സൗന്ദര്യത്തിന്റെ കാര്യത്തില്‍ എല്ലാവരും മുന്‍ഗണന കൊടുക്കാറ് മുഖത്തിന്റെയാണ്. മുഖം കണ്ണാടി പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കണ്ണിനടിയല്‍ വരുന്ന കറുപ്പ് നിറം എങ്ങനെ മാറ്റാനുള്ള സൂത്രങ്ങള്‍ ഇതാ. വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന പൊടികൈകള്‍.
*ഉരുളക്കിഴങ്ങിന്റെയും വെള്ളരിയുടെയും നീര് തുല്യ അളവിലെടുക്കുക. ഇതില്‍ മുക്കിയ പഞ്ഞി കണ്‍പോളകള്‍ക്കു മുകളില്‍ വയ്ക്കുക. ഇരുപതു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക.
*ദിവസേന റോസ് വാട്ടര്‍ അല്ലെങ്കില്‍ ബദാം എണ്ണ പുരട്ടിയാല്‍ കണ്ണിനടിയിലെ കറുപ്പ് നിറം നീങ്ങും.
* പുതിനയില അരച്ചെടുത്ത് അര ചെറിയ സ്പൂണ്‍ നീരെടുക്കുക. ഇതു കണ്ണിനടിയില്‍ പുരട്ടിയാല്‍ കണ്ണിനു താഴെയുള്ള കറുപ്പ് നിറമകലും.
* കാല്‍ഭാഗം തക്കാളി ഉടച്ചതിനൊപ്പം ഒരു സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ഇതില്‍ ഒരു നുള്ള് പയര്‍പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഇതു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.
* ദിവസവും രണ്ടുനേരം തക്കാളി നീര് പുരട്ടുന്നത് കറുത്ത നിറം കുറയ്ക്കാന്‍ നല്ലതാണ്.
* ദിവസവും കുറഞ്ഞത് എട്ടുമണിക്കൂര്‍ ഉറങ്ങുക. 8-10 ഗ്ലാസ് വെള്ളം കുടിക്കണം.