മിക്കവരും ബാഹ്യസൗന്ദര്യത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ സൗന്ദര്യം ആന്തരിക അവയവങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. ചര്‍മത്തിന്റെയും മുടിയുടെയും പരിപാലനത്തിന് സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ ആശ്രയിക്കുന്നവര്‍ക്ക് പലപ്പോഴും ശരീരത്തിന്റെ ആന്തരിക അവയവങ്ങളെക്കുറിച്ച് കാര്യമായ അറിവുണ്ടാകാനിടയില്ല. പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ ഭക്ഷണം ആരോഗ്യകരമായ ചര്‍മ്മവും മുടിയും സമ്മാനിക്കും.
ആരോഗ്യകരമായ ചര്‍മ്മവും മുടിയും നിലനിര്‍ത്തുന്നതില്‍ ബദാം വഹിക്കുന്ന പങ്ക് അറിയാം.
ബദാം ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കുന്നതിനാല്‍ ആരോഗ്യകരമായ ശരീരത്തിന് ബദാം ഭക്ഷണത്തിന്റെ ഭാഗമാക്കാം,നാഡീവ്യവസ്ഥയെ സന്തുലിതമാക്കാന്‍ സഹായിക്കുന്നതിനൊപ്പം ബദാം അകാല നര ഇല്ലാതാക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിലും മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ഫലപ്രദമാണ്,
ബദാം ജങ്ക് ഫുഡ് ഒഴിവാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
'ആയുര്‍വേദം പറയുന്നതനുസരിച്ച് ബദാം പോലുള്ള പ്രകൃതിദത്ത വിഭവങ്ങള്‍ ശരീരത്തിന് പോഷണം നല്‍കുകയും രോഗപ്രതിരോധത്തിന് സഹായിക്കുയും ചെയ്യും. ഇത്തരം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ത്രിഫല ദോഷങ്ങള്‍ ഇല്ലാതാക്കുകയും ശരീരത്തിന് സന്തുലിതാവസ്ഥ നല്‍കുകയും ചെയ്യും..
ബദാം മെനുവില്‍ ഉള്‍പ്പെടുത്തുക വഴി ആന്തരിക അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും തിളക്കമുള്ള ചര്‍മ്മവും ആരോഗ്യകരമായ മുടിയും ലഭിക്കുന്നതിന് കാരണമാകുന്നു.
ശരിയായ രീതിയിലുള്ള ഭക്ഷണം ശീലമാക്കുക വഴി ഇത് നേടാനാകും. പഞ്ചസാര, ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കൂടുതലുള്ള സംസ്‌കരിച്ചതും പാക്ക് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കി, പകരം പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ വിഭവങ്ങള്‍ കഴിക്കാം. പ്രോട്ടീന്‍, ഇരുമ്പ്, കാല്‍സ്യം, ഡയറ്ററി ഫൈബര്‍, മഗ്‌നീഷ്യം എന്നിവയുള്‍പ്പെടെ 15 അവശ്യ പോഷകങ്ങള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആന്റി ഏജിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ട വിറ്റാമിന്‍ ഇ എന്ന പോഷകവും ബദാമിലുണ്ട്. യഥാര്‍ഥത്തില്‍,ദിവസവും ബദാം ഉപയോഗിക്കുന്നത് ചൂടിനോടുള്ള ചര്‍മ്മത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.