തെന്നിന്ത്യന്‍ നടിമാരായ നയന്‍താരയും തൃഷയും തമ്മില്‍ അത്ര സൗഹൃദത്തില്‍ അല്ല എന്ന അഭ്യൂഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ആ പ്രശ്നങ്ങളെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്ന് തെളിയിക്കുകയാണ് പുതിയ ചിത്രങ്ങള്‍.
നയന്‍താരയും തൃഷ കൃഷ്ണനും ഒരുമിച്ച് വിനോദയാത്ര ആസ്വദിക്കുന്ന ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനോഹരമായ സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നൗകയില്‍ വിശ്രമിക്കുന്ന നിമിഷം ഇരുവരും ആസ്വദിക്കുന്നതായി കാണാം. രണ്ട് നടിമാരും പുഞ്ചിരിക്കുന്നതും കാണാവുന്നതാണ്. ചിത്രങ്ങളില്‍ അവരുടെ സൗഹൃദം വളരെ പ്രകടമായിരുന്നു. അടിക്കുറിപ്പില്‍ ചുവന്ന ഹൃദയ ഇമോജികള്‍ കൂടിയുണ്ട്. നയന്‍താര ഒരു വി-നെക്ക് കറുത്ത ടോപ്പും ജീന്‍സും ധരിച്ചപ്പോള്‍, തൃഷ ഒരു കറുത്ത ടി-ഷര്‍ട്ടും മാച്ചിംഗ് ജാക്കറ്റും ജീന്‍സും ആണ് ധരിച്ചിരിക്കുന്നത്.
2008-ലെ ഒരു പഴയ റിപ്പോര്‍ട്ട് അനുസരിച്ച്, തമിഴ് ചിത്രമായ കുരുവിയെച്ചൊല്ലി തൃഷയും നയന്‍താരയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ട് നടിമാരെയും ആദ്യം ചിത്രത്തിലെ കഥാപാത്രമായ ദേവിയുടെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. ഒടുവില്‍, തൃഷയെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തു. പ്രൊഫഷണല്‍ തര്‍ക്കത്തെക്കുറിച്ചുള്ള ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും, തൃഷ ഒരിക്കല്‍ ഈ കിംവദന്തികള്‍ നിഷേധിച്ചു.
നയന്‍താരയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തൃഷ മറുപടി നല്‍കിയിരുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍, മിക്ക ഊഹാപോഹങ്ങളും കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ക്കിടയില്‍ അത്തരമൊരു പ്രശ്നമില്ലെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് പ്രൊഫഷണല്‍ ജീവിതവുമായി ബന്ധപ്പെട്ടതല്ലെന്ന് അവര്‍ സമ്മതിച്ചു.
മറുവശത്ത്, തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് നയന്‍താരയും അഭിപ്രായപ്പെട്ടു. ദീര്‍ഘകാലമായി വേര്‍പിരിയാന്‍ കാരണമായത് ചില തെറ്റിദ്ധാരണകളാണെന്ന് അവര്‍ പരാമര്‍ശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, നേരില്‍ക്കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവര്‍ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും തൃഷ നടത്തിയ ശ്രമത്തെ അഭിനന്ദിച്ചിരുന്നു.