കന്നഡ സംവിധായകന്‍ കിരണ്‍രാജ് വിവാഹിതനാകുന്നു. അനയ വസുധയാണ് വധു. ഞായറാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. കിരണ്‍രാജ് തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇന്‍സ്റ്റ?ഗ്രാമിലൂടെ പങ്കുവച്ചത്.
യുകെയില്‍ ഭരതനാട്യം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയാണ് അനയ.നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേരുന്നത്.കഴിഞ്ഞ വര്‍ഷം യുകെയിലേക്ക് അനിമേഷന്‍ പഠിക്കാന്‍ പോകവേ യാത്രയ്ക്കിടയിലാണ് അനയയെ കണ്ടുമുട്ടിയതെന്ന് കിരണ്‍രാജ് അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജീവിതത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ ഒരുപോലെയാണെന്നും കിരണ്‍ പറഞ്ഞിരുന്നു.
'വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവരുടെ കുടുംബം യുകെയില്‍ സ്ഥിരതാമസമാണ്. അനയയുടെ കുടുംബവും കാസര്‍കോടുകാരാണ്, ഞാനും അവിടെ തന്നെയാണ് ജനിച്ചതും വളര്‍ന്നതുമൊക്കെ. ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച ഒരു ഘടകം ഇതാണ്. എന്റെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്'.- കിരണ്‍രാജ് അഭിമുഖത്തില്‍ പറഞ്ഞു.
777 ചാര്‍ലി എന്ന ചിത്രത്തിന്റെ സംവിധായകനാണ് കിരണ്‍രാജ്. രക്ഷിത് ഷെട്ടി നായകനായെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.