Latest News

ഞാൻ പെണ്ണായി ജീവിക്കുന്നതിൽ അമ്മയ്ക്ക് പരാതിയില്ല; മനസ്സ് തുറന്ന് രഞ്ജു രഞ്ജിമാര്‍

Malayalilife
ഞാൻ പെണ്ണായി ജീവിക്കുന്നതിൽ അമ്മയ്ക്ക് പരാതിയില്ല; മനസ്സ് തുറന്ന്  രഞ്ജു രഞ്ജിമാര്‍

ലയാള സിനിമ മേഖലയിലെ ശ്രദ്ധേയായ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങളും കുരിപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാണ്. എന്നാൽ ഇപ്പോൾ രഞ്ചു പങ്കുവച്ച ഒരു കുറിപ്പിലാണ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിത വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ വെളിപ്പെടുത്തിയ വീഡിയോയാണ് വൈറലാകുന്നത്.

വാക്കുകളിങ്ങനെ, 

എന്നിലെ മാറ്റങ്ങൾ വീട്ടുകാരാണ് ആദ്യം തിരിച്ചറിഞ്ഞത്. പക്ഷെ അവർ ഒരിക്കലും എന്നെ മാറ്റി നിർത്തിയി‌ട്ടില്ല. അമ്മയ്ക്ക് പെൺകുട്ടികളെ എപ്പോഴും ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ പെണ്ണായി ജീവിക്കുന്നതിൽ അമ്മയ്ക്ക് പരാതിയില്ല. അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹവും സ്വപ്നവും എന്റെ വിവാഹമാണ്. പക്ഷെ എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ ആ​ഗ്രഹിക്കാത്തൊരു കാര്യമാണ് വിവാഹമെന്നത്. ലോകത്ത് എനിക്ക് ആ​ഗ്രഹം തോന്നാത്ത രണ്ട് കാര്യങ്ങളെയുള്ളു. അതിൽ ഒന്ന് വിവാഹവും മറ്റൊന്ന് ഡ്രൈവിങ് പഠിക്കുക എന്നതുമാണ്. രണ്ടിനോ‌ടും താൽപര്യമില്ല. അതിന്റെ പോസറ്റീവും നെ​ഗറ്റീവും കണ്ട് അതിനുള്ള സൊലൂഷനും കണ്ട വ്യക്തിയാണ് ഞാൻ. എല്ലാം ഒരു ഭാ​ഗ്യ പരീക്ഷണമാണെങ്കിൽ കൂടിയും വിവാഹമെന്ന കോൺസപ്റ്റിലേക്ക് പോകാൻ താൽപര്യമില്ല.

ലിവിങ് ടു​ഗെതറിനോടും താൽപര്യമില്ല. ഞാൻ ഫ്രീയാണ്. പല നല്ല പ്രപ്പോസലുകളും വന്നിട്ടുണ്ട്. പക്ഷെ എനിക്ക് എന്റേതായ ചില ലക്ഷ്യങ്ങളുണ്ട്. അതിനെല്ലാം ഒപ്പം സഞ്ചരിക്കുമെന്ന് ഉറപ്പുള്ള ഒരാൾ വന്നാൽ ചിലപ്പോൾ വിവാഹത്തിന് സമ്മതിച്ചേക്കും. എനിക്ക് എന്റേതായ തിരക്കിനിടയിൽ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ പറ്റിയെന്ന് വരില്ല. അതുകൊണ്ട് പിന്നീട് വലിയ പ്രശ്നങ്ങളുണ്ടാകും. എന്റെ അടുത്ത് നവവധു ഒരുങ്ങാൻ വരുമ്പോൾ ആ കുട്ടിയുടെ ആഭരണങ്ങളും സാരിയും ഞാൻ എന്റെ ദേഹത്ത് വെറുതെ വെച്ച് നോക്കാറുണ്ട്. അത്രയൊക്കെ മാത്രമെ ആ​ഗ്രഹമുള്ളു. അതിനപ്പുറത്തേക്ക് താൽപര്യമില്ല. അതുപോലെ വാഹനം ഓടിക്കാനും പേടിയാണ്. ഞാൻ വണ്ടിയിൽ കയറിയാൽ ഉറങ്ങുക പോലും ചെയ്യാറില്ല. മറ്റുള്ളവരുടെ കുഴപ്പമാണെങ്കിലും ഞാൻ എന്റെ ഡ്രൈവറേയും ചിലപ്പോൾ ചീത്ത പറയും

Read more topics: # renju renjimar,# words about mother
renju renjimar words about mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക