സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരെല്ലാം തീര്‍ച്ചയായും നഖങ്ങളുടെ ആരോഗ്യത്തിലും ഉറപ്പ് വരുത്തണം. കാരണം നല്ല നഖങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്. നഖങ്ങള്‍ നോക്കി നമുക്കു പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ അറിയുകയും ചെയ്യാം.
* ആരോഗ്യമുള്ള നഖങ്ങള്‍ക്ക് ഇളം ചുവപ്പു രാശിയുള്ള വെളുത്ത നിറമുണ്ടാകും. എന്നാല്‍ നഖങ്ങളുടേത് വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം പലപ്പോഴും രക്തക്കുറവായിരിക്കും.
*മഞ്ഞനിറത്തിലുള്ള നഖങ്ങള്‍ പലപ്പോഴും മഞ്ഞപ്പിത്ത ലക്ഷണമായിരിക്കും. ശരീരത്തിലെ ബിലിറൂബിന്‍ തോത് കൂടുമ്പോഴാണ് നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാകുന്നത്. മഞ്ഞപ്പിത്തമുള്ളവരുടെ കണ്ണുകളിലും ചര്‍മത്തിലും നഖങ്ങളിലുമെല്ലാം മഞ്ഞനിറമുണ്ടാകും.
*നഖങ്ങള്‍, പ്രത്യേകിച്ച് കാല്‍നഖങ്ങള്‍ വളഞ്ഞും പിരിഞ്ഞും വളരുന്നത് ക്യാന്‍സര്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച് ലംഗ് ക്യാന്‍സര്‍. എന്നാല്‍ പ്രായം കൂടുന്തോറും നഖങ്ങളും ചിലപ്പോള്‍ വളഞ്ഞു വളരാം.
*നഖങ്ങള്‍ക്ക് നീല നിറമുണ്ടെങ്കില്‍ ഇതിന്റെ കാരണം ശരീരത്തിന് ആവശ്യമായ അളവില്‍ ഓക്സിജന്‍ ലഭിക്കാത്തതായിരിക്കും. ശ്വസനസംബന്ധമായ പ്രശ്നങ്ങളുള്ളവരുടെ നഖങ്ങള്‍ക്ക് നീലനിറമുണ്ടാകാം.
*നഖങ്ങള്‍ പെട്ടെന്ന് പൊളിയുകയോ നഖങ്ങളില്‍ പൊട്ടലുണ്ടാവുകയോ ചെയ്യുന്നത് തൈറോയ്ഡ് ലക്ഷണവുമാകാം.
*നഖങ്ങളുടെ ചില ഭാഗങ്ങളില്‍ കട്ടി കൂടുതലും മറ്റു ചില ഭാഗങ്ങളില്‍ കട്ടി കുറവുമുണ്ടെങ്കില്‍ ഇത് വാതരോഗത്തിന്റെ ലക്ഷണവുമാകം. വാതത്തിന്റെ തുടക്കത്തില്‍ നഖം ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിയ്ക്കും.
*നഖങ്ങളില്‍ കറുത്ത വരകള്‍ പ്രത്യക്ഷപ്പെടുന്നത് സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം. എന്നാല്‍ ചില ഫംഗല്‍ ബാധകള്‍ കാരണവും നഖങ്ങളില്‍ കറുത്ത വരകളും പാടുകളുമുണ്ടാകും.