Latest News

ഫെബ്രുവരിയില്‍ നിശ്ചയം; ഈ വര്‍ഷം തന്നെ കല്യാണവും;  എല്ലാം അറിയുന്നൊരാളെ തന്നെ നല്ലപാതിയായി കിട്ടി;'അപ്പുച്ചേട്ടാ എന്നാണ് ആദ്യമൊക്കെ വിളിച്ചിരുന്നത്, പിന്നീട് 'ടാ പോടാ' ലൈനായി'; പ്രതിശ്രുതവരനെ പരിചയപ്പെടുത്തി ഗ്ലാമി ഗംഗ 

Malayalilife
ഫെബ്രുവരിയില്‍ നിശ്ചയം; ഈ വര്‍ഷം തന്നെ കല്യാണവും;  എല്ലാം അറിയുന്നൊരാളെ തന്നെ നല്ലപാതിയായി കിട്ടി;'അപ്പുച്ചേട്ടാ എന്നാണ് ആദ്യമൊക്കെ വിളിച്ചിരുന്നത്, പിന്നീട് 'ടാ പോടാ' ലൈനായി'; പ്രതിശ്രുതവരനെ പരിചയപ്പെടുത്തി ഗ്ലാമി ഗംഗ 

പ്രതിശ്രുതവരനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി പ്രമുഖ യൂട്യൂബ് വ്‌ലോഗറും തിരുവനന്തപുരം സ്വദേശിനിയുമായ ഗ്ലാമി ഗംഗ. വിഷ്ണു എന്ന ഫ്രീലാന്‍സ് എഡിറ്ററാണ് ഗംഗയുടെ ജീവിതപങ്കാളി. അടുത്തിടെ സ്വന്തമായി വീട് വെച്ചതിന്റെ സന്തോഷം പങ്കുവെച്ചതിന് പിന്നാലെയാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയും ഗംഗ ആരാധകരുമായി പങ്കിട്ടത്. 

വിഷ്ണു ബാലരാമപുരത്തിനടുത്ത് നിന്നുള്ളയാളാണ്. സുഹൃത്തുക്കള്‍ക്കിടയില്‍ അപ്പു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗംഗ തന്റെ വ്‌ലോഗില്‍ പറയുന്നതനുസരിച്ച്, ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ മുതല്‍ താന്‍ വിഷ്ണുവിനെ അപ്പുച്ചേട്ടാ എന്നാണ് വിളിച്ചിരുന്നത്, പിന്നീട് ആ വിളി 'ടാ പോടാ' എന്ന നിലയിലേക്ക് മാറിയെന്നും അവര്‍ വെളിപ്പെടുത്തി. പുതിയ വ്‌ലോഗില്‍ വിഷ്ണുവും ഗംഗയോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. 

'എങ്ങനെ പരിചയപ്പെട്ടു, എങ്ങനെ വിവാഹത്തിലേക്ക് എന്നൊക്കെയുള്ളത് വലിയൊരു കഥയാണ്, അത് പിന്നീട് ഒരു വീഡിയോയില്‍ പറയുന്നതായിരിക്കും,' വിഷ്ണു പറഞ്ഞു. എന്നെ മനസ്സിലാക്കുന്ന, എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ അതിയായ സന്തോഷവും ആവേശവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്നെ അറിയാവുന്ന ഒരാളെത്തന്നെ വിവാഹം ചെയ്യണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്ന് ഗംഗ വെളിപ്പെടുത്തി. 'അപ്പുവിനെ മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്, പക്ഷേ അതൊരു ഗുണമാണ്. ഞാനെന്തെങ്കിലും പറഞ്ഞാലും ഒരിക്കലും വിധിക്കാത്ത ആളാണ്. എനിക്ക് അപ്പു വളരെ സുരക്ഷിതമായ ഒരാളായി തോന്നി,' ഗംഗ പറഞ്ഞു. വിഷ്ണു ഒരു ആഡംബര ജീവിതം ആഗ്രഹിക്കുന്നയാളല്ലെന്നും, ഏത് സാഹചര്യത്തിലും ജീവിക്കാന്‍ തയ്യാറാകുന്ന ഒരാളായതുകൊണ്ട് തന്നെ തനിക്ക് തന്നെപ്പോലെ ഒരാളായി തോന്നി, പെട്ടെന്ന് കണക്ട് ആയെന്നും ഗംഗ കൂട്ടിച്ചേര്‍ത്തു.''

മനപ്പൂര്‍വ്വമായല്ല ഞങ്ങള്‍ ഒന്നിച്ച് വരാന്‍ വൈകിയത്. കല്യാണമായെന്ന് പറഞ്ഞതിന് പിന്നാലെ വരാനൊക്കെ പ്ലാന്‍ ചെയ്തതാണ്. ഫെബ്രുവരിയില്‍ എന്‍ഗേജ്മെന്റ് നടത്തുന്നുണ്ട്. ഈ വര്‍ഷം തന്നെ കല്യാണമുണ്ടാവും. കുറച്ചുകാലമായി അവന്‍ ക്യാമറയുടെ മുന്നില്‍ വന്നിട്ട്. നീ കൂടെയുള്ളത് കൊണ്ട് ടെന്‍ഷനൊന്നുമില്ലെന്നായിരു ന്നു അപ്പു പറഞ്ഞത്. എല്ലാ കാര്യങ്ങളും അറിയാവുന്നൊരാള്‍ കൂടെ വരുന്നതില്‍ സന്തോഷം. എല്ലാത്തിലും എക്സൈറ്റഡാണ് ഞാന്‍ എന്നായിരുന്നു അപ്പു പറഞ്ഞത്

അവനെ മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. പുറമെ നല്ല ചിരിച്ച് കളിച്ച് നടക്കുന്ന ആളാണെങ്കിലും, വലിയൊരു മതില്‍ കെട്ടി വെച്ചാണ് ആളുകളോട് ഇടപെടുന്നത്. അതിനപ്പുറം കടന്ന് ചെല്ലാന്‍ നല്ല പ്രയാസമാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് എന്നെ ജഡ്ജ് ചെയ്യാറില്ല. എന്റെ ഫ്രണ്ട്സെല്ലാം അപ്പുവുമായി കമ്പനിയാണ്. ഏത് കാര്യം വേണമെങ്കിലും പുള്ളിയോട് പറയാം. എന്നെപ്പോലെ തന്നെയാണ് എനിക്ക് പുള്ളിയെ തോന്നിയത്. ഉള്ളിലൊരുപാട് വിഷമമുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കില്ലെന്നുമായിരുന്നു അപ്പുവിനെക്കുറിച്ച് ഗംഗ പറഞ്ഞത്.

Read more topics: # ഗ്ലാമി ഗംഗ
glamy ganga sharedr Future husbanD

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES