Latest News

മക്കളുടെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് ഒന്നേ പറയാനുള്ളു: പൂർണിമ ഇന്ദ്രജിത്ത്

Malayalilife
മക്കളുടെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് ഒന്നേ പറയാനുള്ളു: പൂർണിമ ഇന്ദ്രജിത്ത്

ലയാള സിനിമയുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ്  നടി പൂർണിമയുടെത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.  ഒരു നടി എന്നതോടൊപ്പം തന്നെ താരം അവതാരക , മോഡൽ   സംരഭംഭക എന്നി നിലകളിലും താരം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ നടി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. പൂര്‍ണിമ അഭിമുഖത്തിലൂടെ  മക്കളുടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന വീഡിയോയ്ക്കും ചിത്രങ്ങളും താഴെ കമന്റിടുന്ന ആളുകളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

മക്കളുടെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് ഗെറ്റ് വെല്‍ സൂണ്‍ എന്നേ പറയാനുള്ളൂ മറ്റൊരു കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നവരാണ് മോശം കമന്റുകള്‍ ഇടുന്നത്. ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെ മോശം കമന്റുകളൊന്നും ബാധിക്കുന്നേയില്ല. സോഷ്യല്‍മീഡിയയിലെ ഒരു മോശം കമന്റൊന്നും അവരെ ബാധിക്കില്ല. 

ഇന്ദ്രജിത്തും പൂര്‍ണിമയും  പ്രണയിച്ച് വിവാഹിതരായവരാണ്. പെയ്തൊഴിയാതെ എന്ന പരമ്പരയ്ക്കിടയിലായാണ് ഇരുവരും പ്രണയത്തിലായത്. ഇന്ദ്രന് 22 വയസും തനിക്ക് 23 വയസുമായിരുന്നു അന്നത്തെ പ്രായമെന്ന് പൂര്‍ണിമ പറയുന്നു. മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമയുടെ   പ്രാണ എന്ന പേരിലുള്ള വസ്ത്ര സ്ഥാപനം ശ്രദ്ധ നേടുകയും ചെയ്‌തു.

poornima indrajith words about negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES