മുഖത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാനസികമായും നമ്മളെ അസ്വസ്ഥരാക്കും. അതിനാല്‍ മുഖസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധ കൊടുക്കാറുണ്ട് പലരും. വളരെ സിംപിളായ വഴികളിലൂടെയും നമുക്ക് നമ്മുടെ മുഖസൗന്ദര്യം നിലനിര്‍ത്താന്‍ സാധിക്കും. മുഖ ചര്‍മ്മം വരണ്ടിരിക്കുക ,മുഖത്തെ പാടുകള്‍ ,കണ്ണിനടിയിലെ കറുപ്പ് നിറം ,മുഖ ചര്‍മത്തിന്റെ ഇരുണ്ട നിറം ,മുഖത്തെ കുരുക്കള്‍ കാര എന്നിങ്ങനെ പോകുന്നു മുഖത്തെ സൗന്ദര്യ പ്രശ്‌നങ്ങള്‍ .മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരം ആണ് തേനും ഒട്ട്‌സും.
മുഖ സൗന്ദര്യത്തിന് ഏറ്റവും വലിയ ഒരു വെല്ലുവിളി ആണ് മുഖത്ത് പ്രത്യേകിച്ച് മൂക്കിനു ചുറ്റും ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ് അഥവാ കാര .ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ പലവിധ മാര്‍ഗങ്ങളും ഉണ്ട് എങ്കിലും ഏറ്റവും ഫലപ്രദവും പെട്ടെന്ന് ചെയാവുന്നതും ആയ ഒരു പരിഹാരം ആണ് തേന്‍ ഓട്‌സ് ഫേസ്പാക്ക്.ബ്ലാക്ക് ഹെഡ്‌സ് ഉള്ളവര്‍ ആഴ്ചയില്‍ രണ്ടുമുതല്‍ മൂന്നു പ്രാവശ്യം വരെ ഈ ഫേസ് പാക് തയാറാക്കി ഉപയോഗിക്കുന്നത് ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കും .രണ്ടുമുതല്‍ മൂന്നു പ്രാവശ്യം ഉപയോഗിക്കുമ്പോള്‍ തന്നെ മാറ്റം നമുക്ക് കാണാന്‍ കഴിയുന്നത് ആണ് .
നല്ലൊരു പ്രകൃതിദത്ത സ്‌ക്രബ്ബര്‍ ആണ് തേനും ഒട്‌സും.ഇത് മുഖത്ത് പുരട്ടുന്നത് മുഖചര്‍മത്തെ ആഴത്തില്‍ വൃത്തിയാക്കുന്നു അതുവഴി മുഖ സൗന്ദര്യം വര്‍ധിപ്പിക്കുകയും മുഖത്തുണ്ടാകാവുന്ന സൗന്ദര്യ പ്രശ്‌നങ്ങളെ തടയുകയും ചെയുന്നു .