മലയാള സിനിമയുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടി പൂർണിമയുടെത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമയുടെ പ്രാണ എന്ന പേരിലുള്ള വസ്ത്ര സ്ഥാപനം ശ്രദ്ധ നേടുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ പൂര്ണിമയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഒരു സ്റ്റൈല്‍ മാത്രമേ സ്ത്രീകള്‍ക്ക് നിശ്ചിത പ്രായം കഴിഞ്ഞാല്‍ ചേരൂ എന്നത് പഴഞ്ചന്‍ ചിന്താഗതിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. എന്നാൽ ഇപ്പോൾ മോഡേണ്‍ വേഷത്തില്‍ കിടിലന്‍ ചിത്രമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ക്രോസ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സും അണിഞ്ഞ് പൂര്‍ണിമയെ കണ്ട് മകള്‍ പ്രാര്‍ത്ഥന ആണെന്ന് തെറ്റിദ്ധരിച്ചു എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. പൂര്‍ണിമ അണിഞ്ഞിരിക്കുന്നത് മകൾ പ്രാര്‍ത്ഥനയുടെ വസ്ത്രമാണ് . എനിക്ക് ഇത്രയും ഹോട്ട് ആയ ഒരു അമ്മയുണ്ട്. അത് എന്റെ ജീന്‍സ് ആണ് എന്നാണ് പ്രാര്‍ത്ഥനയുടെ കമന്റ്. ആ ജീന്‍സ് ഇനിമുതല്‍ എന്റേതാണെന്ന് പൂര്‍ണിമ പ്രാര്‍ത്ഥനയ്ക്ക് മറുപടിയും നൽകിയിരിക്കുകയാണ്.