സാധാരണയായി ഈ തെറാപ്പിയില്‍ 3 ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു. ഓയിലിങ്ങ്, ഷാംപൂവിങ്ങ്, ഹെയര്‍പായ്ക്ക് അപ്ലെയിങ്ങ് എന്നിവയാണിവ. ഈ തെറാപ്പി കൂടുതല്‍ മികച്ചതാക്കാനായി വേണമെങ്കില്‍ സ്റ്റെപ്പ് 1 ഉം സ്റ്റെപ്പ് 2 ഉം ചെയ്യുന്നതിനിടയില്‍ തലയില്‍ നിങ്ങള്‍ക്ക് നീരാവി പ്രയോഗിക്കാം
സ്റ്റെപ്പ് 1: ഓയില്‍ മസാജ്ജിങ്ങ്
തലയില്‍ ഒരു നല്ല ഓയില്‍ മസാജിങ് ചെയ്യാനായി ഏതെങ്കിലും നല്ല എണ്ണ തിരഞ്ഞെടുക്കുക. വീട്ടില്‍ കാച്ചിയതോ വാങ്ങുന്നതോ ആകാം.
സ്റ്റെപ്പ് 2: മുടി ഷാംപൂവിങ്ങ്
രണ്ടാം ഘട്ടമായ ഷാംപൂവിങ്ങ് ചെയ്യാനായി പാരബെന്‍ഫ്രീ ആയ ഏതെങ്കിലും നല്ല ഷാംപൂ തിരഞ്ഞെടുക്കുക. മുടി കഴുകി വൃത്തിയാക്കുക.
സ്റ്റെപ്പ് 3 : ഹെയര്‍ പായ്ക്ക് ഉപയോഗം
മൂന്നാം ഘട്ടമായ ഹെയര്‍ പായ്ക്ക് ചെയ്യാനായി ഏറ്റവും മികച്ച മോയ്‌സ്ചറൈസിംഗ് ഹെയര്‍ പായ്ക്ക് തയ്യാറാക്കാം.
ഇതിന് ആവശ്യമായ ചേരുവകള്‍:
1 പഴുത്ത വാഴപ്പഴം
3-4 ടീസ്പൂണ്‍ തേന്‍
1 ടീസ്പൂണ്‍ ക്രീം
2-3 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
ലാവെന്‍ഡര്‍ അവശ്യ എണ്ണയുടെ 2-3 തുള്ളികള്‍
എങ്ങനെ തയ്യാറാക്കാം :
ചുവടെ പറഞ്ഞ എല്ലാ ചേരുവകളും ഒരു പാത്രത്തില്‍ മിക്‌സ് ചെയ്യുക.തലയോട്ടിയിലും മുടിയിലും തുല്യമായി അളവില്‍ ഇതു പുരട്ടി 45 മിനിറ്റ് കാത്തിരിക്കാം. മിതമായ ഏതെങ്കിലും ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
അതിനുശേഷം ഒരു ഹെയര്‍ സെറം പ്രയോഗിക്കുക.
വരണ്ടതും ചുരുണ്ടു കിടക്കുന്നതുമായ മുടിക്ക് ഈ മോയ്‌സ്ചറൈസിംഗ് ഹെയര്‍ പായ്ക്ക് ഏറ്റവും ഫലപ്രദമാണ്. തലയോട്ടിയില്‍ സ്വാഭാവിക ഈര്‍പ്പം നല്‍കുന്നതിന് കറ്റാര്‍ വാഴ ജെല്‍, തേന്‍ എന്നിവയുടെ സാന്നിധ്യം സഹായിക്കും. വാഴപ്പഴവും ക്രീമും ചേരുന്നത് മുടിയെ മൃദുലവും തിളക്കമുള്ളതുമാക്കി മാറ്റിയെടുന്നു. ലാവെന്‍ഡര്‍ എണ്ണ ചേര്‍ക്കുന്നത് മുടിക്ക് ആകര്‍ഷകമായ സുഗന്ധം നല്‍കാന്‍ വേണ്ടിയാണ്. നിങ്ങളെ മുടിയെ പരിപോഷിപ്പിക്കാനായി ആഴ്ചയില്‍ ഒരു തവണ വീതം ഈ ഹെയര്‍ പായ്ക്ക് പ്രയോഗിക്കുക.