വിവാഹത്തിന് ശേഷമുള്ള ആദ്യ പൊങ്കല്‍ ആഘോഷിച്ച് നടി കീര്‍ത്തി സുരേഷും ഭര്‍ത്താവ് ആന്റണി തട്ടിലും. കീര്‍ത്തിയുടെ സുഹൃത്തും നടന്‍ വിജയുടെ മാനേജറുമായ ജ?ഗദീഷ് പളനിസ്വാമിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെയും സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയായ ദ റൂട്ടിന്റെയും ഓഫീസിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
പെങ്കല്‍ ആഘോഷം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നടന്‍ വിജയും പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. നടിമാരായ മമിത ബൈജുവും കല്യാണി പ്രിയദര്‍ശനും നടന്‍ കതിരും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
പച്ച സാരിയും പിങ്ക് സ്ലീവ് ലെസ് ബ്ലൗസുമായിരുന്നു കീര്‍ത്തിയുടെ ഔട്ട്ഫിറ്റ്. ഇതിന് മാച്ച് ചെയ്യുന്ന പച്ച കുര്‍ത്തയാണ് ആന്റണി ധരിച്ചത്. ഫ്‌ലോറല്‍ പ്രിന്റുള്ള ബ്ലാക്ക് ഷര്‍ട്ട് ധരിച്ചാണ് വിജയ് എത്തിയത്.
മാസ്റ്റര്‍, ലിയോ തുടങ്ങിയ സിനിമകളുടെ സഹ നിര്‍മാതാവായ ജഗദീഷ് 2015-ലാണ് വിജയ്യുടെ മാനേജര്‍ ആയത്. അതിനുശേഷം ജഗദീഷ് നിരവധി സെലിബ്രിറ്റികളുടെ മാനജേറായി വളര്‍ന്നു. സ്വന്തമായി കമ്പനിയും തുടങ്ങി. സാമന്ത റൂത്ത്പ്രഭു, ലോകേഷ് കനകരാജ്. രശ്മിക മന്ദാന, കല്യാണി പ്രിയദര്‍ശന്‍, മാളവിക മോഹനന്‍ എന്നിവരുടേയെല്ലാം മാനേജറായി പ്രവര്‍ത്തിച്ചു.