Latest News

വരണ്ട മുടി പൊട്ടിപോകുന്നത് ഒഴിവാക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന പൊടികൈകള്‍...!

Malayalilife
 വരണ്ട മുടി പൊട്ടിപോകുന്നത് ഒഴിവാക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന പൊടികൈകള്‍...!

മുടി വരണ്ടു പോകന്‍ കാരണങ്ങള്‍ ഒരുപാടുണ്ട്. പാര്‍ലറില്‍ എന്തു ചികിത്സകള്‍ ചെയ്താലും പിന്നാലെ വീട്ടിലും സംരക്ഷണം നല്‍കിയാലേ ഗൂണമുണ്ടാവൂ.മുടി കഴുകി തുവര്‍ത്തുന്നതിനായി പരുക്കനായി ടവലുകള്‍ ഉപയോഗിക്കുന്നതിന് പകരം സോഫ്റ്റായ കോട്ടണ്‍ ടീഷര്‍ട്ട് ഉപയോഗിക്കുന്നത് നല്ലതാണ്.

അതുപോലെ മുടിക്ക് ആരോഗ്യം കൂട്ടാന്‍ വീട്ടില്‍ ഹെയര്‍ ഫൂഡ് ട്രീറ്റ്മെന്റ് നല്‍കാവുന്നതാണ്.വേനലില്‍ മുടി അമിതമായി വരണ്ട് പൊട്ടിപ്പോകുന്നത് ഒഴിവാക്കാന്‍ ഇതാ വീട്ടില്‍ കൊടുക്കേണ്ട പ്രോട്ടീന്‍ ട്രീറ്റ്മെന്റ്. ഒരു ടേബിള്‍ സ്പൂണ്‍ ഹെയര്‍ കണ്ടീഷണര്‍, ഒരു ടീസ്പൂണ്‍ ബീറ്റ്റൂട്ട് അരച്ചത്, ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ, രണ്ടു ടീസ്പൂണ്‍ വീര്യം കുറഞ്ഞ ഷാംപൂ ഇവ നന്നായി മിക്സ് ചെയ്ത് മുടിയില്‍ പുരട്ടി പതിനഞ്ചു മിനിറ്റ് ഇരിക്കുക.

ഇനി അല്‍പം ആവി കൊള്ളിച്ച ശേഷം അര മണിക്കൂര്‍ വിശ്രമിക്കാം. മുടി കഴുകി ഉണക്കുമ്പോള്‍ തിളക്കവും മൃദുത്വവും കൂടുന്നത് അറിയാന്‍ കഴിയും.

Read more topics: # lifestyle,# hair,# smooth,# tips
lifestyle,hair,smooth,tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES