Latest News

ഹുക്കും..ടൈഗര്‍ കാ ഹുക്കും 2.0; തലൈവരുടെ എന്‍ട്രിയില്‍ ഞെട്ടി അനിരുദ്ധ്; ഫുള്‍ അടി വെടി പുക; 'ജയിലര്‍ 2' അപ്‌ഡേറ്റ് പുറത്ത്; പ്രമോ വീഡിയോ കണ്ട് അന്തം വിട്ട് ആരാധകര്‍; വരവ് അറിയിച്ച് നെല്‍സണ്‍! 

Malayalilife
 ഹുക്കും..ടൈഗര്‍ കാ ഹുക്കും 2.0; തലൈവരുടെ എന്‍ട്രിയില്‍ ഞെട്ടി അനിരുദ്ധ്; ഫുള്‍ അടി വെടി പുക; 'ജയിലര്‍ 2' അപ്‌ഡേറ്റ് പുറത്ത്; പ്രമോ വീഡിയോ കണ്ട് അന്തം വിട്ട് ആരാധകര്‍; വരവ് അറിയിച്ച് നെല്‍സണ്‍! 

ന്ത്യ ഉടനീളം ഏറെ കോളിളക്കം സൃഷ്ട്ടിച്ച സിനിമ ആയിരുന്നു ജയിലര്‍. ബീസ്റ്റ് സിനിമയുടെ പരാജയത്തോട് കൂടി നെല്‍സണ്‍ എന്ന സംവിധായകനോടുള്ള ഇഷ്ടവും താല്പര്യം ആരാധകര്‍ക്ക് കുറഞ്ഞിരിക്കുകയായിരിന്നു. അതിനിടയിലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് സൂപ്പര്‍സ്റ്റാര്‍ രജനി പടം ജയിലര്‍ പുറത്തിറങ്ങുന്നത്. 

അതിലൂടെ നെല്‍സണ്‍ എന്ന സംവിധായകന്റെ വലിയൊരു തിരിച്ചുവരവ് ആണ് ആരാധകര്‍ പിന്നെ കണ്ടത്. നെല്‍സണ്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്. ഇപ്പോഴിതാ, ജയിലര്‍ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. 

പതിവ് നെല്‍സണ്‍ രീതിയിലുള്ള ഒരു പ്രഖ്യാപനമാണ് 4 മിനുട്ട് നീളമുള്ള വീഡിയോയിലൂടെ സണ്‍ പിക്‌ചേര്‍സ് പുറത്തുവിട്ടത്. അനിരുദ്ധും നെല്‍സണും രജനികാന്തും പ്രമോ വീഡിയോയിലുണ്ട്. സണ്‍ ടിവിയുടെ യുട്യൂബ് ചാനലുകളിലെ ഓണ്‍ലൈന്‍ റിലീസിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലും പ്രൊമോ എത്തിയിരുന്നു. രാജ്യത്തെ 15 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലാണ് പ്രൊമോ റിലീസ് ചെയ്തു. 

കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് തിയറ്ററുകളിലാണ് പ്രൊമോ പ്രദര്‍ശിപ്പിച്ചത്. അതുപോലെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. പ്രൊമോ വീഡിയോ കണ്ടതിന് ശേഷം ആരാധകര്‍ ഒന്നടങ്കം സിനിമക്കായി കാത്തിരിക്കുകയാണ്

Read more topics: # ജയിലര്‍ 2
jailer 2announcement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES