കേരളത്തിലെ കാലാവസ്ഥ അനുസരിച്ചാണ് പഠനമുറിയുടെ വാസ്തുശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. പഠനമുറിയുടെ ക്രമീകരണത്തിലും നിര്‍മ്മാണത്തിലും വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ അതിനൊത്ത പ്രയോജനം ലഭിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വീടിന്റെ പടിഞ്ഞാറ് ഭാഗത്തായിരിക്കണം പഠനമുറിയെന്നും വടക്ക്- പടിഞ്ഞാറോ, തെക്ക്-പടിഞ്ഞാറോ ഭാഗത്തായിരിക്കരുതെന്നും വാസ്തു പറയുന്നു.
പഠനമുറി പടിഞ്ഞാറ് ഭാഗത്താണെങ്കില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ചന്ദ്രന്‍ എന്നിവരുടെ ആനുകൂല്യം ലഭിക്കുമെന്നാണ് വിശ്വാസം. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ശുക്രന്‍ അറിവിനെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും വര്‍ദ്ധിപ്പിക്കുമെന്നും വ്യാഴത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് അറിവിലൂടെ ധനം സമ്പാദിക്കാന്‍ കൂടി കുട്ടിയെ പര്യാപ്തനാക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പഠിക്കാന്‍ ഇരിക്കുന്നത് കിഴക്കോട്ടു തിരിഞ്ഞോ, വടക്കോട്ട് തിരിഞ്ഞോ ആകാമെന്നും വാസ്തു പറയുന്നു.
പഠനമുറി കുട്ടികളുടെ കിടപ്പുമുറി ആക്കാതിരിക്കുന്നത് നല്ലതാണ്. ക്രിയാത്മകമാകേണ്ട പഠനമുറിയില്‍ കുട്ടികള്‍ ഉറങ്ങുന്നത് ഐശ്വര്യം കുറയ്ക്കുമെന്നാണ് വിശ്വാസം.
പഠനമുറിയുടെ ക്രമീകരണത്തില്‍ അടുക്കും ചിട്ടയും വളരെ ആവശ്യമാണ്.