Latest News

രഞ്ജു രഞ്ജിമാറിന്റെ കൈപുണ്യം അറിയാന്‍ ഇതിലും വലിയ ഉദാഹരണം വേണോ? വൈറലായി മധ്യവയസ്‌കയുടെ മേക്കോവര്‍

Malayalilife
 രഞ്ജു രഞ്ജിമാറിന്റെ കൈപുണ്യം അറിയാന്‍ ഇതിലും വലിയ ഉദാഹരണം വേണോ? വൈറലായി മധ്യവയസ്‌കയുടെ മേക്കോവര്‍

 

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് അഭിമാനമായി മാറിയ ആളാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റും ധ്വയ ട്രാന്‍സ്ജെന്റേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയുമായി രഞ്ജുവിനായി സെലിബ്രിറ്റികളായ ആള്‍ക്കാര്‍ ക്യു നില്‍ക്കുകയാണ്. രഞ്ജു തൊട്ടാല്‍ ആരും സുന്ദരിയായി മാറുമെന്നതിനാലാണ് ഇത്. ഇപ്പോള്‍ രഞ്ജു പങ്കുവച്ച ഒരു ചിത്രം ഈ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കരവിരുത് വെളിപ്പെടുത്തുന്നതാണ്.

സിനിമ  മോഖലയിലെ ഏറ്റവും തിരക്കു പിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഷ്യല്‍ വര്‍ക്കറുമാണ് രഞ്ജു രഞ്ജിമാര്‍. സമൂഹത്തിന്റെ താഴെ തട്ടില്‍നിന്നും സെലിബ്രിറ്റികളുടെ ഉറ്റതോഴി ആയി മാറിയ രഞ്ജുവിന്റെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. വളരെയേറെ കഠിനാധ്വാനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് രഞ്ജു ഇന്നത്തെ നിലയിലേക്ക് എത്തിയത്. തന്റെ സ്ത്രീ വ്യക്തിത്വം കാരണം പലവട്ടം പരിഹാസങ്ങള്‍ രഞ്ജു ഏറ്റുവാങ്ങിയിട്ടുണ്ട്.  ആര്‍.എല്‍.വി ഉണ്ണികൃഷ്ണന്‍ എന്നയാളുടെ സഹായത്തില്‍ ഡാന്‍സിന്റെ മേക്കപ്പ് ഇടാന്‍ അവസരം ലഭിച്ചതാണ് രഞ്ജുവിന് വഴിത്തിരിവായത്.

സെലിബ്രിറ്റി ജോതിര്‍മയിയെ ഒരുക്കാന്‍ അവസരം ലഭിച്ചതോടെയാണ് രഞ്ജുവിന്റെ ജീവിതം മാറി മറിയുന്നത്. പിന്നീട് നിരവധി താരങ്ങളെ ഒരുക്കാന്‍ അവസരം കിട്ടിയതുവഴി സിനിമ വ്യവസായത്തില്‍ എണ്ണം പറഞ്ഞ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായി രഞ്ജു മാറി. അക്കാഡമി സര്‍ട്ടിഫിക്കറ്റ് നേടാതെ രഞ്ജു പടുത്തുയര്‍ത്തിയ സ്വതസിദ്ധമായ ശൈലി സിനിമയിലും പുറത്തും ട്രെന്‍ഡ് ആവുകയായിരുന്നു. സെലിബ്രിറ്റികള്‍ക്കെല്ലാം അഴകേകാന്‍ ഇപ്പോള്‍ രഞ്ജു കൂടിയേ തീരൂ. ഇതിനൊപ്പം തന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനായും പ്രവര്‍ത്തിക്കുന്ന രഞ്ജു സാധാരണക്കാര്‍ക്കും ബ്രൈഡല്‍ മേക്കപ്പ് ചെയ്ത് നല്‍കാറുണ്ട്. ഇപ്പോള്‍ രഞ്ജു പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു മധ്യവയസ്‌കയുടെ മേക്കോവര്‍ ചിത്രമാണ് ഇത്. മേക്കപ്പ് ഇടാത്തതും മേക്കപ്പ് കഴിഞ്ഞതുമായ ചിത്രങ്ങളാണ് രഞ്ജു പങ്കുവച്ചത്. മേക്കപ്പ് ഇട്ട ശേഷമുള്ള ചിത്രങ്ങള്‍ കണ്ടാല്‍ 30 വയസില്‍ താഴെയുള്ള യുവതിയാണേ പറയുകയുള്ളു. മുടിയിലും അക്‌സസറീസിലും മേക്കപ്പിലും മാറ്റംവരുത്തിയാണ് രഞ്ജു ഇവരെ ഒരുക്കിയത്. നിരവധി പേരാണ് രഞ്ജുവിന്റെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Read more topics: # make up artist,# renju renjimar
make up artist renju renjimar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക