മിനി സ്‌ക്രീന്‍ പ്രക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ ദമ്പതികളാണ് ഷാജു ശ്രീധനും നടി ചാന്ദിനിയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ഇരുവരും പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം ചാന്ദ്‌നി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നര്‍ത്തകി കൂടിയാണ് ചാന്ദ്‌നി. ഇപ്പോള്‍ കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തില്‍ താരദമ്പതികള്‍ പങ്ക് വച്ച വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്.
തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് ഷാജുവും ചാന്ദിനിയും. വീട്ടില്‍ കള്ളന്‍ കയറിയതിനെക്കുറിച്ചും നവരത്‌ന മോതിരം ഇട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും താരങ്ങള്‍ പറയുന്നു.മുന്‍പ് പാലക്കാട്ടെ ഞങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറി. 25 പവനോളം കൊണ്ടുപോയി. പോലീസുകാരും വിരലടയാള വിദ?ഗ്ധരുമൊക്കെ വന്നുവെന്നും ഷാജു പറയുന്നു. അച്ഛനും അമ്മയും കിടക്കുന്ന ബെഡിന് തൊട്ടടുത്തുള്ള അലമാരയില്‍ തുറന്ന് എല്ലാം എടുത്തു. അതിനകത്ത് നിന്ന് ഗോള്‍ഡും ഫാന്‍സിയുമുണ്ട്. ഫാന്‍സി കട്ട് ചെയ്ത് വെച്ചിരിക്കുകയായിരുന്നു,താരം പറയുന്നു.
മോഷണം പോയ സ്വര്‍ണം പിന്നീട് തിരിച്ച് കിട്ടിയില്ലെന്നും താരങ്ങള്‍ പറഞ്ഞു. വാതിലുകളെല്ലാം തുറന്ന് മലര്‍ത്തി ഇട്ടിട്ടുണ്ട്. ചുവരില്‍ കാല്‍പാടുകള്‍ ഉണ്ടായിരുന്നു. നല്ല ട്രെയിനിം?ഗ് കിട്ടിയിട്ടുള്ള ആളുകള്‍ ആണ്. അവര്‍ ആദ്യം കുട്ടികളെ ഇറക്കും . എന്നിട്ട് വാതില്‍ തുറക്കും. സ്വര്‍ണം മാത്രമാണ് കൊണ്ടുപോയത്, ഷാജു പറയുന്നു. നവ രത്‌ന മോതിരം ഇട്ട ശേഷം തനിക്ക് വന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഷാജു പറഞ്ഞു. നവരത്‌നം ഇട്ടന്ന് മുതല്‍ എല്ലാം പ്രശ്‌നങ്ങളായിരുന്നുവെന്ന് ഷാജു പറഞ്ഞു. കള്ളന്‍ മോതിരം കൊണ്ടുപോയപ്പോള്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നും ഷാജു പറഞ്ഞു.
'' ആരോ എന്നോട് പറഞ്ഞു നവരത്നം ഇട്ടാല്‍ നല്ലതാണെന്ന്. നവ രത്നം ഇട്ടാല്‍ നല്ലതാണ് ശരിയാണ്. നവ രത്നം ഇട്ടിട്ട് ചിലര്‍ക്ക് കല്ലെങ്ങാനും മാറിപ്പോയാല്‍ ദോഷമാണത്രെ. എനിക്ക് അതാണെന്ന് തോന്നുന്നു. എനിക്ക് അത് ഇട്ട അന്ന് തൊട്ട് പ്രശ്നങ്ങളായിരുന്നു.
വര്‍ക്കിന് പോകുമ്പോള്‍ വര്‍ക്ക് മുടങ്ങും, ഷൂട്ടിംഗ് ശരിയാവില്ല, എനിക്ക് ഡേറ്റ് പ്രശ്നം വരുന്നു. വര്‍ക്കുകളൊന്നും പ്രോപ്പര്‍ ആവുന്നില്ല, മോതിരം ഇട്ടന്ന് മുതല്‍ മൊത്തം പ്രശ്നങ്ങളാണ്. പിന്നെ കള്ളന്‍ കയറിയപ്പോള്‍ ഈ മോതിരം കൊണ്ടുപോയി. അപ്പോള്‍ ശരിയായി,'' ഷാജു ശ്രീധര്‍ പറഞ്ഞു