Latest News

ഗര്‍ഭകാലത്ത് നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞു പോയി; അദ്ദേഹത്തിന് ഇപ്പോള്‍ കുഞ്ഞിനെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ;പ്രസവശേഷം ഭര്‍ത്താവിനെ നഷ്ടപ്പെട്ടതായി തോന്നുന്നു'; ഞാന്‍ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു;പ്രസവ ശേഷം ആഴത്തിലുള്ള വിഷാദം; കുറിപ്പുമായി നടി ദുര്‍ഗ കൃഷ്ണ

Malayalilife
 ഗര്‍ഭകാലത്ത് നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞു പോയി; അദ്ദേഹത്തിന് ഇപ്പോള്‍ കുഞ്ഞിനെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ;പ്രസവശേഷം ഭര്‍ത്താവിനെ നഷ്ടപ്പെട്ടതായി തോന്നുന്നു'; ഞാന്‍ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു;പ്രസവ ശേഷം ആഴത്തിലുള്ള വിഷാദം; കുറിപ്പുമായി നടി ദുര്‍ഗ കൃഷ്ണ

ഇക്കഴിഞ്ഞ നവംബറിലാണ് നടി ദുര്‍ഗ കൃഷ്ണക്ക് പെണ്‍കുഞ്ഞ് പിറന്നത്. വിവാഹം കഴിഞ്ഞ് അഞ്ചാം വര്‍ഷത്തിലാണ് ദുര്‍ഗയ്ക്കും ഭര്‍ത്താവ് അര്‍ജുനും ഇടയിലേക്ക് കുഞ്ഞ് എത്തിയത്. യുട്യൂബ് ചാനല്‍ വഴി ?ഗര്‍ഭിണിയായപ്പോള്‍ മുതല്‍ മകള്‍ പിറക്കുന്ന സമയം വരെയുള്ള എല്ലാ വിശേഷങ്ങളും വ്‌ലോഗായി ദുര്‍ഗ പങ്കിട്ടിരുന്നു. എന്നാലിപ്പോള്‍ പ്രസവ ശേഷം താന്‍ കടന്ന് പോകുന്ന മാനസികാവസ്ഥയെക്കുറിച്ച് നടി  ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു സ്റ്റോറി ആണ്  ശ്രദ്ധ നേടുന്നത്. 

പ്രസവാനന്തരമുള്ള തന്റെ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് നടി പോസ്റ്റിലൂടെ പറയുന്നത്. 'പുറമേ നിന്ന് നോക്കുന്നവര്‍ക്ക് മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രസവ ശേഷം ഭര്‍ത്താവിനെ നഷ്ടമായതായി തോന്നുന്നുവെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ കുഞ്ഞിലേക്ക് മാത്രമായെന്നും ദുര്‍ഗ പറഞ്ഞു.താന്‍ സൃഷ്ടിച്ച ജീവനോട് വല്ലാത്ത ഇഷ്ടമാണെന്നും, പക്ഷേ ഇപ്പോള്‍ അനുഭവിക്കുന്ന ഏകാന്തത തന്നെ വിഷാദത്തിലാക്കുന്നുവെന്നും ദുര്‍ഗ പറഞ്ഞു.

'നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേര്‍ത്തുപിടിക്കുന്നു?' എന്ന കുറിപ്പോടെയാണ് ദുര്‍ഗ ഫേസ്ബുക്കില്‍ തന്റെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച് വിവരിച്ചത്. 'എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്, എന്റെ കുഞ്ഞിനോട് എനിക്ക് അമിതമായ സ്‌നേഹമാണ്. പക്ഷേ പുറമേ നിന്ന് നോക്കുന്നവര്‍ക്ക് മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഈ സ്‌നേഹക്കൂടുതലിനിടയില്‍ ഞാന്‍ ശ്വാസം മുട്ടുകയാണ്. സത്യം പറഞ്ഞാല്‍, എനിക്ക് എന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു 'കോ-പാരന്റിനെ' മാത്രം ലഭിച്ചതായും തോന്നുന്നു. ഗര്‍ഭകാലത്ത് എന്നെ നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ കുഞ്ഞിനെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഞാന്‍ അവിടെ അദൃശ്യയായി മാറി.

എന്റെ ശേഷിക്കുന്ന കരുത്ത് ഉപയോഗിച്ച് ഞാന്‍ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്, പക്ഷേ എന്നെ താങ്ങാന്‍ ആരുമില്ലാത്തതിനാല്‍ എന്റെ കൈകള്‍ വിറയ്ക്കുന്നു. എനിക്ക് എന്റെ വിവാഹജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു. ഞാന്‍ സൃഷ്ടിച്ച ഈ ജീവനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്, പക്ഷേ ഇപ്പോള്‍ ഞാന്‍ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു,' ദുര്‍ഗ കൃഷ്ണ പറഞ്ഞു. റെഡിറ്റിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ദുര്‍ഗയുടെ ഈ കുറിപ്പ് ശ്രദ്ധ നേടുന്നുണ്ട്. 

നടിയുടെ ഈ തുറന്ന് പറച്ചിലിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.
ബോളിവുഡിലെയും മറ്റും നിരവധി താരങ്ങള്‍ പ്രസവ ശേഷം അനുഭവിച്ച പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

 ഉടല്‍, വിമാനം, പ്രേതം 2 , കുട്ടിമാമ തുടങ്ങി നിരവധി സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. 2024-ല്‍ പുറത്തിറങ്ങിയ 'തങ്കമണി'യിലാണ് ദുര്‍ഗ അവസാനമായി അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനാകുന്ന 'റാം' ആണ് ദുര്‍ഗയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം

durga krishna about postpartum struggle

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES