Latest News

'മകനാകണമെങ്കില്‍ മകനായി പിറക്കണമെന്നില്ല; മുഖമൊന്ന് വാടിയാല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുന്ന സ്‌നേഹം; ആയിരം നക്ഷത്രങ്ങള്‍ വിണ്ണില്‍ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായി മണ്ണില്‍ പിറവി കൊണ്ട താരം;ആസിഫ് അലിയുടെ ഭാര്യാ മാതാവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമ്പോള്‍

Malayalilife
 'മകനാകണമെങ്കില്‍ മകനായി പിറക്കണമെന്നില്ല; മുഖമൊന്ന് വാടിയാല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുന്ന സ്‌നേഹം; ആയിരം നക്ഷത്രങ്ങള്‍ വിണ്ണില്‍ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായി മണ്ണില്‍ പിറവി കൊണ്ട താരം;ആസിഫ് അലിയുടെ ഭാര്യാ മാതാവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമ്പോള്‍

കുടുംബബന്ധങ്ങള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കും സിനിമയുടെ താരത്തിളക്കത്തെക്കാള്‍ ദീപ്തിയുണ്ടെന്ന് ചില നിമിഷങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കും. അത്തരമൊരു ഓര്‍മ്മപ്പെടുത്തലായിരിക്കുകയാണ് നടന്‍ ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യാ മാതാവ് മുംതാസ് ആസാദ് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ്. മകനെപ്പോലെ കരുതുന്ന താരത്തെ ചേര്‍ത്തുപിടിക്കുന്ന വാക്കുകളോടെയാണ് മുംതാസ് ആസാദ് ജന്മദിനാശംസകള്‍ നേര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം നിരവധി പേര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

മകനാകാന്‍ സ്വന്തം ഉദരത്തില്‍ പിറക്കണമെന്നില്ലെന്നും, മുഖം വാടുമ്പോള്‍ കരുതലോടെ ചേര്‍ത്തുപിടിക്കുന്ന മറ്റൊന്നിനും പകരമാകാത്ത സ്‌നേഹമാണ് ആസിഫെന്നും മുംതാസ് കുറിച്ചു. 'ആയിരം നക്ഷത്രങ്ങള്‍ വിണ്ണില്‍ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായി മണ്ണില്‍ പിറവി കൊണ്ട താരമേ, വരും നാളുകള്‍ ആരോഗ്യം, സമാധാനം, സന്തോഷം ജീവിത വിജയം എന്നും നിറഞ്ഞു നില്‍ക്കുവാന്‍ പ്രാര്‍ത്ഥനകളോടെ ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകള്‍' എന്നായിരുന്നു ആസിഫിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുംതാസ് എഴുതിയത്. 

മകനാകണമെങ്കില്‍ മകനായി പിറക്കണമെന്നില്ല. എന്നും കൂടെ വേണമെന്നില്ല. കാണുന്ന നേരം മുഖം ഒന്ന് വാടിയാല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുന്ന മറ്റൊന്നിന് പകരമാകാത്ത സ്‌നേഹമേ. ആയിരം നക്ഷത്രങ്ങള്‍ വിണ്ണില്‍ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായി മണ്ണില്‍ പിറവി കൊണ്ട താരമേ, വരും നാളുകള്‍ ആരോഗ്യം, സമാധാനം, സന്തോഷം ജീവിത വിജയം എന്നും നിറഞ്ഞു നില്‍ക്കുവാന്‍ പ്രാര്‍ത്ഥനകളോടെ ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകള്‍'. എന്നായിരുന്നു മുംതാസിന്റെ കുറിപ്പ്. 

എഴുത്തുകാരികൂടിയായ മുംതാസ് ആസാദിന്റെ 'പ്രണയം നമ്മോട് പലതും പറയും' എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013-ലാണ് കണ്ണൂര്‍ സ്വദേശിനിയായ സമ മസ്രിനെ ആസിഫ് അലി വിവാഹം ചെയ്തത്. അതേസമയം, ആസിഫ് അലിയുടെ പുതിയ ചിത്രമായ 'ടിക്കി ടാക്ക' ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നറാണ്. നിലവില്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.

Read more topics: # ആസിഫ് അലി
asif ali birthday wish from his mother in law

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES