സിനിമ-സീരിയല്‍ നടിയും നിര്‍മ്മാതാവുമായ ലക്ഷ്മി ദേവന്റെ മകന്‍ കുറച്ച് ദിവസം മുമ്പ് ഉണ്ടായ് വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു.മകന്റെ വേര്‍പാടിനെ കുറിച്ച് ലക്ഷ്മി തന്നെയാണ് ആരാധകരെ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന അനശ്വരിന് വാഹനാപകടത്തില്‍ പരുക്കേല്ക്കുകയും തുടര്‍ന്ന് കഴിഞ്ഞദിവസം മരണം വിളിക്കുകയുമായിരുന്നു.
അമ്മയെന്ന നിലയില്‍ മകന്റെ വേര്‍പാട് ഇപ്പോഴും ലക്ഷ്മിക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളാണ് നടി തന്റെ പേജുകളിലൂടെ പങ്ക് വക്കുന്നത്.
നടി മരണത്തിന് പിന്നാലെ കുറിച്ചത് ഇങ്ങനെയാണ്.
നമ്മള്‍ എന്തൊക്കെ പ്രതീക്ഷിച്ചാലും, എന്തൊക്കെ ആഗ്രഹിച്ചാലും, നിയോഗം അത് വല്ലാത്ത ഒരു സംഭവം ആണല്ലേ...നിമിഷങ്ങള്‍ കൊണ്ട് എല്ലാം പറിച്ചെടുത്തു.വൈകിട്ട് കഴിക്കാനുള്ള food ഉണ്ടാക്കി മോനെ കാത്തിരിക്കുയായിരുന്നു...വന്നത് ഒരു phone call..
ചെറിയ ചെറിയ കാര്യങ്ങള്‍ക്കു ദൈവത്തിനോട് പരിഭവിച്ച എനിക്ക് ഇനി പ്രാര്‍ത്ഥിക്കാന്‍, ചോദിക്കാന്‍ ഒരു കാര്യവും ഇല്ല...ഇനി എന്ത് നേടാന്‍...?. എന്റെ ചങ്കുo പറിച്ച് അവന്‍ പോയി' എന്നു മറ്റൊരു പോസ്റ്റില്‍ ലക്ഷ്മി കുറിച്ചിരിക്കുന്നു.
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്‌സില്‍ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനില്‍ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നു ലക്ഷ്മി മുന്‍പ് പറഞ്ഞിരുന്നു. മകന്‍ ഫോട്ടോകള്‍ എടുക്കാന്‍ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരനായിരുന്നെന്നും എന്നാല്‍ നിധി പോലെ കിട്ടിയ ചില ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണെന്നും ലക്ഷ്മി കുറിച്ചു. മകന്റെ പഴയ ചില ഫോട്ടോകളും വിഡിയോയും ലക്ഷ്മി പങ്കുവച്ചിരുന്നു.
മകനോട് സംസാരിക്കുന്നത് പോലെ ഒരു വെള്ള പേപ്പറില്‍ ലക്ഷ്മി കുത്തികുറിച്ച വാക്കുകള്‍ പങ്ക വച്ചത് ഇങ്ങനെയായിരുന്നു... ഡാ മോനേ അനശൂ... അനശൂട്ടാ നീ എവിടെയാണ്..?. നീ ഓക്കെയാണോ കുഞ്ഞേ?. നീ പറയാറുള്ളതുപോലെ ജീവിതം വളരെ ചെറുതാണെന്ന് ഞാന്‍ മനസിലാക്കുന്നു. എപ്പോഴും സന്തോഷത്തോടെ ഇരിക്കൂവെന്ന് നീ എന്നോട് പറയാറില്ലായിരുന്നോ. അമ്മ അറിഞ്ഞില്ലെടാ... ശരിക്കും വളരെ ക്രൂരനാണ്. ഒരിക്കവും നീ എന്റെ വാക്കുകള്‍ ശ്രവിച്ചിരുന്നില്ല. എന്നെ ഒരിക്കലും അനുസരിച്ചിരുന്നില്ല. നീ എപ്പോഴും നിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് നീങ്ങി. നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്തു. നീ വളരെ കെയര്‍ലെസ്സായിരുന്നു. നിന്റെ തോന്നലുകളും മോശമായിരുന്നു. എനിക്ക് അറിയാം നീ വളരെ സ്‌ട്രോങ്ങാണെന്ന്.
പക്ഷെ അമ്മ അങ്ങനെയല്ല മോനേ... നീ ഞങ്ങളുടെ ഫീലിങ്‌സിനെ അവ?ഗണിച്ചു. നീ കുറച്ച് കൂടി ശ്രദ്ധിച്ച് വാഹനം ഓടിക്കണമായിരുന്നു എന്നിങ്ങനെ എല്ലാമാണ് മകനായി എഴുതിയ കുറിപ്പില്‍ ലക്ഷ്മി കുറിച്ചത്. ഏതോ ഒരു പേപ്പറില്‍ എന്തൊക്കെയോ ഞാന്‍ കുത്തി കുറിച്ചു. മോനോട് സംസാരിച്ചാല്‍ അവന് കേള്‍ക്കാന്‍ പറ്റുമോ?. അറിയില്ല. അങ്ങനെ എങ്കിലും ഞാന്‍ സമാധിക്കട്ടെ എന്നും മകന് എഴുതിയ കത്ത് പങ്കുവെച്ച് ലക്ഷ്മി ദേവന്‍ കുറിച്ചു.
തന്റെ ജീവനും ശ്വാസവും മകനായിരുന്നുവെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. എന്റെ മോന്‍... എന്റെ ജീവന്‍, എന്റെ ശ്വാസം, എന്റെ രക്തം... ഇനി എനിക്ക് ഒന്നും വരാനില്ല. എന്റെ കുഞ്ഞ് ഒന്നും പറയാതെ പോയി എന്നാണ് ലക്ഷ്മി മുമ്പ് പറഞ്ഞത്. ലക്ഷ്മിക്ക് ഒരു മകള്‍ കൂടിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഭ്രമണം, കാര്യം നിസ്സാരം തുടങ്ങിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് ലക്ഷ്മി ദേവന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹാപ്പി കപ്പിള്‍സില്‍ അടുത്തിടെയാണ് ലക്ഷ്മി ജോയിന്‍ ചെയ്തത്. പിന്നാലെയാണ് മകന്റെ മരണം സംഭവിച്ചത്. ലക്ഷ്മിയുടെ സഹപ്രവര്‍ത്തകരെല്ലാം അനശ്വറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരുന്നു.