Latest News

മുടി കറുപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

Malayalilife
മുടി കറുപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

മുടിയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തു കൊണ്ട് വേണം പുതിയ പരീക്ഷണങ്ങള്‍ നടത്തുവാന്‍ ഇല്ലെങ്കില്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മുടി കളര്‍ ചെയ്യുമ്പോഴും ഹെന്ന് ചെയ്യുമ്പോള്‍ പോലും നല്ല രീതിയില്‍ ശ്രദ്ധ കൊടുക്കണം. മുടിയുടെ കളര്‍ നരച്ചുപോയെങ്കില്‍ എന്ത് ചെയ്യാം. നരയകറ്റാന്‍ ഏറ്റവും പുതിയ ഹെര്‍ബല്‍ ട്രീറ്റ്മെന്റ് ആണ് നാച്വറല്‍ ഹെയര്‍കളര്‍ ട്രീറ്റ്മെന്റ്. 

*രണ്ടു പായ്ക്കുകളാണ് നാച്വറല്‍ ഹെയര്‍കളറില്‍ കാണപ്പെടുന്നത്. ഒന്നാമത്തെ പായ്ക്ക് ഇട്ട് ഒരു മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞ് മുടി ഉണക്കിയശേഷം വേണം രണ്ടാമത്തെ പായ്ക്ക് ഇടാന്‍. വീണ്ടും ഒരു മണിക്കൂറിനു ശേഷം കഴുകാം. ഈ ട്രീറ്റ്മെന്റിന് ഏകദേശം രണ്ടര മണിക്കൂര്‍ സമയം എടുക്കാറുണ്ട്.

*ഹെന്ന: കണ്ടീഷണര്‍ എന്ന രീതിയിലാണ് ഹെന്നയ്ക്ക് കൂടുതല്‍ പ്രചാരം. എങ്കിലും നരയുടെ തുടക്കത്തില്‍ ഇടയ്ക്കിടെ ഹെന്ന ചെയ്താല്‍ അതു ഫലപ്രദമായി മറയ്ക്കാന്‍ കഴിയും. 

*ഹെയര്‍ കളര്‍ ഷാംപൂ: മുടിയില്‍ ഷാംപൂ പുരട്ടും പോലെ തന്നെ വിരലുകള്‍ കൊണ്ട് ഹെയര്‍കളര്‍ ഷാംപൂ പുരട്ടാനാവും. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. ഷാംപൂവിനൊപ്പമുള്ള മിശ്രിതത്തില്‍ കലര്‍ത്തി വേണം അതു മുടിയില്‍ പുരട്ടാന്‍. എന്നാല്‍, ഗ്ലാസ് ധരിക്കാന്‍ മറക്കരുത്.പൗഡര്‍ ബേസ്ഡ് ഹെയര്‍ കളര്‍: വെള്ളത്തില്‍ നേര്‍പ്പിച്ചു പുരട്ടുന്ന പൗഡര്‍ ബേസ്ഡ് ഹെയര്‍കളര്‍ വളരെ മുമ്പേ പ്രചാരത്തിലുള്ളതാണ്. 

*ഹെയര്‍ കളര്‍: ക്രീം രൂപത്തിലുള്ള ഹെയര്‍ കളര്‍, നിര്‍ദേശിച്ചിരിക്കുന്ന അനുപാതത്തില്‍ ഒപ്പമുള്ള ലിക്വിഡ് സൊലൂഷനില്‍ നേര്‍പ്പിച്ചാണ് തലയില്‍ പുരട്ടേണ്ടത്. ഹെന്ന പോലെ തന്നെ ബ്രഷ് ഉപയോഗിച്ചു വേണം പുരട്ടാന്‍. ഇത് ചര്‍മത്തില്‍ പുരളുന്നത് പരമാവധി ഒഴിവാക്കണം.
പതിനഞ്ചു മിനിറ്റ് മുതല്‍ മുക്കാല്‍ മണിക്കൂര്‍ സമയം വരെ മിശ്രിതം മുടിയില്‍ പുരട്ടിവയ്ക്കേണ്ടതുണ്ട്. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാന്‍ കഴിയുന്ന ഹെയര്‍ കളറും വാങ്ങാന്‍ ലഭിക്കും.

 

Read more topics: # lifestyle,# hair colouring,# tips
lifestyle,hair colouring,tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES