുത്തിലെ കറുപ്പകറ്റാനുള്ള ചില മാസ്‌കുകളെ കുറിച്ചാണ് പറയുന്നത്. ചെറുനാരങ്ങയും തേനും ചേര്‍ത്ത് തയ്യാറാക്കിയ മാസ്‌ക് ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ കുറക്കും.
അസിഡിറ്റി സ്വഭാവം എക്‌സ്‌ഫോളിയന്റായി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യും.
മാസ്‌ക് തയ്യാറാക്കാനായി ഒരു ടീസ്പൂണ്‍ തേനും ഒരു ചെറുനാരങ്ങയുടെ നീരും എടുക്കാം. കഴുത്തിലെ കുറപ്പ് നിറമുള്ള ഭാഗത്ത് നന്നായി തേച്ച് പിടിപ്പിക്കാം. അതിന് ശേഷം 15 മുതല്‍ 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. '
കറ്റാര്‍വാഴ
മുടിയുടേയും ചര്‍മ്മത്തിന്റേയും എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് കറ്റാര്‍വാഴ. കഴുത്തിലെ കറുപ്പകറ്റാനും കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍ വാഴയില്‍ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു. മറ്റൊന്നും വേണ്ട കറ്റാര്‍വാഴയുടെ ജെല്‍ നേരിട്ട് തന്നെ കഴുത്തില്‍ പുരട്ടാം. അത്യാവശ്യം നന്നായി മാസാജ് ചെയ്ത് കൊടുക്കണം. ഏകദേശം 20 മിനിറ്റോളം തേച്ച് വെച്ചതിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം '
പാലും മഞ്ഞള്‍ പേസ്റ്റും
ചര്‍മ്മത്തിന് ഏറ്റവും ഉത്തമമാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവയ്ക്ക് ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കും. പാലില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. കഴുത്തിലെ കറുപ്പകറ്റാന്‍ മഞ്ഞള്‍ പാലിനൊപ്പം ചേര്‍ത്താണ് പുരട്ടേണ്ടത്. മാസ്‌ക് തയ്യാറാക്കാനായി ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയിലേക്ക് അല്‍പം പാല്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം.
ഈ പേസ്റ്റ് കഴുത്തില്‍ തേച്ച് വെച്ച് 15-20 മിനിറ്റ് കഴിഞ്ഞ് ഉളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം വെളിച്ചെണ്ണ മാത്രം മതിയെന്നേ 'മുടി കൊഴിഞ്ഞ് തീരാറായി എന്നാണോ; ഉലുവ ഉണ്ടോ, മുട്ടയോ?, ഇങ്ങനെ ഉപയോഗിക്കൂ' വെളിച്ചെണ്ണ തേച്ചാല്‍ കഴുത്തിലെ കറുപ്പ് മാറുമെന്നോ? ശരിയാണ് കേട്ടത്. ഇതിനായി അല്‍പം എണ്ണയെടുത്ത് ഇളം ചൂടാക്കി കഴുത്തില്‍ തേച്ച് കൊടുക്കാം. 5 മുതല്‍ 10 മിനിറ്റ് വരെ തേച്ച് വെച്ച് കഴുകിക്കളയാം.
അല്‍പം എണ്ണയെടുത്ത് ഇളം ചൂടാക്കി കഴുത്തില്‍ തേച്ച് കൊടുക്കാം. 5 മുതല്‍ 10 മിനിറ്റ് വരെ തേച്ച് വെച്ച് കഴുകിക്കളയാം.