Latest News

മുഖം തിളങ്ങാന്‍ സില്‍വര്‍ ഫേഷ്യല്‍...!

Malayalilife
മുഖം തിളങ്ങാന്‍ സില്‍വര്‍ ഫേഷ്യല്‍...!

ചര്‍മ്മത്തിലെ ചുളിവുകള്‍ നികത്തി കുരുവും കറുത്ത പാടുകളും നീക്കി തിളക്കം കൊണ്ടുവരാന്‍ ഫേഷ്യലുകള്‍ സഹായിക്കും
പ്രായത്തെ ചെറുക്കാനും നിറം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന ഫേഷ്യലാണിത്. മുതിര്‍ന്നവരെന്നോ ചെറുപ്പക്കാരെന്നോ വ്യത്യാസമില്ലാതെ ഏതു പ്രായക്കാര്‍ക്കും ഈ ഫേഷ്യല്‍ ചെയ്യാം. പാര്‍ശ്വഫലങ്ങളില്ലാത്ത, ചര്‍മ്മത്തിനു ദോഷമുണ്ടാകാത്ത സില്‍വര്‍ ഫേഷ്യലിനെക്കുറിച്ച്....
നല്ലൊരു ബ്യൂട്ടീഷന്റെ സഹായത്തോടെ മുഖത്തുള്ള ട്രീറ്റ്മെന്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം സംഭവിക്കാനുള്ള സാധ്യതയുണ്ട്. മുഖചര്‍മ്മം വളരെ നേര്‍ത്തതാണ്. അതിനാല്‍ തെരഞ്ഞെടുക്കുന്ന ഏതൊരു ബ്യൂട്ടിട്രീറ്റ്മെന്റിലും ശ്രദ്ധ കാണിക്കണം.

സെന്‍സിറ്റീവായുള്ള ചര്‍മ്മമുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത ഫേഷ്യലാണ് സില്‍വര്‍ ഫേഷ്യല്‍. സില്‍വര്‍ ഫേഷ്യല്‍ ചെയ്യാനുപയോഗിക്കുന്ന ക്രീമില്‍ മേല്‍ത്തരം ഔഷധച്ചെടികളും, പൂക്കളും, കുങ്കുമപ്പൂവും, ആല്‍മണ്ട് ഓയിലും അടങ്ങിയിട്ടുണ്ട്. രാസവസ്തുക്കള്‍ കുറവുള്ളതിനാല്‍ മുഖചര്‍മ്മത്തിനു ദോഷം ചെയ്യാത്ത രീതിയിലാണ് സില്‍വര്‍ ഫേഷ്യലിലെ ക്രീമുകള്‍ ഉത്പാദിപ്പിക്കുന്നത്. ഇവ മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. സില്‍വര്‍ ജെല്ലില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, സില്‍വര്‍ ലീഫ്,ആല്‍മണ്ട് ഓയില്‍ എന്നിവ ചര്‍മ്മത്തിനു ആരോഗ്യവും തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും. ചൂടു കാലത്ത് മുഖത്ത് കുളിര്‍മ്മയേകാന്‍ ഈ ഫേഷ്യല്‍ നല്ലതാണ്.

ഫേഷ്യല്‍ ചെയ്യുന്ന വിധം

അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ നിന്നും ചര്‍മ്മത്തിലെത്തുന്ന മാലിന്യം നീക്കം ചെയ്യാന്‍ മുഖം വൃത്തിയാക്കുകയാണ് ആദ്യം വേണ്ടത്. അതിനു വേണ്ടി മുഖത്ത് €ന്‍സര്‍ പുരട്ടി വിരലിന്റെ അഗ്രഭാഗം കൊണ്ട് വൃത്താകൃതിയില്‍ നന്നായി ഉരസുക. അതിനു ശേഷം നനഞ്ഞ പഞ്ഞി കൊണ്ട് തുടയ്ക്കുക.

€ന്‍സറിന്റെ അംശം പരിപൂര്‍ണ്ണമായും പോകാനായി സില്‍വര്‍ ടോണര്‍ പഞ്ഞിയില്‍ പുരട്ടി മുഖം തുടയ്ക്കുക. പിന്നീട് സില്‍വര്‍ മാരോ ഫെയ്സ് പാക്ക് മുഖത്തിടുക. ഫെയ്സ് പാക്ക് കുറഞ്ഞത് ഇരുപത് മിനിറ്റെങ്കിലും മുഖത്തുണ്ടാവണം. അതിനു ശേഷം വെള്ളത്തില്‍ മുഖം നനച്ച് വിരല്‍ കൊണ്ട് ഫെയ്സ് പാക്ക് ഉരച്ചു കളയുക.

പിന്നീട് സില്‍വര്‍ ക്രീം ഉപയോഗിച്ച് പത്ത് മുതല്‍ ഇരുപത്തഞ്ച് മിനിറ്റ് വരെ മസാജ് ചെയ്യണം. പ്രായവ്യത്യാസമനുസരിച്ച് മസാജിംഗില്‍ വ്യത്യാസം വരുത്താം. ശേഷം പഞ്ഞി ഉപയോഗിച്ച് ക്രീം തുടച്ചു മാറ്റുക. അതിനു ശേഷം സില്‍വര്‍ ജെല്‍ പുരട്ടി മൂന്നു മുതല്‍ അഞ്ചു മിനിറ്റ് വരെ പോസിറ്റീവ് ഗാല്‍വനിക് ചെയ്യുക. അതിനു ശേഷം സില്‍വര്‍ പാക്ക് ഇടുക. സില്‍വര്‍ പാക്ക് ഉണങ്ങിക്കഴിയുമ്പോള്‍ വെള്ളത്തില്‍ മുഖം കഴുകി പഞ്ഞി കൊണ്ട് തുടച്ച് സണ്‍സ്‌ക്രീന്‍ ഇടുക.


 

Read more topics: # lifestyle,# silver facial,# tips
lifestyle,silver facial,tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES