സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍ ആണ് പേളി മാണി. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനിഷിനും മക്കള്‍ക്കും നിരവധി ആരാധകരാണുള്ളത്. താരകുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ രണ്ടാമത്തെ മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് കുടുംബം. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദ്യമായ ഒരു കുറിപ്പും പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നുഫെയറി ടെയ്ല്‍ തീമിലായിരുന്നു പിറന്നാള്‍ ആഘോഷം.
നിതാരയ്ക്ക് ആശംസയുമായി നടി മഞ്ജു വാര്യരും എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പേളി പങ്ക് വച്ചു. നിതാരയുടെ പ്രിയപ്പെട്ട പാട്ടിലെ പ്രിയപ്പെട്ട ആള്‍ കാണാന്‍ വന്നപ്പോള്‍. നിതാര ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ഈ പാട്ടിന്റെ ലൂപ്പിലാണ് എന്ന് അറിയുന്നവര്‍ക്ക് അറിയാം.അവള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണിതെന്ന് കരുതുന്നു, മഞ്ജുവാര്യര്‍ക്ക് നന്ദി പറഞ്ഞ് നിങ്ങള്‍ക്ക് എപ്പോഴും ഞങ്ങളുടെ കുടുംബമായിരുന്നു എപ്പോഴും ഉണ്ടായിരിക്കുമെന്നും പേളി കുറിച്ചു. വേട്ടയന്‍ ചിത്രത്തിലെ മനസിലായോ എന്ന ഗാനമാണ് പേളി പങ്ക് വച്ചത്.
പേളി നിതാരക്ക് പിറന്നാള്‍ ആശംസിച്ച് പങ്ക് വച്ചത് ഇങ്ങനെയണ്
നമ്മുടെ കൊച്ചു മാലാഖ 'നിതാരക്ക് ഒരു വയസ്സ് തികഞ്ഞിരിക്കുന്നു. എന്ത് വേഗമാണ് ഒരു വര്ഷംപോയത് . നീ ഒരു വയസ്സ് ആയെന്നു വിശ്വസിക്കാന്‍ പോലും ആകുന്നില്ല. നമ്മുടെ വീട്ടിലെ ഏറ്റവും ചെറിയ കുഞ്ഞാണ്.
നമ്മുടെ കൊച്ചു നിതാരയ്ക്ക് ഒന്നാം പിറന്നാള്‍ ആശംസകള്‍. സന്തോഷവും കുസൃതികളും നിറഞ്ഞ ഒരു വര്‍ഷം . എല്ലാ ദിവസവും നമ്മുടെ ഹൃദയത്തെ നിറയ്ക്കുന്ന പൂര്‍ണ്ണമാക്കുന്ന ആ കുസൃതി നിറഞ്ഞ ചെറിയ പുഞ്ചിരി ഒരു വര്‍ഷം വളരെ വേഗം പോയി. ഇന്നലെ ഞങ്ങള്‍ ആദ്യമായി നിന്നെ സ്വീകരിച്ചതുപോലെ തോന്നുന്നു, ഇപ്പോള്‍ നീ ഇതാ, നമ്മുടെ ജീവിതത്തില്‍ എല്ലാ ദിവസവും വളരെയധികം സന്തോഷവും മാധുര്യവും നിറയ്ക്കുന്നു.
നീ ഞങ്ങളുടെ വീട്ടിലേക്ക് പ്രകാശം കൂട്ടിയതുപോലെ , കവിളുകള്‍ വേദനിക്കുന്നതുവരെ ഞങ്ങളെ ചിരിപ്പിച്ചു, ഈ കുഞ്ഞു കാലുകള്‍ക്ക് നമ്മുടെ ഹൃദയങ്ങളില്‍ ഏറ്റവും വലിയ കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങളെ പഠിപ്പിച്ചു. ഈ വര്‍ഷവും നീ വളരുന്നത് കാണാന്‍ ഞങ്ങള്‍ ഇങ്ങനെ അക്ഷമരായി കാത്തിരിക്കുന്നു, നിന്റെ അമ്മയും, അപ്പയും, മൂത്ത ചേച്ചി നിലയും ആയതില്‍ ല്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
നീ ഇങ്ങനെ എന്നും നിറഞ്ഞു ചിരിച്ചുകൊണ്ടേയിരിക്കുക, വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തത്രയും കൂടുതല്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നീ എപ്പോഴും അറിയുക. നിന്നോടൊപ്പമുള്ള ഇനിയും നിരവധി മാന്ത്രിക നിമിഷങ്ങള്‍ക്കായി നമ്മള്‍ കാത്തിരിക്കുന്നു നിതാര! പേളി കുറിച്ചു.