വിവാഹിതരായി ജീവിതം ആഘോഷമാക്കുന്ന വേളകളില്‍ പോലും സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യക്കുറവ് കാണുന്നത് വലിയ പ്രശ്‌നമായി ദാമ്പത്യത്തില്‍ കാണാറുണ്ട്. ഇത് തുടര്‍ന്ന് പോയാല്‍ വിവാഹമോചനത്തിന് വരെ കാരണമായി തീരുന്നു. പുതിയ വീട്ടിലേക്കുള്ള നവവധുവിന്റെ വരവ്, മനസില്‍ അലട്ടുന്ന പലവിധ വിഷമതകള്‍, വീട്ടുകാരെ പിരിഞ്ഞിട്ടുള്ള അവസ്ഥ, സെക്‌സിനോടുള്ള പേടി ഇവയൊക്കെ കാണ്ടാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്.
മണിയറയില്‍ ഭാര്‍ത്താവും ഭാര്യയും നല്ല സുഹൃത്തുക്കളാകുമ്പോള്‍ മാത്രമാണ് ആ ദാമ്പത്യം വിജയിക്കാറുള്ളത്. എന്നാല്‍ ചില സംഭവങ്ങളില്‍ പുരുഷന്മാര്‍ നടത്തുന്ന അമിത താല്‍പര്യങ്ങളും നീല ചിത്രങ്ങളോടുള്ള അഭിരുചി മൂലം അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ജീവിതത്തില്‍ പരാജയങ്ങള്‍ ക്ഷണിച്ചുവരുത്തുക മാത്രമേയുള്ളു.
നവവധുവില്‍ ഇത്തരം രീതികള്‍ പത്ത് ശതമാനം കണ്ടുവരുമ്പോള്‍ വിവാഹിതയായി 30 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഈ രീതികള്‍ സാധാരണയായി കണ്ടുവരുന്നതെന്ന്.കുട്ടികള്‍ ഉണ്ടാകുന്നതോടെ സ്ത്രീകള്‍ ലൈംഗികതയോട് അകല്‍ച്ച കാട്ടുന്നത് ഇന്നത്തെ സമൂഹത്തില്‍ സാധാരണയായി തീരുകയുംചെയ്യാറുണ്ട്. ഈ അവസ്ഥയ്ക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്. സ്ത്രീകളിലെ ഈ താല്‍പര്യക്കുറവിന് ചില കാരണങ്ങളുണ്ട്.
വേദനയോടെയുള്ള ലൈംഗികബന്ധം:- ഉത്തേജനം ലഭിക്കാത്ത ലൈംഗികബന്ധത്തിലാണ് വേദന അനുഭവപ്പെടുന്നത്. ബാഹ്യലീലകള്‍ നടത്തിയ ശേഷം ബന്ധപ്പെട്ടാല്‍ ഈ അവസ്ഥയില്‍ നിന്ന് മാറാം. പുരുഷ
ലൈംഗികാവയവത്തിന്റെ വലുപ്പം പ്രശ്നമാകുന്നുവെന്ന് ചുരുക്കം ചില സ്ത്രീകള്‍ കാര്യമാക്കാറുണ്ട്. എന്നാല്‍ പ്രസവശേഷം വലുപ്പം ഗുണം ചെയ്യുകയും ചെയ്യും. (ഈ സമയം വലുപ്പക്കുറവ് ഒരു പ്രശ്നമായി സ്ത്രീകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യാറുണ്ട്).
പങ്കാളിയോടുള്ള താല്‍പ്പര്യക്കുറവ് :- പങ്കാളിയോടുള്ള താല്‍പ്പര്യക്കുറവാണ് ഏറ്റവും പ്രാധാന്യം നിറഞ്ഞ പ്രശ്നം. വ്യക്തിപരമോ കുടുംബപരമായതോ ആയ നിരവധി കാരണങ്ങള്‍ കൊണ്ട് ഈ സാഹചര്യം ഉണ്ടായേക്കാം. താല്പര്യങ്ങള്‍ മനസിലാക്കി പങ്കാളി പ്രവര്‍ത്തിക്കാത്തതും സ്ത്രീകളെ വലയ്ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. മോഡേണ്‍ സെക്‌സിലെ പല രീതികളും ചില സ്ത്രീകള്‍ക്ക് അതൃപ്തിയാകാറുണ്ട്.
മുപ്പതു വയസ് കഴിയുന്നതോടെ പല സ്ത്രീകളിലും താല്പര്യക്കുറവ് കാണാറുണ്ട്. കുട്ടികള്‍ ജീവിതത്തിന്റെ ഭാഗമാകുന്നതോടെ ലൈംഗികതയിലുള്ള ശ്രദ്ധ കുറയുന്നതാണ് പ്രധാന കാരണം. ഹോര്‍മോണ്‍ വ്യതിയാനവും മറ്റ് മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും താല്പര്യക്കുറവിന് കാരണമാകാറുണ്ട്. വിഷാദരോഗം, മാനസിക പിരിമുറുക്കം,സമ്മര്‍ദ്ദം, ആഴത്തിലുള്ള ലൈംഗിക രീതികള്‍ എന്നിവയും താല്പര്യക്കുറവിന് കാരണമാകാറുണ്ട്.
പതിവായി ഒരേ പൊസിഷനിലും സ്ഥിരമായി തുടരുന്ന ലൈംഗിക കേളികളും താല്പര്യക്കുറവിന് ഇടയാക്കും. പ്രായം ചെല്ലുന്തോറും ലൈംഗികാവയവത്തില്‍ ഉണ്ടാകുന്ന വരള്‍ച്ച മൂലം വേദനയും ലൈംഗികതയില്‍ താല്പര്യം ഇല്ലാതാക്കി മാറ്റാം.
ഉത്തേജനക്കുറവ്:- ലൈംഗികകേളിക്കിടെ ഉത്തേജിതയാകാത്തതും ലൈംഗികാവയവത്തില്‍ ലൂബ്രിക്കേഷന്‍ ഉണ്ടാകാതെ വരുകയും വേദന ഉണ്ടാകുന്നതും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ മറ്റൊന്നാണ്. തുടക്കത്തില്‍ പങ്കാളിക്ക് ഉത്തേജനം നല്‍കാത്തതാണ് ഇതിന് കാരണം. രക്തചംക്രമണ വ്യവസ്ഥയിലുള്ള പ്രശ്നങ്ങള്‍ ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം തടയാറുമുണ്ട്. ഈ കാരണം കൊണ്ട് ഉത്തേജനം തടസപ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു.
രതിമൂര്‍ച്ഛ ഇല്ലായ്മ: - ലൈംഗികബന്ധം വേഗത്തില്‍ ആകുബോള്‍ രതിമൂര്‍ച്ഛയെന്ന മധുരാനുഭവം ലഭിക്കാതെ വരുന്നതും സ്ത്രീകളുടെ പ്രധാനപ്രശ്നമാണ്.കൂടാതെ അറിവില്ലായ്മ, താല്പര്യക്കുറവ്, കുറ്റബോധം, സമ്മര്‍ദ്ദം , മുന്‍ കാലങ്ങളിലുണ്ടായ തിക്താനുഭവം എന്നിവയും രതിമൂര്‍ച്ഛയില്‍ എത്തിച്ചേരുന്നതില്‍ നിന്ന് സ്ത്രീകളെ തടയാറുണ്ട്. ശരീരത്തെ ഉണര്‍ത്താതെ ലിംഗം പ്രവേശിപ്പിക്കുന്നതുംരതിമൂര്‍ച്ഛയില്‍ നിന്ന് അകറ്റി നിര്‍ത്തും. പുരുഷ ലൈംഗികാവയവത്തിന്റെ വലുപ്പവും അതുമൂലം ഉണ്ടാകുന്ന വേദനയും ചുരുക്കം സ്ത്രീകളെ അലട്ടാറുണ്ട്.
ഇത് കൂടാതെ ഭര്‍ത്താവില്‍ നിന്ന് ഉണ്ടാകുന്ന വഴക്കും മാനസിക സമ്മര്‍ദ്ധവും മറ്റ് പുരുഷന്മാരിലേക്ക് സ്ത്രീയേ അടുപ്പിക്കാന്‍ സഹായകകരമാകും. സ്‌നേഹവും കരുതലും കിട്ടിയാല്‍ മാത്രമേ അവര്‍ പങ്കാളിയെ ഇഷ്ടപ്പെടുകയുള്ളു. തിരക്കൊഴിഞ്ഞ് ഭാര്യമാരെ ശ്രദ്ധിക്കാന്‍ ഭര്‍ത്താക്കന്മാര്‍ സമയം കണ്ടെത്തിയിരിക്കണം.