നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ എന്ന വസ്ത്ര വ്യാപാര കേന്ദ്രം സെലിബ്രിറ്റികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും പ്രശസ്തമാണ്. അഞ്ചുവര്‍ഷമായി മികച്ച രീതിയിലാണ് പ്രാണ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മലയാളികളുടെ ഏറ്റവും വലിയ ആഘോഷം എത്തുമ്പോള്‍ ഓണം കളക്ഷനുമായി പ്രാണയും ഒരുങ്ങുകയാണ്. ഗൃഹാതുരത്വം വിളിച്ചോതുന്ന സാരികളും പാവാടയും ഉടുപ്പുകളുമാണ് പ്രാണ ഒരുക്കുന്നത്.
പൂര്‍ണിമയുടെ പ്രാണനാണ് പ്രാണ. അതിനാല്‍ തന്നെ പൂര്‍ണിമ ടച്ച് നല്‍കിയാണ് പ്രാണയുടെ ഓരോ വസ്ത്രവും ഒരുങ്ങുന്നത്. വൈവിദ്ധ്യമാര്‍ന്ന കളക്ഷനുമായിട്ടാണ് ചെത്തി മഞ്ചാടി എന്ന പേരില്‍ പ്രാണ ഓണം കളക്ഷനുകള്‍ എത്തിക്കുന്നത്. പേരു പോലെ തന്നെ മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വം നല്കുന്ന ചെത്തിയും മഞ്ചാടിയും കുന്നിക്കുരുവും ഒക്കെ ഉപയോഗിച്ച് മനോഹരമാക്കിയതാണ് പ്രാണയുടെ ഓരോ ഓണ വസ്ത്രവും. കസവുതുന്നിയ പാവാടയും ഉടുപ്പും ദുപ്പട്ടയും കൈത്തറിയില്‍ ഉണ്ടാക്കിയതാണ്. കുന്നിക്കുരു തുന്നിയ ബ്ലൗസും മുന്താണിയില്‍ മഞ്ചാടിയും ചെത്തിപ്പൂക്കള്‍ തുന്നിയ സാരിയും ആരുടെയും ഹൃദയം കീഴടക്കും.
മുന്‍വര്‍ഷങ്ങളിലും വൈവിദ്ധ്യമാര്‍ന്ന ഓണം കളക്ഷനുമായി പ്രാണ ശ്രദ്ധനേടിയിട്ടുണ്ട്. 2015ല്‍ വാല്‍കണ്ണാടി കളക്ഷനില്‍ വാല്‍ക്കണ്ണാടി തുന്നിച്ചേര്‍ന്ന സാരിയും ബ്ലൗസുകളും സല്‍വാറുകളും എത്തിയപ്പോള്‍ 2016ല്‍ ആനചന്തം എന്ന പേരിലാണ് പ്രാണയുടെ ഓണം കളക്ഷനെത്തിയത്. പേരുപോലെ തന്നെ ആനയുടെ രൂപങ്ങള്‍ തുന്നി മനോഹരമാക്കിയ സാരി, പാവാട, ഗൗണ്‍, കോട്ടുകള്‍ എന്നിവയാണ് വിപണിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ചമയം എന്ന പേരിലാണ് പ്രാണ ഓണം കളക്ഷനുകള്‍ എത്തിച്ചത്. ചമയങ്ങളാണ് പ്രധാനമായും ഈ കളക്ഷനുകളില്‍ ഉണ്ടായിരുന്നത്. നിരവധി ആവശ്യക്കാരാണ് പ്രാണയുടെ വൈവിദ്ധ്യമാര്‍ന്ന ഓണം കളക്ഷനുകള്‍ തേടിയെത്തുന്നത്.