Latest News

ഒത്തു കൂടി ഉറ്റകൂട്ടുകാരികള്‍; ആഘോഷരാവിന്റെ ഓര്‍മ്മച്ചിത്രം പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

Malayalilife
ഒത്തു കൂടി ഉറ്റകൂട്ടുകാരികള്‍; ആഘോഷരാവിന്റെ ഓര്‍മ്മച്ചിത്രം പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

സിനിമയില്‍ ഒപ്പം അഭിനയിച്ച ശേഷം ആ സൗഹൃദം ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കുന്നവരാണ് പല താരങ്ങളും. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുമാറി കുടുിംബജീവിതത്തിലേക്ക് കടന്നവരാണ് സംയുക്ത വര്‍മ്മ  ഗീതു മോഹന്‍ദാസ് പൂര്‍ണിമ ഇന്ദ്രജിത്ത് മഞ്ജു വാര്യര്‍ തുടങ്ങിയവര്‍. ഇവരുടെ അടുത്ത സുഹൃത്താണ് നടി ഭാവനയും. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഇവരില്‍ സംയുക്ത ഒഴികെ ബാക്കിയുളളവര്‍ സിനിമയിലെ പല മേഖലകളിലേക്ക് മടങ്ങിയെത്തിയിരുന്നു.

ശക്തമായ തിരിച്ചുവരവാണ് പൂര്‍ണിമയും മഞ്ജുവും നടത്തിയത്. സംവിധായകയുടെ വേഷത്തിലാണ് ഗീതു മോഹന്‍ദാസ് എത്തിയത്. ജീവിതത്തില്‍ എത്ര തിരക്കാണെങ്കിലും ഒരുമിച്ച് ഒത്തുകൂടുകയും യാത്രകള്‍ നടത്തുകയും ചെയ്യാറുണ്ട്.  ഇക്കൂട്ടത്തില്‍ സംയുക്ത വര്‍മയും ഉണ്ട്. എന്നാല്‍ വളരെ വിരളമായേ ഫൊട്ടോകളില്‍ സംയുക്തയെ കാണാറുള്ളൂ. ഇക്കുറി സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൂര്‍ണിമ. മഞ്ജുവിനും ഗീതുവിനും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രമാണ്. ഇത് ഓര്‍മയുണ്ടോ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പൂര്‍ണിമ ചോദിക്കുന്നത്.

പഴയൊരു ഒത്തുകൂടലിന്റെ ചിത്രങ്ങളാണ് ഇത്. ഇവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്. സാരിയില്‍ സുന്ദരികളായ താരങ്ങള്‍ . ഗോള്‍ഡന്‍ ഷെയ്ഡ് വരുന്ന സാരിയില്‍ സുന്ദരികളാണ് താരങ്ങള്‍. ഇവരുടെ സൗഹൃദത്തിന്റെ മനോഹരചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


 

Read more topics: # poornima indrajith,# shares friendship,# memory
poornima indrajith shares friendship memory

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES