Latest News

'ലിംഗത്തിന്റെ ചിത്രങ്ങള്‍ അയക്കുന്ന ആ ഗായകനെപ്പോലുള്ള സ്ഥിരം കുറ്റവാളികള്‍'; സിനിമാ മേഖലയില്‍ പൂര്‍ണ്ണ സഹകരണം എന്നതിന് മറ്റ് പല അര്‍ത്ഥങ്ങള്‍; ചിരഞ്ജീവിയുടെ വാദത്തിനെതിരെ ചിന്മയി 

Malayalilife
 'ലിംഗത്തിന്റെ ചിത്രങ്ങള്‍ അയക്കുന്ന ആ ഗായകനെപ്പോലുള്ള സ്ഥിരം കുറ്റവാളികള്‍'; സിനിമാ മേഖലയില്‍ പൂര്‍ണ്ണ സഹകരണം എന്നതിന് മറ്റ് പല അര്‍ത്ഥങ്ങള്‍; ചിരഞ്ജീവിയുടെ വാദത്തിനെതിരെ ചിന്മയി 

തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ കാസ്റ്റിംഗ് കൗച്ച് നിലവിലില്ലെന്ന നടന്‍ ചിരഞ്ജീവിയുടെ വാദങ്ങള്‍ തള്ളി ഗായിക ചിന്മയി ശ്രീപാദ. സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് വ്യാപകമാണെന്നും, പൂര്‍ണ്ണ സഹകരണം എന്നതിന് മറ്റ് പല അര്‍ത്ഥങ്ങളാണുള്ളതെന്നും ചിന്മയി തുറന്നുപറഞ്ഞു. പുരുഷന്മാര്‍ക്ക് അവകാശമുണ്ടെന്ന തെറ്റായ വിശ്വാസം നിലനില്‍ക്കുന്നിടത്തോളം കാലം സ്ത്രീകള്‍ ലൈംഗിക സഹകരണം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യുമെന്ന് ചിന്മയി ചൂണ്ടിക്കാട്ടി. 

സ്ത്രീകള്‍ കര്‍ശന നിലപാടെടുത്താല്‍ ആരും മോശമായി പെരുമാറില്ല എന്ന ചിരഞ്ജീവിയുടെ വാദം തെറ്റാണെന്നും അവര്‍ പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നില്ലെന്ന് ചിരഞ്ജീവി അഭിപ്രായപ്പെട്ടത്. വനിതാ സഹതാരങ്ങള്‍ സുഹൃത്തുക്കളോ കുടുംബാംഗങ്ങളെപ്പോലെ അടുപ്പമുള്ളവരോ ആയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നാണ് ചിരഞ്ജീവി വരുന്നതെന്നും ചിന്മയി പറഞ്ഞു.

ചിരഞ്ജീവിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ, ഒരു ചടങ്ങില്‍ വെച്ച് നടി പൂജ ഹെഗ്ഡെയെ അനുവാദമില്ലാതെ കെട്ടിപ്പിടിക്കുന്ന ചിരഞ്ജീവിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. സിനിമാ ഇന്‍ഡസ്ട്രിയിലെ ലൈംഗിക ചൂഷണത്തിന് ഉദാഹരണങ്ങളായി ചിന്മയി ചില സംഭവങ്ങളും പങ്കുവെച്ചു. ഒരു സംഗീതജ്ഞയെ സ്റ്റുഡിയോയില്‍ വെച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് സൗണ്ട് ബൂത്തില്‍ അഭയം തേടേണ്ടി വന്നതും, പിന്നീട് ഒരു മുതിര്‍ന്ന വ്യക്തിയാണ് അവരെ രക്ഷപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. 

ഈ സംഭവത്തിന് ശേഷം ആ സംഗീതജ്ഞ ജോലി ഉപേക്ഷിച്ചു. ലിംഗത്തിന്റെ ചിത്രങ്ങള്‍ അയക്കുകയും ലൈംഗികബന്ധം ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു ഗായകനെപ്പോലുള്ള സ്ഥിരം കുറ്റവാളികളെ പ്രേക്ഷകര്‍ യാതൊരു ഖേദവുമില്ലാതെ പിന്തുണയ്ക്കുന്നതായും ചിന്മയി കൂട്ടിച്ചേര്‍ത്തു.

Chinmayi Sripada On Chiranjeevis Viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES