Latest News

മുഖകാന്തി കൂട്ടാന്‍ തക്കാളി കൊണ്ടുള്ള 4 ഫേസ് പാക്കുകള്‍

Malayalilife
മുഖകാന്തി കൂട്ടാന്‍ തക്കാളി കൊണ്ടുള്ള 4 ഫേസ് പാക്കുകള്‍

ഴുത്ത തക്കാളി നീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും കുറച്ച് തൈരും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

മുഖത്തെ കരുവാളിപ്പ്, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റും കറുപ്പ്, എന്നിവയെല്ലാം പലരിലും കണ്ട് വരുന്ന ചര്‍മ്മ പ്രശ്‌നങ്ങളാണ്. മുഖത്തെ സുന്ദരമാക്കുന്നതില്‍ എപ്പോഴും പ്രകൃതിദത്ത മാര്‍?ഗങ്ങള്‍ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. ചര്‍മ്മ സംരക്ഷണത്തിന് സഹായകമാണ് തക്കാളി. വിറ്റാമിന്‍ എ, സി, കെ എന്നിവ അടങ്ങിയ തക്കാളി ചര്‍മ്മത്തിന്റെ പിഎച്ച് നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ചില തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകളിതാ...

ഒന്ന്

പഴുത്ത തക്കാളി നീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും കുറച്ച് തൈരും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

രണ്ട്

തക്കാളി പേസ്റ്റും ഒരു ടേബിള്‍സ്പൂണ്‍ ഓട്‌സ് പൊടിച്ചതും അല്‍പം തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക.15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

മൂന്ന്

രണ്ട് സ്പൂണ്‍ തക്കാളി പേസ്റ്റിലേക്ക് അല്‍പം ചെറുപയര്‍ പൊടിയും ഒരു ടീസ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. 20 മിനുട്ട് നേരം ഈ പാക്ക് ഇടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. 

നാല്

രണ്ട് സ്പൂണ്‍ തക്കാളി പേസ്റ്റിലേക്ക് അല്‍പം കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

Read more topics: # തക്കാളി
tomato face packs for glow

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES